Little Flower -6

Punya Parava

വീട്ടിൽ എത്തിയപ്പോൾ ‘അമ്മ ചോദിച്ചു  എന്താടാ നിന്റെ മുഖം കടന്നാൽ കുത്തിയതുപോലെ ഉണ്ടല്ലോ ?

ഏയ് ഒന്നുമില്ല അവൻ പറഞോഴിഞ്ഞു, അമ്മയ്ക്കും അവളെ നന്നായി   അറിയാം, ഒരു വിധത്തിൽ അമ്മയാണിതിന് കാരണം അവൻ പതിയെ താനെ മുറിയിലേക്ക് പോയി, അവിടെ ഉണ്ടായിരുന്ന ഷെൽഫിൽ തിരയാൻ തുടങ്ങി ….

അവൻ തന്റെ പഴയ റെക്കോർഡുകൾ , പഴയ ഓർമകളുടെ കൂമ്പാരം ,  വര്ഷങ്ങളായി ഇതൊന്നും ആരും എടുത്തിട്ടില്ല

അതിൽ നിന്നും ഒരു ഡയറി വലിച്ചെടുത്തു … അതിൽ പഴയ ചില ചിത്രങ്ങളും എഴുത്തുകളും , അതൊരു ഡയറി അല്ല, ഒരു പഴയ ബുക്ക് , കുറെ കാലം നിധിപോലെ സൂക്ഷിച്ചിരുന്നു , പിന്നെ വീട് വിട്ടപ്പോൾ അത് കൊണ്ടുപോയില്ല തന്നെയല്ല ആ സാഹചര്യം വ്യത്യസ്തമായിരുന്നു , ഇന്നിപ്പോൾ പിന്നെയും ആ ഓർമയിൽ എത്തിപ്പെട്ടു

ബാങ്ക് ഉദ്യോഗസ്ഥനായിരുന്ന പപ്പാ സ്ഥലം മാറുന്നത് അനുസരിച്ചു അവരുടെ വീടും മാറിക്കൊണ്ടിരുന്നു , അങ്ങനെയാണ് ഏഴാം ക്ലാസ്സിൽ എത്തിയപ്പോൾ പത്തനംതിട്ടയിലുള്ള ഒരു ഇംഗ്ലീഷ് മീഡിയം സ്കൂളിൽ ചേർന്നത് , അതിൽ തന്നെയായിരുന്നു അന്ന് അണുവും പഠിച്ചിരുന്നത് , തന്നെയല്ല സ്കൂളിലേക്കുള്ള വഴിയിൽ അവളും ചേരും, അനഗ്നെ ഒന്നിച്ചാണ് സ്കൂളിൽ പൊയ്ക്കൊണ്ടിരുന്നത് ? ഞാൻ പലപ്പോളും ലേറ്റ് ആകുമായിരുന്നു പക്ഷെ അവൾ കാത്തു നിൽക്കും അന്ന് പ്രേമം ഒന്നുമല്ല പക്ഷെ ഒരടുപ്പം ഇഷ്ട്ടം അങ്ങനെ രണ്ടു വര്ഷം കടന്നുപോയി . അവൾ ക്‌ളാസിൽ ഏറ്റവും മിടുക്കി ആയിരുന്നു

രണ്ടു വശത്തേക്കും ചീകിപിന്നിയിട്ടു സ്ലൈഡ് കുത്തി പൊട്ടുതൊട്ടു ഒരു സൈക്കിൾ വസിച്ചു അവൾ വരും , ആദ്യം എനിക്ക് സൈക്കിൾ ഉണ്ടായിരുന്നില്ല, പിന്നെ സൈക്കിൾ വാങ്ങിയപ്പോൾ അത് ഓടിക്കാനറിയില്ല , എട്ടാം ക്ലാസിൽ ആയപ്പോളാണ് അവൾ എന്നെ സൈക്കിൾ പഠിപ്പിക്കുന്നത് … ത്തിനു ആണ് തന്നെ മുൻകൈ എടുത്തതും , ഒരു സൈക്കിൾ ഓടിക്കാൻ അറിയാത്ത നിന്നെ ഞാൻ എങ്ങന കൊണ്ട് നടക്കുന്നത് എന്ന് പറഞ്ഞു കളിയാക്കുമായിരുന്നു . ആ കളിയാക്കൽ കേൾക്കാൻ ഒരു     സുഖമുണ്ടായിരുന്നു     സംസാരിക്കുമ്പോൾ ഒരല്പം കൊത്തപോലെ തോന്നും അത് കേൾക്കാൻ നല്ല രസമാണ് , പക്ഷെ എന്നെ വിസമീപിച്ചിരുന്നത് ഇതൊന്നുമല്ല , ക്ലാസിലെ അല്പം തടികുടിയ പയ്യനാണ് ഞാൻ , അതുകൊണ്ടു അവസാനമാണ് ഇരുപ്പു, തന്നെയല്ല പലപ്പോളും പരീക്ഷക്ക് അവൾക്കു നല്ല മാർക്കു കിട്ടും ഞാൻ പരാപരം കടന്നു കുടും അത്രയേ ഉള്ളു , പരീക്ഷ പേപ്പർ കിട്ടുമ്പോൾ അവൾ അതുയർത്തി എന്നെ ഒരു നോട്ടമുണ്ട് അത് അലപം കടന്നതായിട്ടു എനിക്ക് തോന്നിയൊട്ടുണ്ട്

പക്ഷെ അതല്ല പ്രശ്നം

വീട്ടിൽ എത്തുന്നതിനു മുന്നേ രണ്ടുപേരുടെയും മാർക്ക് വീട്ടിൽ അറിഞ്ഞിരിക്കും

നീ ആ അനുവിനെ കണ്ടു പഠിക്കട , എന്തിനു ക്ലാസിൽ പോകുവാ , എന്ന് പറഞ്ഞു ആദ്യം അമ്മയുടെ വക , പിന്നെ അച്ഛന്റെ വക

ആദ്യം അവളോട് വെറുപ്പ് തോന്നും , പിറ്റേന്ന് കാണുമ്പൊൾ എല്ലാം മറക്കും,

നിനക്ക് അറിയില്ലെങ്കിൽ എന്നോട് ചോദിക്കരുതോ ഞാൻ ഹെല്പ് ചെയ്യാം എന്നവൾ പറയും

പക്ഷെ എന്റെ അഭിമാനം അതിനു സമ്മതിച്ചില്ല

എനിക്ക് അറിയാൻ പാഡില്ലാത്തതല്ല   , വേണ്ട എന്ന് വയ്ക്കുന്നതാണ് ? ഞാൻ പറയും

അതെന്താണാവോ ? അവൾ ചോദിച്ചു

അതെ വലിയ ജോലി ആയാൽ, അനുവിനെ വിട്ടു വേറെ എവിടെയെങ്കിലും പോകണ്ടതെയി വരില്ലേ അതുകൊണ്ടാ

പോടാ പുളു അടിക്കാതെ , അവൾ പറയും

 അന്ന് വരെയും പരസ്പരം ഒന്നും പറഞ്ഞിട്ടില്ല , അത്രയും എത്തിയിട്ടില്ല അതുകൊണ്ടു തന്നെ, പക്ഷെ  ഒരു ദിവസം പോലും കാണാതിരിക്കാൻ വയ്യ താനും

അവളുടെ പപ്പാ അടുത്തുള്ള ഗവണ്മെന്റ് സ്കൂളിലെ മാഷായിരുന്നു , മമ്മി സിറ്റിയിലെ ഹോസ്പിറ്റലിൽ നഴ്സും , അനുവായിരുന്നു മൂത്ത ആൾ , ഇളയവൻ ആൽബി അവൻ രണ്ടു ക്ലാസ് താഴെയായിരുന്നു , എന്നും അവനും കൂടെ ഉണ്ടാകും സ്കൂളിൽ പോകുമ്പോൾ ,ചിലപ്പോൾ അവൻ ഒരു കട്ടുറുമ്പ്പായിരുന്നു , ചിലപ്പോൾ ഒരു ദൂതനും ആകുമായിരുന്നു , ഇന്നത്തെ പോലെ ആരുടെ കൈവശവും ഫോണില്ല, അന്ന് വീടുകളിൽ തന്നെ ഫോൺ വളരെ കുറവാണു , അതുതന്നെ എല്ലാ വീടുകളിൽഎം ആയി വരുന്നതേ ഉള്ളു

വല്ലപ്പോളും പപ്പയുടെ പോക്കറ്റിൽ നിന്നും പൈസ അടിച്ചുമാറ്റും എന്തിനെന്നോ , സ്കൂളിന്റെ താഴെ ഐസ് വിൽപ്പനക്കാരൻ വരും നല്ല സേമിയ ഐസ് , അത് വാങ്ങാൻ വേണ്ടിയാണു , ഐസ് വാങ്ങിയാൽ അനുവിന് കൊടുക്കും . അവളെ അന്ന് വിളിച്ചിരുന്നതു ലിറ്റിൽ അനു എന്നാണ്

ഐസ് കൊടുക്കുമ്പോൾ അവൾ എനിക്ക് ഒരു പൂവ് തരുമായിരുന്നു ലിറ്റിൽ ഫ്ലവർ എന്ന് ഞാൻ പറയും.  

.. ഒരിക്കൽ അത് പറ്റി….

  തുടരും

Alex Thomas

About the author

Leave a Reply

Your email address will not be published. Required fields are marked *