കനേഡിയൻ ഇമ്മിഗ്രേഷനെക്കുറിച്ചു കൂടുതൽ അറിയാം :
ലോകത്തിലെ തന്നെ രണ്ടാമത്തെ വലിയ രാജ്യം ആയ കാനഡ തങ്ങളുടെ ഇമ്മിഗ്രേഷൻ ഇപ്പോൾ ഒരു വർഷത്തിൽ നാല് ലക്ഷം ആളുകൾക്കാണ് Permanent Residency കൊടുക്കുന്നത്. അതിൽ ഏകദേശം 35% നു മുകളിൽ ഇന്ത്യയിൽ നിന്നു തന്നെ ആണ്.
കോവിഡ് മൂലം ഉള്ള യാത്ര നിയന്ത്രണം ഉള്ളത് കൊണ്ട് സ്റ്റുഡന്റ് വിസ യിൽ വന്നവർക്കും കാനഡയിൽ വർക്ക് പെർമിറ്റിൽ നിൽക്കുന്നവർക്കും മാത്രം ആണ് ഈ വർഷം പെർമനെന്റ് റെസിഡൻസി കൊടുക്കുന്നത്. Express Entry Permanent Residency പ്രോഗാമിൽ ഏറ്റവും കുറഞ്ഞ CRS 75 വിളിച്ചതും ഈ വർഷം ഫെബ്രുവരി 13 നു ആണ്. ഒരു ദിവസം തന്നെ 27,000 പേർക്കാണ് PR നുള്ള ക്ഷണം കൊടുത്തത്.
യാത്ര നിയന്ത്രണം ഉണ്ടെങ്കിലും അത് സ്റ്റഡി വിസ ക്ക് കാര്യമായ പ്രശ്നങ്ങൾ ഉണ്ടായില്ല, കാരണം കാനഡ അവർക്ക് ഇന്ത്യയിൽ നിന്നു കൊണ്ട് തന്നെ ക്ലാസുകൾ ഓൺലൈനിലൂടെ 50% വരെ പഠിക്കാനും ബാക്കി കാനഡയിൽ വന്നിട്ട് പഠിക്കാനും അവസരം ഒരുക്കി കൊടുത്തു. 2 വർഷം പഠിത്തം കഴിഞ്ഞാൽ 3 വർഷം വർക്ക് പെർമിറ്റ് ആണ് നൽകുന്നത്, എന്നാൽ ഒരു വർഷം പഠിച്ചവർക്ക് ഒരു വർഷം മാത്രമേ വർക്ക് പെർമിറ്റ് ലഭിക്കൂ.
TR to PR pathway എന്ന പുതിയ പ്രോഗ്രാം കാനഡ മെയ് 6 നു തുറന്നതു കൊണ്ട് ഈ കോവിഡിന്റെ പ്രതിസന്ധിയിൽ ബുദ്ധിമുട്ടുന്ന എല്ലാവർക്കും ഒരു ആശ്വാസം തന്നെ ആണ്. ഈ ഒരു പ്രോഗ്രാം കൊണ്ട് 90,000 പേർക്കാണ് പെർമനെന്റ് റെസിഡൻസിക്ക് നുള്ള അവസരം കിട്ടുന്നത്. ഇതിൽ 40,000 ഇന്റർനാഷണൽ സ്റ്റുഡന്റസ്നു യാതൊരു ജോലി പരിചയം പോലും ഇല്ലാതെ ആണ് PR നുള്ള അവസരം ലഭിച്ചിരിക്കുന്നത്, 30,000 നോൺ ഹെൽത്ത് കെയർ വർക്കേഴ്സും 20,000 ഹെൽത്ത് കെയർ വർക്കേഴ്സിനും PR നുള്ള അവസരം ലഭിച്ചിരിക്കുകയാണ്. ഈ പ്രോഗ്രാം നവംബർ 2021 ൽ അവസാനിക്കും.
കോവിഡ് നിയന്ത്രണങ്ങൾ അവസാനിക്കുന്നത് വരെ കാനഡക്ക് പുറത്തു നിന്ന് നേരിട്ട് PR കിട്ടാൻ ഉള്ള അവസരങ്ങൾ കുറവാണ് എന്നാൽ സ്റ്റുഡന്റ് വിസക്ക് ഇത് ബാധകം അല്ല. അത് കൊണ്ട് ധാരാളം പേർ ഇപ്പോൾ വന്നു കൊണ്ടിരിക്കുവാണ്. എന്നാൽ ഈ രംഗത്ത് തന്നെ ധാരാളം തട്ടിപ്പുകൾ നടക്കുന്നുണ്ട് എന്നതും ഒരു വാസ്തവം ആണ്. അത് കൊണ്ട് കാനഡക്ക് വരാൻ ആഗ്രഹിക്കുന്നവർ തീർച്ചയായും ICCRC രെജിസ്ട്രേഷൻ ഉള്ള ഒരു ഏജൻസിയെ മാത്രം തിരഞ്ഞെടുക്കുവാൻ പ്രത്യേകം ശ്രദ്ധിക്കുക…. To be continued next month ….
ഈ ഇൻഫർമേഷൻ നിങ്ങൾക്കായി നൽകിയത് GRACEWELT ….