1, അമ്മായി ഉടച്ചതു മൺചട്ടി, മരുമകൾ ഉടച്ചതു പൊൻചട്ടി-
2. അമ്മാവിയമ്മ ചത്തിട്ടു മരുമകളുടെ കരച്ചിൽ-
3. അമ്മിയും കുഴവിയും ചവുട്ടീട്ടോ വന്നതു-
4. അമ്മക്കു പ്രാണവേദന മകൾക്കു വീണവായന-
5. അംശത്തിലധികംഎടുത്താൽ ആകാശം പൊളിഞ്ഞു തലയിൽ വീഴും-
6. അയിലത്തല അളിയനും കൊടുക്കയില്ല-
7. അരക്കാശിനു കുതിരയും വേണം അക്കരയതു ചാടുകയും വേണം-
8. അരക്കാശു കൊണ്ടുണ്ടായ അനർത്ഥം ആയിരം കൊടുത്താലും തീരുമൊ-
9. അരക്കുടം തുളുമ്പും നിറക്കുടം തുളുമ്പുകയില്ല-
10. അരക്കും കൊണ്ടു ചെല്ലുമ്പോൾ മെഴുക്കും കൊണ്ടു വരും-