രാവിന്റെ അന്ത്യമാം ബ്രാഹ്മമുഹൂർത്തത്തിൽ
സൗരഭ്യം പരത്തും ‘സുഗന്ധി ‘കേ
നിൻവെള്ള വിരിപ്പിട്ട മെത്തയിൽ തലചായ്ച്ച്
ആവോളം പരിമളം നുകർന്നിടട്ടെ.
ഒരു നോക്ക് കാണാൻ ഒരു വാക്ക് ചൊല്ലാൻ
ഒരുപാട് നാളുകൾ കാത്തിരുന്നു.
വെള്ളിവെളിച്ചം ഒഴുകുന്ന രാവിന്റെ
പുലരിയിൽഅതിഥിയായെൻ ആരാമത്തിൽ വന്നെത്തി നീ.
നിൻ കരങ്ങളിലൂടൊഴുകും തലോടലിൽസുഖം
എൻ ഹൃത്തിലെന്നും ചേർത്തു വെയ്ക്കും.
സൗഹൃദം പൂക്കുമീ ദർശന വേളയിൽ
മാറോടണച്ചു പുണരും നിന്നെ.
മനതാരിൽ കൂട്ടിവെയ്ക്കും നിൻ രൂപഭംഗിനെറ്റിയിൽ
വീഴ്ത്തുമെൻ പ്രണയ ചുംബനം.നറുമണം
നീളെച്ചൊരിയുമൊരു തെന്നലായ്ചിരി
തൂകി പലനാളിൽ വന്നിടേണം.
Wow! Beautiful descriptive poem👌
Lovely imagination too👍
Usha Teacher USHAR aanallo👍🙏🏻