Tribute to Vishnu Namboothiri

ഉജ്ജയിനിയിലെ രാപ്പകലുകള്‍




മാളവത്തില്‍ മഴ പെയ്തു തിമിര്‍ക്കുന്നു, വിദിശയില്‍

ഞാറു മുങ്ങി നിവരുന്നു, തണുത്ത കാറ്റാല്‍
Eminent Malayalam poet Vishnu Narayanan Namboothiri dies at 81 | The News  Minute

ദേവഗിരിയിലെ കാട്ടുഞാവല്‍ മൂത്തു മതിര്‍ക്കുന്നു, .

പോള പൊട്ടിയിളംകൈത വാസനിക്കുന്നു.

ചൊകചൊകേ പലാശങ്ങള്‍ വെളുവെളേ പാലകളും

മലര്‍ ചൊരിയുന്ന വയല്‍വരമ്പിലൂടേ

ഇടിമിന്നല്‍ക്കൊടിപടഹങ്ങളോടെ, മദമാണ്ട

കരിങ്കാറിന്‍പുറമേറിയെഴുന്നള്ളുന്നു

അവതാരം! ഇവന്‍ മണ്ണിലുഴുതു പുളച്ചു വേര്‍പ്പിന്‍

ചുടുഗന്ധമുതിര്‍ക്കുന്ന പുരുഷനല്ലി?

നൂറു വസന്തവും നൂറു ശരത്തും .. ഗ്രീഷ്മവുമംഗ-

രാഗമേന്തി കാത്തുനിന്ന കണവനല്ലി……

വിഷ്ണു നാരായണൻ നമ്പുതിരിക്കു ആദരാഞ്ജലികൾ

admin

About the author

Leave a Reply

Your email address will not be published. Required fields are marked *