കുനിക്കുടിയിരുന്നു ഞാനെന്റെ കൂരയിൽ
അന്തമില്ലാതെ പോയൊരു കാലത്തിൽ
കേട്ടുമടുത്തൊരു കൊറോണ കഥകളിൽ
ഹൃദയത്തിന് താളം നിലച്ചുപോയി
ഭീതി തൻ മുഖമായി മാറി കൊറോണാ
കാലത്തിനൊത്തൊരു ശിക്ഷയായി
ഇനിയൊരു ജന്മം തരു ഭവാനെയെൻ
പാപ ഭാരങ്ങളുരുക്കി എടുക്കുവാൻ
ഇനിയൊരു ജന്മം തരു ഭവാനെയെൻ
വിഴുപ്പുകൾ അലക്കി വെളുപ്പിച്ചിടാൻ
ഇത്തിരി നേരം തരു ഒന്നോർമ്മിച്ചെടുക്കുവാൻ
എൻ സൽ കർമ്മങ്ങൾ തൂക്കിനോക്കുവാൻ
ഒരു ബാല്യം തരു ഭവാനെ നിറഞ്ഞ മനസോടെയി
തെറ്റുകൾക്ക് മാപ്പിരന്നീടുവാൻ
ഒരു നിമിഷം തരു ഭവാനെ എന്നാത്മാവിനു കുളിരേകുവാൻ
ഒരു തുട്ടു നാണയം കാണിക്ക എകിടാം
ഒരു നുറുങ്ങു പുഷ്പം നിവേദിച്ചിടാം
തിരു പാദാരവിന്ദങ്ങളിൽ മാപ്പിരന്നീടാം ഗുരോ
അവസാന ശ്വാസം നിലക്കുമ്പോളോർക്കുന്നു
അർത്ഥവും പുത്രനും കൊച്ചുമക്കളും
കൊണ്ടുപോയിടല്ലേ ജഗദീശ്വര
പുഴുക്കുത്തേറ്റയീ ജീവിതം
തളരുന്ന ആത്മാവിൻ ആചാരമില്ലാതെ …..2
ഇന്നെന്റെ കൊച്ചുമോൾ ചൊല്ലിയത്രെ
പേടിവേണ്ട നിങ്ങൾക്കീ ധാരയിൽ വസിക്കാൻ
ഈ പുഴുക്കുത്തേറ്റവർ കടന്നു പോകും വരെ
പിന്നെയും പൂക്കും തളിർക്കും
സുപ്രഭാതവും പൊട്ടിവിടരും
കാത്തിരിക്കുക നിൻ കൂരയിൽ
അന്തമില്ലാത്തൊരു ചിന്തവേണ്ട….
വിണ്ണിലെ ദൈവത്തിനോടൊരു ചോദ്യം
ഞങ്ങൾ കൊച്ചു ജന്മങ്ങൾ എന്ത് ചെയ്വു
ഞങ്ങൾ കൊച്ചു ജന്മങ്ങൾ എന്ത് ചെയ്വു : By Karthumbi