അന്ധനും മൂകനും
ഒരിക്കൽ ഞാൻ ദൈവത്തോട് ചോദിച്ചു , എന്തിനാണ് ദൈവമേ അന്ധനെയും , ബധിരനേയും അംഗവൈകല്യമുള്ളവരെയും സൃഷ്ടിച്ചത് ? ദൈവം കുറെ ദിവസം ഒന്നും മിണ്ടിയില്ല , ചോദ്യം പലതവണ ആവർത്തിച്ചപ്പോൾ ദൈവം പറഞ്ഞു .. നീ തെരുവിലേക്ക് ഇറങ്ങുക
ഞാൻ ഇറങ്ങി , ബോധമില്ലാതെ ലഹരിക്കടിപ്പെട്ടു ഉറങ്ങുന്നവരെ കണ്ടു
ദൈവം ചോദിച്ചു എന്ത് തോന്നുന്നു ?
ഞാൻ : അവർ അവരുടെ ലോകത്താണ് , അതാവും അവരുടെ സന്തോഷം
അതെ നല്ല കൈകൾ , കാലുകൾ , ശരീരം ഒരു കുഴപ്പവുമില്ല , എന്നിട്ടും അവരെന്തേ ഇങ്ങനെയായി ? എനിക്ക് ഉത്തരമില്ല
ഇനി ആ മനുഷ്യനെ കണ്ടോ ? അയാൾ വീൽ ചെയറിൽ ഇരുന്നു തന്റെ മത ഗ്രൻഥം വായിക്കുകയാണ് , ഒരിക്കൽ പോലും അയാൾ നിവർന്നു നിന്നിട്ടില്ല എന്നാലും ഒരിക്കലും പരാതി പറഞ്ഞിട്ടില്ല ? അവർ മൂകം എന്നെ സ്തുതിക്കുംഅപ്പോൾ ജീവിക്കുമ്പോൾ അനുഗ്രഹം ലഭിക്കുന്നവരോ ? അവർ പറയും എന്റെ കഴിവാണ് ഇതെല്ലം എന്ന് ?
നിനക്കറിയുമോ അളവറ്റ സമ്പത്തും സ്ഥാനമാനങ്ങളും കൊണ്ട് അലംകൃതയായിരുന്നു എലിസബേത് രാജ്ഞി , ഈ അടുത്ത സമയം അവരെ ഞാൻ വിളിച്ചു , കല്ലറയിൽ എടുക്കുമ്പോളേക്കും അവരുടെ കിരീടവും ചെങ്കോലും അധികാരവും എല്ലാം എടുത്തു മാറ്റപ്പെട്ടിരുന്നു , ഇപ്പോൾ ഒരു സാധാരണ സ്ത്രീ , പദവി : ഇല്ല , കിരീടം : ഇല്ല , പുഴുക്കൾ അരിക്കുന്ന തേജസില്ലാത്ത ശവ ശരീരം മാത്രം .
ഓരോ ചെകിടനും മൂകനും എന്റെ ശബ്ദം കേൾക്കും , എന്നോട് സംസാരിക്കും, അവർ എന്നോടൊത്തു ഉണ്ടാവും എല്ലാകാലവും സ്തുതിക്കുന്ന ആത്മാവായി
ദൈവം പറഞ്ഞു നിർത്തി എന്നാൽ അതുള്ളവൻ ചെയ്യാറില്ല
അതാണ് സത്യം
ഹോ എന്തൊരു സ്വപ്നം, ഇനിയെങ്കിലും മനുഷ്യർക്ക് വേണ്ടപെട്ടവനായി ജീവിച്ചു കൂടെ ?… ആവാം ഇല്ലേ ?
Nice