മദ്യം

By :Tom

രംഗം 1

ഒരു നാണയം തരൂ

രവി കൈ നീട്ടി നിന്നു

നിനക്കാരോഗ്യമുണ്ടല്ലോ ?

ചോദ്യം   കേൾക്കതായാൾ  നടന്നു  

ആരോ കൊടുത്ത നാണയ തുട്ടുകൾ

എണ്ണിനോക്കി വരിനിന്നു

കുപ്പിയൊന്നു കരസ്ഥമാക്കി – വിജയ

ശ്രീ ലാളിതനായ്‌ നീങ്ങുന്നു രവി

ആദിത്യനെപ്പോലെ പണ്ട് ശോഭിച്ചവൻ

പതിയെ മദ്യം കീഴടക്കി

മരവിച്ച മനസും ശരീരവും ബാക്കി

കളത്രം     കോമരമാടിയപ്പോൾ

കുപ്പിയോടൊപ്പം രവിയും പുറത്ത്

ഒഴിഞ്ഞ കുപ്പിയും കാലി വയറും     

നിരാശനായ്‌ നിന്നു നെടുവീർപ്പിടുന്നു രവി

     

രംഗം 2

മദ്യം വിഷമാണ് കുടിക്കരുത്

കരളുരുകും ചിന്തകൾ മരവിക്കും

ഘോര ഘോരം പ്രസംഗിക്കും ചിന്തകൻ

അന്തിക്കള്ളിൻ ലഹരിയിലുറങ്ങുന്നു ഭദ്രകാളിയാം ഭാര്യയെ പേടിച്ച്‌  

Alex Thomas

About the author

Leave a Reply

Your email address will not be published. Required fields are marked *