ലോകം മുഴുവൻ നിശ്ചലമായ ഒരു വർഷമായിരുന്നു കടന്നു പോയത്, നിരാശയുടെ ഒരു വര്ഷം അതെല്ലാം കഴിഞ്ഞു
പുതിയ പുലരി ആവും ഈ വര്ഷം എന്ന് എല്ലാവരും ചിന്തിക്കുന്നു . കഴിഞ്ഞ വർഷകാലം പലതും നമ്മൾ പഠിച്ചു. വളരെ ചെറിയ ഒരു വൈറസ് ചൈനയിലെ വുഹാനിൽ നിന്നും അന്റാർട്ടിക്ക വരെ വ്യാപിച്ചു അത് സാമൂഹിക അകലം അത് പാലിക്കേണ്ട ആവശ്യകത അതുപോലെ മാസ്കിന്റെ ഉപയോഗം, കൈ നന്നായി കഴുകണ്ടതിന്റെ ആവശ്യകത ഇതെല്ലം നമ്മെ പഠിപ്പിച്ച ഒരു വർഷമായിരുന്നു കഴിഞ്ഞ വര്ഷം
എങ്ങനെ ഓൺലൈൻ ക്ലാസുകൾ നടത്തം എന്നതിന് ഗവേഷണം നടത്തിയ വർഷമായിരുന്നു കഴിഞ്ഞു പോയത്, കമ്പ്യൂട്ടറിന്റെയും ടെലിവിഷന്റെയും ഓൺലൈൻ വിദ്യാഭ്യാസത്തിന്റെയും പ്രയോജനങ്ങൾ എങ്ങനെ ജനങ്ങൾക്കു ലഭ്യമാക്കാം എന്നുള്ളതിന്റെ വളരെ ഏറെ വേർഷനുകൾ ജനങളുടെ മുൻപിലെത്തി . പല കലാകാരന്മാരും കാരികളും ജന്മമെടുത്തു, വീട്ടിൽ എത്രകാലം മടുപ്പില്ലാതെ ഇരിക്കാം എന്നുള്ളതും മനസിലായി. അതെ സമയംഈ കഷ്ടതയുടെ നടുവിലും ലോകം നിശ്ചലമായിട്ടും ലോകർക്ക് ചിരി പടർത്തികൊണ്ടു അമേരിക്കയിൽ ഇലക്ഷൻ നടന്നു .. അധികാര കൊതിയുടെ ഒരു മൂർത്തി ഭാവം അവിടെ കണ്ടു. ലോകത്തിലെ ഏറ്റവും വലിയ സാമ്പത്തിക രാജ്യത്തെ ഭരണാധികാരിയെ കണ്ടെത്തുന്നതിനുള്ള തിരഞ്ഞെടുപ്പ് ഒരു വിധത്തിൽ അല്ലങ്കിൽ മറ്റൊരു വിധത്തിൽ തമാശയായി എനിക്ക് തോന്നി. പുതിയ വർഷത്തിൽ ചില പ്രതിജ്ഞകളും പുത്തൻ ചിന്തകളുമായിരിക്കട്ടെ നമുക്ക്. പ്രശ്നനങ്ങൾക്കു തല്ക്കാലം അവധി കൊടുക്കാം
അതെ സമയം ഇതിനെ എല്ലാം വെല്ലുവിളിച്ചു കൊണ്ട് പലരും പാർട്ടി നടത്തുന്നതും ഓണം ആഘോഷിക്കുന്നതും നമ്മൾ കണ്ടു. പൊതു ജനം ജോലിയില്ലാതെയും പൈസ ഇല്ലാതെയും വലയുമ്പോൾ എങ്ങനെ പണവും അധികാരവും എങ്ങനെ ദുരുപയോഗം ചെയാം എന്നും മനസിലായി, ഒരു ഭാഗത്തു ജനങ്ങൾക്കു വേണ്ടി നിയമാവലി ഗവർമെന്റ് തയാറാക്കി, അസുഖം ബാധിക്കുന്നതു എങ്ങനെ തടയാം എന്ന് ചിന്തിക്കുമ്പോൾ അതൊന്നും ഒരു വിഷയമല്ല എന്ന മട്ടിൽ പ്രവർത്തിക്കുന്നതും കണ്ടു.
എന്തായാലും ഈ പ്രശ്നനങ്ങളും പ്രയാസങ്ങളും എല്ലാം കഴിഞ്ഞു പോയി എന്ന് ഇപ്പോഴും ആശ്വസിക്കാൻ ആവില്ല. എല്ലാവര്ക്കും വാക്‌സിനേഷൻ എത്തുന്നത് വരെ പ്രശ്നമാണ് തുടരും എന്നുള്ളതിന് സംശയമില്ല .
അതെ സമയം കർഷക സമരം, പൗരത്ത്വ ബില് എന്നിവയും നമ്മൾ കണ്ടു , കർഷക സമരം കഴിഞ്ഞ വര്ഷം ഒത്തു തീർക്കേണ്ടതായിരുന്നു പക്ഷെ അതുണ്ടായില്ല .. അടുത്ത വർഷമെങ്കിലും അതിനൊരു അറുതി വരും എന്ന് ചിന്തിക്കാം
ലോകം മുഴുവൻ സാമ്പത്തിക പ്രതി സന്ധിയിലും പ്രശ്നങ്ങളിലും ആയിരിക്കുമ്പോൾ അതെങ്ങനെ എന്നാവും ഒരോരുത്തർക്കും ഓരോ പ്രശ്നങ്ങൾ, ജീവിതം മടുത്ത അനേകർ അതിനിടയിൽ നമുക്ക് ഇങ്ങനെ ചിന്തിക്കാം നമ്മൾ മനപ്രയാസപ്പെട്ടതുകൊണ്ടു പ്രശ്നങ്ങൾ മാരില്ലലോ അതിലും നല്ലതു പ്രയാസങ്ങൾക്കും പ്രശ്നത്തിനും അവധി കൊടുത്തു സന്തോഷത്തിന്റെ ഒരു വര്ഷമായിരിക്കട്ടെ
എല്ലാവര്ക്കും ഒരു നല്ല പുതു വര്ഷം ആശംസിക്കുന്നു
TOM