മദ്യം Part ii

By Tom

അറിവിന്റെ ബാലപാഠങ്ങൾ തേടും നാം

അറിഞ്ഞുകൊണ്ട് കുടിച്ചു മരിക്കുന്നു

തേങ്ങലും കണ്ണീരും പാഴ്വാക്കുകളും

താനേ ഗദ്ഗദങ്ങളാകുന്നു  പാരിൽ

നുരഞ്ഞു പൊന്തും മദ്യത്തിൽ

നരകൾ പേറും മനസു മരവിക്കും

മൂവന്തിയിൽ ലഹരി ഉണരുമ്പോൾ    

മധുരമൊരുനിറം    പലവർണ്ണങ്ങളായ്   മാറുന്നു   

ഒരിറ്റു കണ്ണീർ കണമായ്‌ പാരിൽ    

ഒഴുകും ചെറു കുഞ്ഞുങ്ങൾ   മാറീടവേ     

അഴുക്കു ചാലുകൾ നീന്തിത്തുടിച്ചു

അമൃതിൻ ലഹരിയിൽ    ആറാടുന്നീവിധം

ലഹരി ഉണർത്തും കളത്രം ഗൃഹത്തിൽ

ഹരിനാമം ചൊല്ലി കാത്തുകാത്തിരിക്കവേ

ലഹരിക്കായ് നീന്തി മരിക്കുന്നു

ഹരിത ഭുമിയിലെ പാഴ്ജെന്മങ്ങൾ

നേടിയോരർത്ഥ മെല്ലാം     തീരുമ്പോൾ

തേടുമൊരു ജീവിതത്തിന്നർത്ഥം

തളരും മനസ്സിൽ നുരയും വികാരത്തിൽ

ചേതനയിലെ വിങ്ങൽ മറക്കാം

മദ്യം തരും നവ്യാനുഭൂതിയിൽ

കിരാതങ്ങളാം  ഓർമ്മകൾ മറക്കാം   

ഉറക്കം തൂങ്ങും മദ്യ ലഹരിയിൽ

തലമുറകൾ വളരുന്നു നിത്യ രോഗിയായ്       

മുവന്തിയിൽ വിധി മാറ്റി എഴുതാനാവാതെ

മർത്യന്റെ ജീവിതമൊടുങ്ങുന്നു രണ്ടഗ്രം കാണാതെ    

admin

About the author

Leave a Reply

Your email address will not be published. Required fields are marked *