തിരിച്ചു വരവ്

BY : ATHMA

എന്റെ ഓർമകളിലെ നറു  വെളിച്ചത്തിൽ

എന്നോ ഒരിക്കൽ ഞാൻ കത്തിച്ച മെഴുകുതിരി നാളത്തിനു   ഇന്നിലും ഇത്രയേറെ പ്രകാശമുണ്ടന്നു

ഞാനറിഞ്ഞതു  നെഞ്ചിനെ മുറിപ്പെടുത്തുന്ന

ഓർമകളുടെ തിരയിളക്കം കണ്ണീർ  കാണാമായി തീർന്നപ്പോഴാണ്

ചില ഇഷ്ടങ്ങൾ ഇങ്ങനെയായിരുന്നു എന്ന്

കാലം തെളിയിക്കുന്നു

ആഗ്രഹിക്കുമ്പോൾ തട്ടിയകറ്റികൊണ്ടിരിക്കും

പിന്നീടെപ്പോഴെങ്കിലും നിനച്ചിരിക്കാത്ത നേരം

നമ്മെ തേടി വരും

പക്ഷെ

കാലത്തിന്റെ മുന്നിൽ അപ്പോൾ നാം വെറും വിഡ്ഢികൾ മാത്രം

ഒരിയ്ക്കലും  സ്വന്തമാവില്ലന്നറിഞ്ഞിട്ടും

ഞാൻ എന്നുള്ളിൽ നിന്നെ ഇപ്പോളും സൂക്ഷിക്കുന്നു

ഇപ്പോൾ തിരികെ നേടാൻ  നീയും കൊതിക്കുന്നു

അകൽച്ചയുടെ അടുപ്പമല്ല പ്രണയത്തിന്റെ പൂർത്തീകരണം

കാത്തിരിപ്പിന് ജന്മം തികയില്ലങ്കിൽ

നിനക്കായ് ഞാൻ പുനർജനിക്കാം

admin

About the author

Leave a Reply

Your email address will not be published. Required fields are marked *