വിഷു

By Tom

ഓണം കഴിഞ്ഞാൽ കേരളീയരുടെ പ്രധാന ആഘോഷമാണ് വിഷു.
മലയാള മാസം മേടം ഒന്നിനാണ് കാർഷിക ഉത്സവമായ
വിഷു  ആഘോഷിക്കുന്നത്. ശ്രീകൃഷ്ണൻറെ ആരാധനയുമായി
ബന്ധപ്പെട്ട് വിഷുവിന് പ്രാധാന്യമുണ്ട്.
വിഷുവിനെ സംബന്ധിച്ച് രണ്ട് ഐതീഹ്യങ്ങളാണുള്ളത്.
അഹങ്കാരിയും അത്യന്തം ശക്തനുമായ നരകാസുരൻ്റെ ഉപദ്രവം
സഹിക്കവയ്യാതെ ശ്രീകൃഷ്ണനും ഗരുഡനും സത്യഭാമയുമൊത്ത്
നരകാസുരന്‍റെ നഗരമായ പ്രാഗ് ജോതിഷത്തിലേക്ക് പ്രവേശിച്ചു.
ശ്രീകൃഷ്ണനും സത്യഭാമയും ഗരുഡനും അസുരന്മാരോട് യുദ്ധം
ചെയ്തു. യുദ്ധത്തില്‍ നരകാസുരന്‍, മുരന്‍, താമ്രന്‍, അന്തരീക്ഷന്‍,
ശ്രവണന്‍, വസു വിഭാസു, നഭസ്വാന്‍, അരുണന്‍ ആദിയായ അസുര
പ്രമുഖരെയെല്ലാം അവര്‍ നിഗ്രഹിച്ചു. ശ്രീകൃഷ്ണന്‍ അസുര
ശക്തിക്കു മേല്‍ വിജയം നേടിയത് വസന്ത
കാലാരംഭത്തോടെയാണ്. ഈ ദിനമാണ് വിഷുവെന്ന്
അറിയപ്പെടുന്നത്.
മറ്റൊന്ന്; രാക്ഷസ രാജാവായ രാവണൻ ലങ്ക ഭരിക്കുന്ന കാലത്ത്
സൂര്യനെ നേരെ ഉദിക്കാൻ അനുവദിച്ചിരുന്നില്ല. വെയിൽ
കൊട്ടാരത്തിൻ്റെ പ്രവേശിച്ചതിനാൽ രാവണന് ഇഷ്ടമായില്ല
എന്നതാണ് ഇതിന് കാരണം. ശ്രീരാമന്‍ രാവണനെ
നിഗ്രഹിച്ചതിനുശേഷമേ സൂര്യന്‍ നേരേ ഉദിച്ചുള്ളൂ. ഈ
സംഭവത്തില്‍ ജനങ്ങള്‍ക്കുള്ള ആഹ്ളാദം പ്രകടിപ്പിക്കുന്നതിനാണ്
വിഷു ആഘോഷിക്കുന്നത്.
വിഷു എന്നാൽ തുല്യമായത് എന്നാണ് അർത്ഥം. അതായത്
രാത്രിയും പകലും തുല്യമായ ദിവസം.മേടം ഒന്നിന് മേട വിഷുവും
തുലാം ഒന്നിനു തുലാ വിഷുവും ഉണ്ട്.ഒരു രാശിയിൽനിന്നും
അടുത്ത രാശിയിലേക്ക് സൂര്യൻ പോകുന്നതിനെ സംക്രാന്തി എന്നു

പറയുന്നു.സംക്രാന്തികളിലെ പ്രധാനമായത് മഹാവിഷു എന്നും
പറയുന്നു

കണി കണ്ടതിനുശേഷം ഗൃഹനാഥൻ കുടുംബാംഗങ്ങള്‍ക്ക്
സമ്മാനമാണ്
വിഷു കൈനീട്ടം. കണി ഒരുക്കുന്നത് വീട്ടിലെ അമ്മമാരാണെങ്കിൽ
കൈനീട്ടം നൽകുന്നത് ഗ്രഹനാഥനാണ്. വര്‍ഷം മുഴുവൻ സമ്പൽ
സമൃദ്ധി ഉണ്ടാകട്ടെ എന്ന അനുഗ്രഹിച്ചുകൊണ്ടാണ് കൈനീട്ടം
നൽകുന്നത്.
ശ്രീകൃഷ്ണൻറെ വിഗ്രഹം, അരി, നെല്ല്, അലക്കിയ മുണ്ട്,
സ്വര്‍ണം, വാൽക്കണ്ണാടി, വെറ്റില, അടക്ക
കണിക്കൊന്ന, കണിവെള്ളരി, നാരങ്ങ, മാമ്പഴം,
പഴുത്ത ചക്ക, കണ്മഷി, ചാന്ത്, സിന്ദൂരം, , പഴം,
കിഴക്കോട് തിരിയിട്ട് കത്തിച്ച നിലവിളക്ക്, നാളികേരപാതി
ഈ പറയുന്ന സാധങ്ങള്‍ ഉപയോഗിച്ചാണ് വിഷുക്കണി
ഒരുക്കുന്നത് . ഇവ കണ്ടുണരുമ്പോള്‍ പുതുയ ഒരു
ജീവിതചംക്രമണിത്തിലേക്കുള്ള വികാസമാണത്രെ സംഭവിക്കുക.
അടുത്ത ഒരു കൊല്ലത്തെ കുറിച്ചാണ് വിഷുവിലൂടെ ജനങ്ങൾ
ചിന്തിക്കുന്നത്. വിഷുവിനു ചെയ്യുന്ന കാര്യങ്ങളുടെ ഫലങ്ങൾ
അടുത്ത ഒരു കൊല്ലക്കാലം നിലനിൽക്കുന്നു എന്നാണ്‌ വിശ്വാസം
വിഷുഫലം പറയുന്ന രീതി പണ്ടുകാലത്ത് സാർവത്രികമായിരുന്നു.
വിഷു ഫലം സൂര്യൻ മേട രാശിയിൽ പ്രവേശിക്കുന്നതുമായി
ബന്ധപ്പെട്ടിരിക്കുന്നു. ഒരു വർഷത്തെ ഗ്രഹങ്ങളുടെ
ഗതിവിഗതികൾ അടിസ്ഥാനമാക്കി വിഷുഫലം പ്രവചിക്കുന്ന രീതി
പുരാതന കാലം മുതൽ നില നിന്നിരുന്നു.

admin

About the author

Leave a Reply

Your email address will not be published. Required fields are marked *