കൊറോണ(കോവിഡ് -19)

Poet : Joshnson Kadammanitta

            കൊലവിളിയുമായ് എത്തി കൊറോണ

            കൊന്നൊടുക്കുന്നു ജനലക്ഷങ്ങളെ

            കൊതിതീരാതെ  മഹാവ്യാധി

            കൊന്നുകൊണ്ടേ ഇരിക്കുന്നു ഇപ്പൊഴും

           കാരണമെന്തെന്നു കണ്ടെത്താനായില്ല

           കണ്ടെത്താനായില്ല മറുമരുന്നും

           കരയിക്കുന്നു ലോക ജനതയേ

           കാരുണ്യം ലേശവുമില്ലതെ വിലസുന്നു       

           കുബേര കുചേല വ്യത്യാസമില്ലാതെ

           കുലവും മതവും ജാതിയുമില്ലാതെ

           കുടിലും കൊട്ടരവും കടന്നു ചെല്ലും

           കോമാളിയായ  കൊലയാളി

           നിഗളിച്ചു നടന്നു ലോക ജനത

           നിർമ്മിച്ച ദൈവത്തെ മറന്നുപോയി

           പണമാണെല്ലാം എന്നു കരുതി

           പിണമായ് തീരുന്നു മനുഷ്യജന്മം

           അനവധിയായ പ്രതികൂലങ്ങൾ

           ആഞ്ഞടിച്ചു ജീവിതത്തിൽ

           അനുതപിച്ചില്ല മനുഷകുലം

           അനുഭവിക്കുന്നു മറ്റൊരു വിപത്ത്

          നിപ്പ വന്നു പിന്നെ ചിക്കൻ ഗുനിയയും

          നിലയ്ക്കാതെ പ്രക്രുതി ക്ഷൊഭങ്ങളും

          നിലവിളി ഉയർന്നു നാനാദിക്കിൽ നിന്നും

          നിരന്തരം മരണത്തിൻ ഭിതിയതും

          കണ്ടാലറിയില്ല സഹോദരർ പോലും

          കണ്ണില്ല കാണുവാൻ സാധുക്കളേയും

          കൂട്ടിലടയ്ക്ക പെട്ടതുപോലായ് ജനം

          കൂട്ടിരിക്കുവാൻ തുണയുമില്ലാതെ

          കയ്യടക്കി വച്ചു പലതും സ്വന്തമായ്

          കഷ്ടപ്പാടില്ലാത്ത നാളുകൾക്കായ്

          കഞ്ഞിയും പയറും എങ്കിലും ഒരു നേരം

          കിട്ടിയാൽ മതിയെന്ന അവസ്ഥയായിന്ന്

          ആലയമണികൾ മുഴങ്ങാതെയായി

          ഇല്ല ബാങ്കുവിളിയും ഓംകാര ശബ്ദവും

          ഉരുകിതീരും മെഴുകുതിരികളായ്

          ഉടയവൻ മുൻപിൽ താണുവണങ്ങാം

          ഒന്നിനും തളർത്താനാവില്ല നമ്മെ

          ഒന്നിച്ചു പോരാടും മഹാമാരിക്കെതിരെ

          ഒരുമയോടെ നാം കൈകോർത്തു നിന്നാൽ

          ഓടിയൊളിക്കും ഏതു കൊറോണയും

Alex Thomas

About the author

Comments

Leave a Reply

Your email address will not be published. Required fields are marked *