സാധ്യമോ?: By CK.Ushabai

സാധ്യമോ?

കാർമേഘത്തിന്ന്

മിഴിനീർ ഒളിപ്പിക്കാമോ?

ആഴക്കടലിന്ന്

പാദസ്സരങ്ങൾ അണിയാതിരിക്കാമോ?

പ്രഭാതനക്ഷത്രത്തിന്ന്

പൊൻ കതിരൊളി മറയ്ക്കാമോ?

സായംസന്ധ്യയ്ക്ക്

കുങ്കുമച്ചോലയിൽ ഒളിച്ചിരിക്കാമോ?

ഹൃദയത്തിൻ ചിറകരിയാൻ

മാനവർക്ക് സാധ്യമോ?

കാട്ടുതീജ്വാല അണയ്ക്കാൻ

കാട്ടാറിനാകുമോ?

മിന്നാമിന്നിതൻ തീച്ചൂട്ടണയ്ക്കാൻ

മിന്നലിന്നാവുമോ?

താഴോട്ടൊഴുകും അരുവിയ്ക്ക്

മുകളിലേക്കെന്ന മോഹം സാധ്യമോ?

“മരണ”മെന്ന മൂന്നക്ഷര സത്യത്തെ

തടയാൻ ആർക്ക് സാധ്യം?

സി.കെ. ഉഷാ ഭായി.

Alex Thomas

About the author

Leave a Reply

Your email address will not be published. Required fields are marked *