തിരനോട്ടം. By CK

മോക്ഷമില്ലാത്ത ശാപം പോലെ

പെയ്യാത്ത മഴമേഘം പോലെ

ജലമൊഴിഞ്ഞൊരാഴി പോലെ

തടികളൊഴിഞ്ഞ കാന്താരം പോലെ

ഇല കൊഴിഞ്ഞ വല്ലരി പോലെ

പലതായി പിരിയുന്ന പെരുവഴി പോലെ

യാണീ  മർത്യ ജൻമം.

നിമിഷാർദ്ധം കൊണ്ട് മരിച്ചു വീഴുന്ന

ശവത്തിൻ മേലുൺമയായ് പുണരുവാൻ

വാവിട്ട് നിലവിളിക്കുവാൻ

കണ്ണീരിനാൽ കദനത്തെ

കഴുകിത്തുടയ്ക്കുവാനാരുണ്ടിവിടെ ?

നേരമിരുട്ടി തുടങ്ങിയപ്പോൾ

പകലറുതിയാവാറായപ്പോൾ

തോന്നുന്നൂ ചെയ്തില്ലി തേവരെ

മൃത്യു പൂജയ്ക്ക് വേണ്ടതൊന്നും …….

വ്യർഥമാം സ്വപ്നങ്ങളെ പുൽകി

മയങ്ങയാൽ കണ്ടതില്ല

തെളിവാർന്ന തൊന്നും

നേടിയതുമില്ലി തേവരെ .

സി.കെ. ഉഷാ ഭായി.

admin

About the author

Leave a Reply

Your email address will not be published. Required fields are marked *