…  കാട്ടിലെ തടി…

                                         …  കാട്ടിലെ തടി……

ഈ അടുത്തകാലത്തു നാട്ടിലെ ഒരു വാർത്ത വായിച്ചപ്പോൾ കണ്ടതാണ് , കോടികൾ മുടക്കിയിട്ടു , പ്രൊജക്റ്റ്  ഉപേക്ഷിച്ചിരിക്കുന്നു , പദ്ധതി കൊണ്ട് കാര്യമായ പ്രയോജനം ഇല്ല പോലും, അതെന്താ മുൻപ് ആലോചിക്കാതിരുന്നത് എന്ന് ചോദിക്കരുത്    അതിനു ആരും ഉത്തരവാദിയല്ല , ഉത്തരം പറയാൻ അനുവാദവുമില്ല

പലപ്പോളും എനിക്ക് തോന്നിയിട്ടുള്ളത് പാശ്ചാത്യർ , പല പ്രൊജെക്ടുകളും വളരെ കാൽക്കുലേറ്റ്  ചെയ്താണ് ചെയ്യുന്നത് എന്നാണ് , അങ്ങനെ അല്ലാതെയും ആവാം , പക്ഷെ എല്ലാവശവും നോക്കുമ്പോളും നല്ല പ്രൊഫഷണലിസം കാണാൻ സാധിക്കും , ഉദ്ദാഹരണത്തിനു എലികൾ  ഇറങ്ങി കൃഷി നശിപ്പിക്കുന്നു എന്ന് കരുതുക , ഈ പ്രശനം കണ്ടെത്തിയാലുടൻ , അതിന്റെ പരിഹാരം കാണുവാൻ ഒരു  കൺസൾട്ടൻസിയെ നിയോഗിക്കുന്നു , അവർ എലിയുടെ സഞ്ചാര പഥവും, താമസ സ്ഥലവും , ഏലി എവിടെ വിശ്രമിക്കുന്നു, എത്രനേരം ആഹാരം കഴിക്കുന്നു എന്നെല്ലാം നിരീക്ഷിച്ചു ഒരാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കുന്നു  . ബന്ധപ്പെട്ട അധികാരികൾ അത് വായിച്ചിട്ടു എങ്ങനെ മൂഷികരെ  വേദനിപ്പിക്കാതെ പിടിക്കാം  എന്നതിനെക്കുറിച്ചും വലിയ പ്രൊജക്റ്റ് റിപ്പോർട്ട് തയ്യാറാക്കുന്നു , അതിനു വേണ്ടി ഒരു യൂണിവേഴ്സിറ്റി പ്രൊഫസറോട് പറഞ്ഞു നല്ല പ്രസന്റേഷൻ തയ്യാറാക്കുന്നു , അതിൽ മുഷികന്റെ സഞ്ചാര പഥം, പ്രത്യകം ഗൂഗിൾ മാപ്പുവഴി അടയാളപ്പെടുത്തുന്നുണ്ടാവും , ഇനി  എലിയെ പിടിക്കാൻ വേണ്ടി വേറൊരു  കമ്പനിയെ ഏർപ്പാട് ചെയ്യുന്നു , അതിനു ശേഷം അവരുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ ഒരു പ്രൊജക്റ്റ് കോർഡിനേറ്ററും അതുകൂടാതെ ഒരു സൂപ്പർവൈസറും നാലു സ്റ്റാഫും അടങ്ങുന്ന ടീമും ഉണ്ടായിരിക്കും , ഈ ടീമിനെ കണ്ട്രോൾ ചെയ്യാൻ ഒരു സീനിയർ പ്രൊജക്റ്റ് ഓഫീസറെ അപ്പോയ്ന്റ് ചെയ്യുന്നു , മൊത്തം ജോലി മുന്ന് മാസം കൊണ്ട് പൂർത്തിയാക്കുന്നു ഏറിയാൽ ഒരു  മില്യൺ ഡോളർ ആയെന്നിരിക്കും , പക്ഷെ സമയ ബന്ധിതമായി എലിയെ പിടിച്ചിരിക്കും , വേണ്ടി വന്നാൽ  പ്രസിഡന്റ് ഇടപെടും പെന്റഗണ്ണും കൂടെയുണ്ടാവും       

അവസാനം എലിയെ പിടിച്ചു കൂട്ടിലാക്കി പരീക്ഷണ ശാലയിലേക്കയക്കുന്നു , പിന്നാലെ കെപിഎംജി  ഓഡിറ്റും ചെയ്യുന്നു

ഒന്നര ഡോളറിന്റെ പേപ്പർ അധികം വാങ്ങിയത്  ചോദ്യം ചെയ്തു ഓഡിറ്റ്  റിപ്പോർട്ട് അവർ തയ്യാറാക്കുന്നു

അതെ സമയം ഇത് ചൈനക്കാരാണെങ്കിലോ ?

വെറും ഒന്നര ഡോളറിന്റെ ഒരു  എലിവില്ലു തയ്യാറാക്കി മാളത്തിനരികിൽ വയ്ക്കുന്നു , പിറ്റേ ദിവസം മുഷികൻ ക്ലോസ്

ഈ നമ്മുടെ കേരളത്തിൽ  ആയാലോ ?

എലിയെ പിടിക്കണം എന്ന നിവേദനം കിട്ടി കഴിയുമ്പോൾ തന്നെ പ്രകൃതിസ്നേഹികളുടെ നീണ്ട നിര പ്രത്യക്ഷപ്പെടും , ഏലി യെ പിടിക്കുന്നത് പ്രകൃതിക്കു   വലിയ ദോഷം ചെയ്യും അതുകൊണ്ടു പാടില്ല, പരമാവധി എലിയെ വംശനാശം വരാതെ സൂക്ഷിക്കണം അതിനു വേണ്ടി സുപ്രീം കോടതി ഇടപെടണം എന്ന കേസും ഫയൽ ചെയ്യും , ചിലർ പറയും അത് ഭഗവാന്റെ വാഹനമാണ്, അതിനെ വിട്ടേക്കുക എന്ന് , എന്തായാലും ശരി അത് ജില്ലാ കോടതിയിലും പിന്നെ ഹൈക്കോടതിയിലും എത്തി ചേരും, കോടതിയിൽ തെളിവ് വേണമല്ലോ അതിനു മുഷികന് വാറണ്ട് അയക്കാൻ പറ്റില്ലാത്തതുകൊണ്ടു , കലക്ടറോട് റിപ്പോർട്ട് തേടും , അപ്പോളേക്കും കേസിൽ പല  ആളുകളും സംഘടനയും കക്ഷിചേരുന്നു , ചിലർ കുറുമാറുന്നു

അതിനു ശേഷം ചാനൽ ചർച്ച …അതിവിശേഷമായി ചർച്ച തുടങ്ങുകയായി

ഒരു രീതിയിലും ,  കണ്ടിട്ടില്ലാത്ത  ഒരു പ്രകൃതി സ്‌നേഹി,  ഒരു ഭരണ പക്ഷ  ത്തിന്റെ ആളും ഒരു പ്രതിപക്ഷവും , പിന്നെ ഒരു രാഷ്ട്രീയ ചിന്തകനും കുടിയാവുമ്പോൾ പാനൽ റെഡി , ശക്തിയുക്തം വാദിക്കുന്നതിനിടയിൽ, കേസ് Suprem  കോടതിയിൽ എത്തിയിരിക്കും , തെളിവ് കൊണ്ടുവരുന്നതുവരെ കേസ് മറ്റ്റിവെക്കുന്നു , ഇത് അനുസ്യുതം തുടരുന്നു ,

ഇതിനിടയിൽ  എലിയെ പിടിക്കണം എന്ന്പരിൽ പ്രതിപക്ഷത്തിന്റെ രണ്ടു ഹര്ത്താല്, പിടിക്കരുത് എന്ന്പരിൽ പ്രകൃതിസ്നേഹികളുടെ ശക്തി പ്രകടനം എല്ലാം ഉണ്ടായിരിക്കും

ഒരു ഇരുപതു കൊല്ലം കഴിയുമ്പോൾ തോണ്ടി മുതലോ , ഏലി എന്ന അക്രമിയെ ഹാജരാക്കാൻ സാധിക്കാത്തതുമൂലം കോടതി കേസ് വെറുതെ വിടുന്നു , കേസ് ഫയൽ ചെയ്തവർ അപ്പോളേക്കും പരലോകം പുകിയിരിക്കും, തന്നെയല്ല അന്ന് ഉണ്ടായിരുന്ന 9 എലികൾ 999,999,999 …   ആയി തീർന്നിട്ടുണ്ടാകും

എന്താ നമ്മൾ ഇങ്ങനെ ? അത് മാത്രം ചോദിക്കരുത് , ദൈവത്തിന്റെ സ്വന്തം നാടല്ലേ

ഞാൻ ഇങ്ങനെ പറയുമ്പോൾ അമേരിക്കക്കാരെ കുറ്റം പറഞ്ഞതല്ല

ഏതു കാര്യത്തിനും അവർ അർഹിക്കുന്ന പരിഗണന കൊടുക്കുന്നു, കുറ്റമറ്റ രീതിയിൽ ചെയ്യാൻ ശ്രമിക്കുന്നു , ഒരു പക്ഷെ അപവാദo ഉണ്ടാവാം

ചൈനീസ് കാര്യമാണെങ്കിൽ വിലയും തുച്ഛം ഗുണവും തുച്ഛം

എത്രയത്ര നല്ല ഉദ്യോഗസ്ഥർ കേരളത്തിൽ ഉണ്ട് , അവരുടെ സഹായം  രാഷ്ട്രീയ ഇടപെടൽ ഇല്ലാതെ  ലാഭേച്ഛ കൂടാത്ത സ്വീകരിച്ചാൽ പലപ്പോളും നല്ല പ്രൊഫഷണലിസം കാണുവാൻ സാധിക്കും

  കാട്ടിലെ തടി തേവരുടെ ആന പിന്നെ എന്താ വലിക്കുക തന്നെ ….

Alex Thomas

About the author

Leave a Reply

Your email address will not be published. Required fields are marked *