അപൂർണമായവ

By Athma 

പൂർണയല്ല……….. അപൂർണ ഞാൻ…… 

ജീവിതത്തിൽ ഓരോ നിമിഷത്തിലും

അടർന്ന പൂവിനെ പോൽ

തേങ്ങുകയാണെന്നുള്ളം.. 

കാര്യകാരണമറിയാതെ ഞാൻ നീറുന്നു

ജീവിതം തുടങ്ങിയിട്ടേയുള്ളൂ ;

ജീവിതം പല തവണ ഇതെന്നോട് 

മൊഴിഞ്ഞിരിക്കുന്നു

       പല തിരഞ്ഞെടുപ്പുകൾ 

       കണ്മുന്നിൽ നേർത്ത പാട 

        പോൽ തെളിയുന്നു

ചില ഓര്മപെടുത്തലുകളിൽ

ഞാനറിയുന്നു  പൂർണയല്ല ഞാൻ… 

അപൂർണയായ മനസത്തറിഞ്ഞു

ഇനിയും പൂര്ണമാകാത്ത വസന്തത്തിൻ 

വേരുകൾ ഭുമിയിലേക്കാഴ്ന്നിറങ്ങുമ്പോൾ

പൂര്ണതയെന്നിൽ അപൂര്ണത സൃഷ്ടിക്കുന്നു  …. 

admin

About the author

Leave a Reply

Your email address will not be published. Required fields are marked *