എനിക്ക് ഇപ്പോൾ തോന്നുന്നത് തമാശയാണോ കാര്യമാണോ എന്ന് പറയാൻ പറ്റാത്ത ഒരു അവസ്ഥയാണ് … ശരിക്കും വെള്ളരിങ്ങാ പട്ടണത്തിലെ നീതി എന്ന് വേണം പറയാൻ … ഈ കഴിഞ്ഞ ദിവസമാണ് ഒരു ടുറിസ്റ് ബസ് KSRTC ബസിൽ ഇടിച്ചു കയറി സ്കൂൾ കുട്ടികളും യാത്രക്കാരുമായി ഒൻപതു പേര് മരണമടഞ്ഞത്
ഇത് കേട്ടപ്പോൾ തോന്നിയത് സത്യത്തിൽ അത് ആ ടുറിസ്റ്റു ബസിലെ ഡ്രൈവറുടെ കുഴപ്പമല്ല , എല്ലാവരും കുടി റോഡ് നന്നാക്കണം എന്ന് മുറവിളി കുട്ടി , കോടതി ഇടപെട്ടു അങ്ങനെ റോഡ് നന്നായി , ശരിക്കും പറഞ്ഞാൽ നല്ല കുഴി റോഡിൽ ഉണ്ടായിരുന്നെങ്കിൽ … ആ ടുറിസ്റ് ബസ് സ്പീഡിൽ പോവില്ലായിരുന്നു , അപകടവും ഉണ്ടാവില്ലായിരുന്നു , അപ്പോൾ ആ റോഡ് നന്നായി പണിത സർക്കാരാണ് ഉത്തരവാദി എന്ന് പറയേണ്ടതായി വരും … ഓരോ കേസും ഈ രീതിയിൽ തേഞ്ഞു മാഞ്ഞു പോവുകയാണ് പതിവ് , തക്കതായ ശിക്ഷ ഉചിത സമയത്തു ഉറപ്പുവരുത്താൻ നമ്മുടെ നീതി ന്യായത്തിനു കഴിയുന്നോ എന്ന് സംശയമാണ്. ആരാണ് ടുറിസ്റ്റു വണ്ടിക്കു പെര്മിറ്റി കൊടുത്തത് എന്ന് കോടതി ചോദിച്ചത് പാത്രത്തിൽ വായിച്ചു , നല്ലതു തന്നെ ? ആരാണ് കൊടുക്കുന്നത് എങ്ങനെയാണു കൊടുക്കുന്നത് എന്ന് കോടതികൾക്ക് അറിയാത്തതുകൊണ്ടല്ല പക്ഷെ തെളിവ് വേണമല്ലോ
പിന്നെ KSRTC യെ കുറിച്ച് പറയണ്ടല്ലോ … ഇപ്പോളത്തെ KSRTC ബസും ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ അവസ്ഥയും ഒന്ന് പോലെ എന്ന് പറയേണ്ടി വരുന്നതിൽ ഖേദമുണ്ട് , KSRTC യുടെ മാനേജ്മെറ്റിൽ വളരെ കാര്യക്ഷമതയുള്ള MD ഉണ്ട് , ബിജു പ്രഭാകർ IAS , അദ്ദേഹത്തിന് പോലും നേരെയാക്കാൻ പറ്റാത്ത യൂണിയന്റെ അതി പ്രസരമാണ് ഇന്നത്തെ ഈ അവസ്ഥക്ക് കാരണം എന്ന് എല്ലാവർക്കുമറിയാം , വളരെ കാര്യക്ഷമമായി വർക് ചെയ്യുന്നവർ ഇല്ല എന്നല്ല , പക്ഷെ എന്ത് പ്രശ്നം വന്നാലും അതിനെ എല്ലാം നിസാര വത്കരിക്കുന്ന യൂണിയനുകൾ , കഴിഞ്ഞ ദിവസം ഒരു ചാനൽ ചർച്ച കാണാൻ ഇടയായി , അതിൽ ഒരു യൂണിയൻ നേതാവ് ഘോരം ഘോരം വാദിക്കുന്നത് കേട്ട് , ഞാൻ ശ്രദ്ധിച്ചു , വളരെ ഗർവോടും അഹങ്കാരത്തോടും കൺസെഷൻ കാർഡിന് വന്ന പാവപെട്ട മനുഷ്യനെ മകളുടെ കണ്മുൻപിൽ ഇട്ടു മർദ്ദിച്ചത് ന്യായീകരിക്കുകയാണ് അദ്ദേഹം , ഒരല്പം മനസാക്ഷിയുണ്ടെങ്കിൽ അയാൾ അത് ന്യായീകരിക്കുമായിരുന്നില്ല , കോടതിയുടെ ശക്തമായ ഇടപെടൽ ഉണ്ടായതുകൊണ്ട് ദിവസങ്ങൾ കഴിഞ്ഞപ്പോൾ ചിലരെ അറസ്റ്റു ചെയ്യാൻ പോലീസിന് കഴിഞ്ഞു. എല്ലാ മാസവും സർക്കാരിന് മുൻപിൽ കൈ നീട്ടുമ്പോൾ ഈ ഗർവും അഹന്കാരവും ഉണ്ടാകാറില്ല , ഇവർ നന്നായി ജോലി ചെയ്തിട്ടാണോ ഈ യൂണിയൻ പ്രവർത്തനം നടത്തുന്നത് ? അത് ചോദിയ്ക്കാൻ ആളുകൾ ഇല്ലേ ?
ഇരിക്കുന്ന കൊമ്പ് മുറിക്കുന്ന ജോലിയാണ് ആന വണ്ടിയുടെ ഉദ്യോഗസ്ഥർക്കും ജോലിക്കാർക്കും ഉള്ളത് എന്ന് പറഞ്ഞാൽ അതിശയോക്തി അല്ല
ഇപ്പോഴത്തെ നിലയിൽ എയർ ഇന്ത്യ വിറ്റതുപോലെ, ആനവണ്ടികൾ തൂക്കി പ്രൈവറ്റ് ആൾക്കാർക്ക് വിളിക്കുന്നതാണ് നല്ലതു അവർ അടക്കുന്ന കാശുകൊണ്ട് പെൻഷൻ കൊടുക്കാം , ഖജനാവിന് കറക്ട് സമയത്തു TAX കിട്ടുകയും , നേതാക്കന്മാരുടെ കുറച്ചു മുറവിളി അവസാനിക്കുകയും ചെയ്യും
വരുമാനത്തിൽ നിന്നും ശമ്പളം എന്ന രീതി തന്നെ വരണം
എന്നാൽ മാത്രമേ രെക്ഷപെടുകയുള്ളു. ആന വണ്ടി കാണുമ്പോൾ എന്തൊരു ഗെറ്റപ്പാണ്, അതിൽ പോകുമ്പോൾ പലപ്പോളും ഒരു വല്ലാത്ത അഭിമാനം തോന്നിയിട്ടുണ്ട് , അതുകൊണ്ടു തന്നെ പരമാവധി ആ സർവീസ് ഉപയോഗിക്കാനും ശ്രമിച്ചിട്ടുണ്ട്
ചില വാർത്ത കണ്ടപ്പോൾ ഈ KSRTC യുടെ അവസ്ഥ തന്നെയാണ് ഇപ്പോളത്തെ കോൺഗ്രസിന് എന്ന് തോന്നിപോയി , ഒരു കാലത്തും നന്നാവില്ല എന്ന് തന്നെയാണ് വാശി , ചില നേതാക്കന്മാരെ ഒരു എൺപതു കഴിയുമ്പോളെങ്കിലും വല്ല ഗവർണർ സ്ഥാനം ഏറ്റെടുത്തു ഏതെങ്കിലും സംസ്ഥാനത്തു കുടിയിരുത്തപ്പെടണം അതിനു കേന്ദ്രം അനുവദിക്കണ്ടേ ? അപ്പോൾ അവിടെയും സ്ഥാനം ഇല്ലാതെ ഭിക്ഷാം ദേഹികളെ പോലെ ഒരു കൂട്ടർ , ഞണ്ടിന്റെ സ്വഭാവമുള്ള മറ്റൊരു കൂട്ടർ
ശ്രീ രാഹുൽ ഗാന്ധിയോ ശ്രീമതി സോണിയ ഗാന്ധിയോ ഐസിസി യിലേക്കില്ല എന്ന് പ്രഖ്യാപിച്ചതാണ്, പിന്നെ എന്താണ് തരൂരണ്ണന് എതിരായി സംസ്ഥാനത്തുള്ള ബഡാ സാബ് എല്ലാവരും എതിര് നിൽക്കുന്നത് എന്നറിയില്ല , അദ്ദേഹത്തെ പാർലിയമെന്ററി പാർട്ടി ലീഡർ ആക്കുന്നത് വളരെ ഉചിതം തന്നെയാവും , പക്ഷെ നായ് തിന്നുകയുമില്ല, പശുവിനെ തീറ്റിക്കുകയുമില്ല എന്ന അവസ്ഥയാണ്
രക്ഷ പെടരുത് എന്ന് പലർക്കും വാശിയുള്ളതുപോലെ . പലർക്കും ഈ പാർട്ടി നില നിന്ന് പോരണം എന്നുണ്ട് , അതുകൊണ്ടു തന്നെ വോട്ട് കൊടുക്കുന്നു , പക്ഷെ സ്ഥാനത്തിന് ആർത്തി പിടിച്ചു നടക്കുന്ന ചില ആളുകളുടെ നിലപാട് കാണുമ്പോൾ , താമസിയാതെ കൊണ്ഗ്രെസ്സ് എന്ന പാർട്ടി ചരിത്രത്തിന്റെ ഏടുകളിൽ മാത്രമേ ഉണ്ടാവുകയുള്ളു എന്ന് തോന്നിപോകും
കെ റെയിൽ വേണം എന്ന് പറയുന്നവരോട് ഒരു ചോദ്യം KSRTC നന്നാക്കിയെടുത്തിട്ടു പോരെ കെ റെയിൽ ????