പഴയ സോവിയറ്റ് യൂണിയനിൽ പെട്ടിരുന്ന ഉക്രൈൻ എന്ന വലിയ രാജ്യം
1991ലാണ് സ്വതന്ത്ര റിപ്പബ്ലിക്കായത്. Russia, Poland Balarus Slovakya , Hungary
എന്നീ രാജ്യങ്ങളുടെ അതിർത്തിയിലുള്ള രാഷ്ട്രം കരിങ്കടലിനോട് ചേർന്നാണ് കിടക്കുന്നതു . പണ്ട് കീവേൻ റഷ്യ എന്നാണ് അറിയപ്പെട്ടിരുന്നത് നാടോടിക്കൂട്ടങ്ങളായിരുന്നു അക്കാലത്തെ കീവൻ റഷ്യക്കാർ. വലിപ്പമുള്ള രാജ്യമായിരുന്നതുകൊണ്ട് നിരവധി ഗോത്രനേതാക്കൾ അവകാശം സ്ഥാപിച്ച് അവരുടെ ഭരണസംവിധാനങ്ങൾ ഏർപ്പെടുത്തി
അധ്വാനശീലരായിരുന്നു ജനത. 1917ൽ റഷ്യൻവിപ്ലവത്തെ തുടർന്നു സോവിയറ്റ് ചേരിയിലേക്ക് ക്ഷണമുണ്ടായെങ്കിലും 1922ലാണ് അവർ സോവിയറ്റ് യൂണിയന്റെ അംഗീകൃത ഭാഗമായത്. സോവിയറ്റ് യൂണിയന്റെ പതനത്തിനുശേഷം 1991ൽ വീണ്ടും സ്വതന്ത്ര രാഷ്ട്രമായി. എന്നിട്ടും റഷ്യൻ ചായ്വ് പ്രകടിപ്പിച്ചിരുന്ന അവർ 2005ലെ ഓറഞ്ച് വിപ്ലവത്തെ തുടർന്ന് അമേരിക്കൻ ചേരിയിലേക്ക് കൂറുമാറി
പൊതുവേ സമതല ഭാഗങ്ങൾ ആണെങ്കിലും ഭൂപ്രകൃതി ഒരുപോലെയല്ല. റിപ്പബ്ലിക്കിന്റെ വടക്കുപടിഞ്ഞാറരികുമുതൽ തെക്കു കിഴക്കേയറ്റം വരെ കുന്നുകളുടെ ഒരു ശൃംഖല കാണാം. നിപ്പർ, യൂസ്നീബൂഗ് എന്നീ നദികൾക്കിടയ്ക്കുള്ള പ്രദേശം പൊതുവേ ക്രമേണ ചരിഞ്ഞിറങ്ങുന്ന പീഠസമതലമാണ് (നിപ്പർ പീഠപ്രദേശം). ഈ ഭാഗത്ത് നിരവധി താഴ്വരകളും ചുരങ്ങളും ഉണ്ട്; 325 മീറ്ററോളം താഴ്ചയുള്ള കിടങ്ങുകൾ ഇവയിൽ പെടുന്നു
ഉക്രൈൻ അതിർത്തിക്ക് സമീപം കാർപാത്യൻ, ക്രീമിയൻ എന്നീ പർവതങ്ങളോടനുബന്ധിച്ചുള്ള നിംനോന്നതങ്ങളായ ഉന്നത തടങ്ങൾ കാണാം റിപബ്ലിക്കിന്റെ വടക്കു കിഴക്കു ഭാഗത്തായി ഡൊണെറ്റ്സ് മലനിരകളാണ്;
ഉക്രൈൻറെ വടക്കതിര് പൊതുവേ ചതുപ്പുപ്രദേശങ്ങളാണ്; പീപ്പറ്റ്ചതുപ്പ് എന്നറിയപ്പെടുന്ന ഈ ഭാഗത്ത് ധാരാളം നദികൾ ഒഴുകുന്നു
ഉക്രെയിനിലെ ഏറ്റവും ഉയർന്ന പ്രദേശം കാർപാത്യൻ മലനിരകളിൽ പെട്ട ഏകദേശം 2061 മീറ്റർ ഉയരമുള്ള ഹവീലാ കൊടുമുടിയാണ്
ക്രിമിയൻ മലനിരകൾ പൊതുവെ ഉയരം കുറ്ഞ്ഞവയാണ്. മൂന്നു സമാന്തര നിരകളായാണ് ഇവയുടെ കിടപ്പ്. ഇവയ്ക്കിടയിൽ ഫലഭൂയിഷ്ടങ്ങളായ താഴ്വരകളുമുണ്ട്. Black Sea ,Assove Sea എന്നിവയുടെ ഓരങ്ങൾ പാറക്കെട്ടുകൾ നിറഞ്ഞവയും വിസ്തൃതി കുറഞ്ഞവയുമാണ്.
23000 ത്തോളം നദികൾ ഈ രാജ്യത്തിലൂടെ ഒഴുകുന്നു അതിൽ തന്നെ നൂറു കിലോമീറ്ററിൽ അധികം നീളമുള്ള 116 നദികൾ ഉണ്ട്
നദികളിലെ ജലത്തിന്റെ പൂർണവും വ്യാപ്തവുമായ പ്രയോജനം നേടിയിട്ടുള്ള അവസ്ഥയാണ് ഉക്രെയിനിലുള്ളത്. കനാൽവ്യൂഹങ്ങളിലൂടെ നദികളെ പരസ്പരം യോജിപ്പിച്ചും കർഷിക മേഖലകളിലേക്ക് നദീജലം തിരിച്ചുവിട്ടും ജലസേചന സൗകര്യങ്ങൾ അങ്ങേയറ്റം വികസിപ്പിച്ചിരിക്കുന്നു. വടക്കൻ പ്രദേശങ്ങളിലെ നദികൾ വൈദ്യുതി ഉത്പാതനത്തിനും തടി മുതലായ ഭാരമേറിയ വസ്തുക്കൾ കടത്തുന്നതിനും പ്രയോജനപ്പെടുന്നു. നദീമാർഗങ്ങളുടെ ആഴം കൂട്ടി ഗതാഗതക്ഷമത വർദ്ധിപ്പിച്ചിരിക്കുന്നു. ഊർജ്ജോത്പാതന സാധ്യതകൾ നൂറു ശതമാനവും ഉപഭോഗ വിധേയമായിട്ടുണ്ട്
To be continued …..NEXT EPISODE