ക്രിസ്തുമസ് പ്രകാശം

By Dincy Santhosh

അപ്പൂനെ എനിക്ക് ഒട്ടും ഇഷ്ടമില്ല. അവൻ എന്നും എന്നെ അടിക്കും, ചിലപ്പോൾ കളിയ്ക്കാൻ കൂട്ടില്ല. അവൻ എന്താ ഇങ്ങനെ. ‘അമ്മ അവനെ ഈ ക്രിസ്തുമസിനു നമ്മുടെ വീട്ടിൽ വിളിക്കുന്നുണ്ടോ? എനിക്കിഷ്ടമില്ലാത്തവരെ എന്തിനാണ് ‘അമ്മ വീട്ടിൽ കേറ്റുന്നെ? അലന് ദേഷ്യം അടക്കാൻ പറ്റുന്നില്ല.

ഇഷ്ടമുള്ളവരെ മാത്രം കൂടെ നിർത്തിയാൽ മതിയോ, അലൻ?

നിനക്ക് അപ്പുവിനെ അറിയില്ല, അപ്പുവിന്റെ അമ്മയെ കുറിച്ച് ഒന്നും അറിയില്ല. അവൾ എന്റെ ക്ലാസ്സിലായിരുന്നു. ആരുമായും അവൾക്കു കൂട്ടില്ലായിരുന്നു. അവളുടെ രണ്ടാമത്തെ വയസ്സിൽ അവളുടെ ‘അമ്മ മരിച്ചതാണ്. അച്ഛൻ ജോലിത്തിരക്കിൽ  അവൾക്ക് വേണ്ട കരുതലും സ്നേഹവും കൊടുക്കാൻ മറന്നു. അവൾക്കു വേണ്ട ഭക്ഷണവും വസ്ത്രവും എഡ്യൂക്കേഷനും എല്ലാം അയാൾ കൊടുത്തു. പക്ഷെ സ്നേഹിക്കാൻ അയാൾക്ക്‌ അറിയില്ലായിരുന്നു, സമയമില്ലായിരുന്നു.

മറ്റുള്ളവരുടെ ശ്രദ്ധ കിട്ടാൻ അവൾ ഒത്തിരി കുസൃതി കാണിക്കുമായിരുന്നു. ഞാൻ ഓർക്കുന്നു അദ്ധ്യാപകർ അവളെ വഴക്കു പറയുന്നത്, അയൽക്കാർ അവളെ പരിഹസിക്കുന്നത്. ഒരിക്കൽ ഹൈസ്കൂളിൽ വച്ച് അവൾ എന്നോട് പറഞ്ഞു- ഐ ആം ഗുഡ് ഫോർ നതിങ്. അന്ന് അവളുടെ ഉള്ളിലെ സങ്കടം ഞാൻ കണ്ടു.

എന്നും കണ്ണാടിയിൽ അവളുടെ മുഖം കാണുമ്പോൾ ഇത് തന്നെയാണോ എന്നും അവൾ അവളോട് പറഞ്ഞിരുന്നത്. എങ്കിൽ അവൾ അവളെ വെറുത്തിട്ടുണ്ടാവും.

അവൾക്കു കിട്ടാത്ത സ്നേഹവും കരുതലും അവൾ എങ്ങിനെയാണ് അപ്പുവിനു കൊടുക്കുന്നെ?

അപ്പുവിനു  സ്നേഹവും കരുതലും കിട്ടാഞ്ഞാൽ അവൻ എങ്ങനെ മറ്റുള്ളവരെ സ്നേഹിക്കും? പരിഹാസം കേട്ട് വളർന്നവർ മറ്റുള്ളവരെ  പരിഹസിക്കുന്നതും വേദനിപ്പിക്കുന്നതും ഒരു പക്ഷെ അത് തെറ്റാണെന്നു മനസിലാക്കാഞ്ഞിട്ടാണോ, അവർക്കതു ശരിയായത് കൊണ്ടാണോ?

അപ്പുവിന്റെ ‘അമ്മ ഒരിക്കലും അവളെ സ്നേഹിച്ചിട്ടില്ല, വിലയുള്ളവളായി കണ്ടിട്ടില്ല. അങ്ങനെ ചെയ്തിരുന്നെങ്കിൽ അവൾ അപ്പുവിനെ സ്നേഹിക്കുമായിരുന്നു. അപ്പു ഇങ്ങനെ ആകുമായിരുന്നില്ല.

ദൈവം ഒരാളുടെ പ്രവൃത്തി നോക്കുമ്പോൾ ഇതെല്ലം കണക്കിലെടുക്കും. ദൈവം ആത്മാവിന്റെ ആഴങ്ങളിലേക്ക് നോക്കും – ഓരോ മുറിവും ദൈവം കാണും. എങ്ങനെ ഒരാൾ ഇത്ര കഠിനഹൃദയനായി എന്ന് കാണുമ്പോൾ ദൈവം അലിവോടെ മാത്രമേ അയാളെ നോക്കൂ.

നമ്മൾ മനുഷ്യരാണ് ഒറ്റ നിമിഷത്തെ പെരുമാറ്റത്തെ വച്ച് ഒരാളെ അളക്കുന്നത്.

അലൻ ഇനി മുതൽ അപ്പുവിനെ നോക്കുമ്പോൾ, കീറി മുറിഞ്ഞ അവന്റെ ഉള്ളിലേക്ക് നോക്കണം. അപ്പോൾ അവന്റെ വാക്കുകളിലെ മൂർച്ചയും, കോപവുമൊക്കെ മറ്റൊരു രീതിയിൽ കാണാൻ പറ്റും. അവനു വേണ്ടി പ്രാർത്ഥിക്കാൻ പറ്റും. നിന്നെ ദ്രോഹിക്കുന്നവർക്കു വേണ്ടി പ്രാർത്ഥിക്കാൻ പറഞ്ഞത് എന്തുകൊണ്ടാണെന്ന് മനസ്സിലായോ. നമ്മളൊക്കെ ദൈവത്തിന്റെ മക്കളല്ലേ? ഒരു മകൻ സങ്കടപ്പെടുമ്പോൾ മറ്റൊരു മകൻ ആശ്വാസം കൊടുക്കുന്നത് കാണുന്നത് ഏതു പിതാവാണ് അഭിമാനത്തോടും ആശ്വാസത്തോടും കൂടെ നോക്കാത്തത്.

അലന് മനസിലാകുന്നുണ്ടോ?

ഞാൻ ശ്രമിക്കാം അമ്മെ. അപ്പൂനെ ഞാൻ തന്നെ ക്രിസ്തുമസിന് നമ്മുടെ വീട്ടിലേക്കു വിളിക്കാം.

Alex Thomas

About the author

Leave a Reply

Your email address will not be published. Required fields are marked *