ഇനിയേറെ നാളില്ലീഹം വെടിയാൻഎൻ മനം എന്നോട് മന്ത്രിക്കുന്നു.
ഷഷ്ഠി പൂർത്തി വന്നടുത്തീടുന്നുമതിയീ പിണക്കവും പരിഭവവുംനരജന്മം സഫലമാകട്ടെ നാഥാവിജയി നീ തന്നെയെന്നാശ്വസിക്കൂ.
പലനാളും ക്ഷമ കെട്ട നാളുകളിൽഅരുതാത്ത വാക്കു പറഞ്ഞിരിക്കാം.
പലനാളും വൈകി നീ വന്നിരിക്കാംപലതും വാങ്ങീടാൻ മറന്നിരിക്കാം.
രുചിയില്ല എങ്കിൽ കയർത്തിരിക്കാം
ശുചി കുറഞ്ഞപ്പോൾ വെറുത്തിരിക്കാം.
പഴിയേറെ എന്നെ പറഞ്ഞിരിക്കാം
ഒരു വേള എന്നെ മറന്നിരിക്കാം
അത് ലോക സഹജമെന്നാശ്വസിക്കാം.
പലതും പറയുവാൻ കാത്തിരിക്കേ ചെവി കൊടുക്കാതെ നീ പടിയിറങ്ങി.
ഹൃദയ വിഷാദം ഒതുക്കി എന്നിൽപ്രാർഥനാ നിരതയായ് ഞാൻ കിടക്കെ
പലവുരു സ്വപ്നത്തിൽ തഴുകിയെന്നെതാരാട്ടുപാടിയുറക്കിയില്ലേ..
സായാഹ്‌ന വേളയിൽ ശൈശവത്തിൻഭാവങ്ങളെന്നിൽ സ്ഫുരിച്ചിരിക്കാം.
ആർദ്രമോടെൻ മൊഴി കേട്ടിടാതെപടിയിറങ്ങീ എങ്ങോ പോയ് മറഞ്ഞു.
ഇന്നും ഇനിയുള്ള ജൻമത്തിലുംമനതാരിൽ താരുണ്യം
നിനക്കു മാത്രംഎങ്കിലും പരിഭവം എന്നോടത്രെമറവിവരിക്കു നീ പാതിമെയ്യേ
ഉരുളുന്നു പിന്നേയും കാലചക്രം
അരയുന്നതിൻ കീഴിൽ എന്റെ ജന്മം.
ഉഷാഭായി സി.കെ.