By Punya Parava
അൽപ സമയത്തെ മൗനത്തിനു ശേഷം ഡോക്ടർ വീണ്ടും ചോദിച്ചു
എന്താണ് എന്ത് പറ്റി എന്ന് ചോദിക്കുന്നില്ലേ? …
അയാൾ നിഷേധാത്മക രീതിയിൽ തലയാട്ടി , ഒരു ചെറിയ തമാശ, തമാശയല്ല അത് ഒരു പ്രതികാരം തന്നെയായിരുന്നു …. പക്ഷെ ഇത്രയും കരുതിയില്ല ? എന്തിനു വേണ്ടിയായിരുന്നു , അല്ല അതിനു കാരണം ഞാനാണെന്ന് എങ്ങനെ പറയാൻ കഴിയും അയാൾ ആലോചിച്ചു , അതുകൊണ്ടാണല്ലോ അവർ ചോദിച്ചത് എന്തുപറ്റിയതാണെന്ന് ചോദിക്കുന്നില്ലേ എന്ന് ?
അയാൾ പതിയെ മുകളിലോട്ടു നോക്കി , ഫാൻ നല്ലവണം കറങ്ങുന്നു ? പക്ഷെ ഇരുന്നു വിയർത്തു കുളിച്ചു
അപ്പോൾ അവരെ പറഞ്ഞു .. ചിലർക്ക് ജീവിതം തമാശയാവും അല്ലങ്കിൽ പ്രതികാരം
നിസാരമായ ഓരോ കാരണം കണ്ടെത്തി ജീവിതത്തിൽ പ്രതികാരം ചെയ്യാൻ ഇറങ്ങി പുറപ്പെട്ടാൽ മറ്റു പലരുടെയും ജീവിതം നശിക്കും എന്ന് ചിന്തിക്കുന്നില്ല
അസൂയക്ക് ഒരിക്കലും മരുന്നില്ല
കൂടെ ഇരുന്ന കൂട്ടുകാരന് അവർ പറയുന്നത് എന്താണന്നു മനസിലായില്ല അദ്ദേഹം അവരെ അവിശ്വസനീയമായി നോക്കി .. കുനിഞ്ഞിരുന്നു ശ്രീ എന്നെ ശിക്ഷിക്കു .. എന്നർത്ഥത്തിൽ … എന്തോ ഇവർ തമ്മിൽ നടന്നിട്ടുണ്ട് നേരത്തെ അല്ലങ്കിൽ ഇങ്ങനെ ഇരിക്കില്ല എന്തൊക്കെയോ അർഥം വെച്ച് അവർ സംസാരിക്കുന്നുമുണ്ട് ? എന്താവും ?
ഇങ്ങനെയാണ് ജീവിതം, കൊതിക്കുന്നത് ഒന്ന് വിധിക്കുന്നത് മറ്റൊന്ന് അല്ലെ .. അവർ ആരോടെന്നില്ലാതെ ചോദിച്ചു …
പിന്നെ പറഞ്ഞു എനിക്ക് ഈ സമയം രോഗികളെ കാണാനുള്ളതാണ് , … ഒന്ന് പോയി തരുമോ എന്ന് പറയാതെ അവർ പറഞ്ഞു , ശരി ഒരു ഫേവർ ചെയ്യൂ .. ഡോക്ടറിന്റെ ഫോൺ നമ്പർ ഒന്ന് തരുമോ ? മാത്യു ചോദിച്ചു
അതിനെന്താ ? അവർ ഒരു കാർഡ് എടുത്തു അയാൾക്ക് നൽകി, മാത്യു അത് വാങ്ങി പോക്കറ്റിൽ ഇട്ടു ,
അതിരിക്കട്ടെ മാത്യു എന്താണ് ചെയ്യുന്നത് ? ഞാൻ ഈ നഗരത്തിൽ തന്നെയുള്ള സ്റ്റേറ്റ് ബാങ്കിൽ ജോലി ചെയ്യുന്നു , ഓ ഓക്കേ നമുക്ക് പിന്നെ കാണാം അവർ പതിയെ എഴുന്നേറ്റു
ശരി ഞാൻ വിളിക്കാം ശ്രീ പറഞ്ഞു പിന്നെ എഴുന്നേറ്റു ഒരുവിധം അവിടം വിട്ടു,
പോകുമ്പോൾ രണ്ടുപേരും ഒന്നും സംസാരിച്ചില്ല
എന്തോ ഇവർ തമ്മിൽ ഉണ്ട് എന്ന് മാത്രം മാത്യുവിന് മനസിലായി , ശ്രീയുടെ ചെറുപ്പകാലത്തെ കാര്യങ്ങൾ ഒന്നും മാത്യുവിന് അറിയില്ല കാരണം അവർ തമ്മിൽ കുറച്ചു വർഷത്തെ പരിചയം മാത്രമാണുണ്ടായിരുന്നത് പക്ഷെ കുറഞ്ഞ സമയത്തിനുള്ളിൽ രണ്ടു പേരും നല്ല ഫ്രണ്ട് ആയിരുന്നു
എ സമയം അതിനെ പാട്ടി ചോദിക്കുവാൻ മാത്യുവിന് തോന്നിയില്ല പിന്നീടാകട്ടെ അയാൾ തീരുമാനിച്ചു ,
അതെ സമയം ശ്രീയുടെ മനസിൽ വലിയ ഒരു വേലിയേറ്റം തന്നെ നടന്നു ? എന്താണ് സംഭവിച്ചത് ? ചോദിക്കേണ്ടിയിരുന്നു അതെങ്ങനാ മുടന്തിയായി എന്ന് കേട്ടപ്പോൾ സന്താപമോ? സിംപതിയോ ? അതോ ഞാൻ വരുത്തിവച്ചതോ എന്നറിയാതെ കുഴങ്ങി, പിന്നെ എങ്ങനെ ചോദിക്കും ? അവൾക്കു ഒരു ജീവിതം ഇല്ലാതെ പോയതിന്റെ കാരണം ഞാനാണെങ്കിലോ ? അതല്ലേ അവൾ വളരെ വളച്ചു കെട്ടി പറഞ്ഞത്, അല്ലായിരുന്നെങ്കിൽ അങ്ങനെ പറയില്ലായിരുന്നു , അയാളുടെ മനസ് അല്പം കലുഷിതമായി, എതിരെ വന്ന ഒരു സ്ട്രക്ടറും രോഗിയും അയാളെ ഇടിച്ചിട്ടും എന്താണ് സംഭവിച്ചത് എന്നയാൾക്ക് മനസിലായില്ല
ശ്രീയുടെ മനസു ഒരു ഇരുപതു വര്ഷം പിറകിലേക്ക് പോയി 10- ക്ലാസ്സു കഴിഞ്ഞ കാലത്തേക്ക് …
എന്താ ശ്രീ വലിയ ചിന്തയാണല്ലോ ? മാത്യു പറഞ്ഞു … അയാൾ ഞെട്ടിത്തിരിഞ്ഞു മാത്യുവിനെ നോക്കി … പിന്നെ പറഞ്ഞു ഒന്നുമില്ല പഴയ പഴയ കാര്യങ്ങൾ ഓർത്തു പോയി .. ചിലതൊന്നും മനസ്സിൽനിന്നും മയില്ലല്ലോ ?
എന്തായാലും നിന്റെ ചിന്ത അല്പം കടന്നു പോകുന്നു, എതിരെ വന്നു ഒരു വണ്ടി ഇടിച്ചാൽ പോലും അറിയില്ലല്ലോ വാ വന്നു ബൈക്കിൽ കയറു
അവർ ബൈക്ക് സ്റ്റാന്റിനടുത്തേക്കു നടന്നു
ചില സമയത്തു പണമാവും നമുക്ക് വലതു, ചിലപ്പോൾ ബന്ധങ്ങൾ ,മറ്റു ചില സമയത്തു ഇതൊന്നു മല്ല, ഇതിനെയെല്ലാം ഭരിക്കുന്ന അസൂയ അതാവും വലുത് അങ്ങനെ അസൂയ വരുത്തിവെച്ച വലിയ ഒരു വിനയാണിത് , പക്ഷെ അതിനു ഇത്രയും വില കൊടുക്കേണ്ടി വരും എന്ന് കരുതിയില്ല ..
തുടരും