Happy Easter

രണ്ടായിരം വര്ഷങ്ങൾക്കു മുൻപ് കാൽവരിയിൽ നടന്ന ബലി ലോകത്തിന്റെ ഗതി മാറ്റി മറിച്ചു, യേശുക്രിസ്തുവിന്റെ ജനനത്തിനും മരണത്തിനും , ഉത്ഥാനത്തിനും

 എല്ലാം വളരെ പ്രത്യകതയുണ്ടായിരുന്നു 

അന്ന് വരെയും രക്ഷകനെ കാത്തിരുന്നവർ , ക്രിസ്തുവിനെ തിരിച്ചറിഞ്ഞില്ല , ദാവീദിന്റെ കുടുംബത്തിൽ , ഏറ്റവുമധികം സുഖസൗകര്യത്തിൽ ജനിക്കും, അവൻ ലോകം ഭരിക്കും എന്നായിരുന്നു ജനം കരുതിയത് , അതെ സമയം സംഭവിച്ചത് നേരെ തിരിച്ചാണ് , യേശു ജനിച്ചതോ ഒരു പുൽകുടിലിൽ അത് ഏറ്റവും വലിയ എളിമയുടെ പ്രതീകമായി ,

അതെ സമയം  ഈസ്റ്റര് ആഘോഷിക്കുമ്പോൾ ലോകം ഇന്നേവരെ കണ്ടിട്ടില്ലാത്ത തരത്തിലുള്ള പീഡനം അനുഭവിച്ചാണ്   യേശു  കുരിശിലേറിയതു , അതെന്തിനുവേണ്ടി എന്ന് ചിന്തിക്കുമ്പോളാണ് , ദൈവം നമ്മെ എത്രമാത്രം സ്നേഹിച്ചിരുന്നു എന്ന് നമുക്ക് മനസിലിയാവുന്നതു : “തന്റെ ഏക ജാതനായ പുത്രനിൽ വിശ്വസിക്കുന്നവൻ നശിച്ചുപോകാതെ നിത്യ ജീവൻ പ്രാപിക്കേണ്ടതിനു  തന്റെ പുത്രനെ നൽകുവാൻ തക്കവണ്ണം ദൈവം ലോകത്തെ സ്നേഹിച്ചു   (John 3:16) ഇത് ആദിമാതാ പിതാക്കളുടെ കർമ്മ ഫലം മാത്രമല്ല , മോശ പറഞ്ഞതുപോലെ ഇത് ദുശ്ശാഠ്യമുള്ള ജനമാകുന്നു , അവരെ എല്ലാം വീണ്ടെടുക്കണമെങ്കിൽ ഇത്രയും കഠിനമായ പ്രവർത്തി തന്നെ വേണ്ടിയിരുന്നു ,   അവന്റെ രക്തത്താൽ മനുഷ്യ കു;ലത്തീന് മോചനം അതാണ് കുരിശിൽ നിവർത്തിയായതു

ദുഃഖവെള്ളിയാഴ്ചക്ക് ശേഷം വരുന്ന ഞായറാഴ്ചയാണ്‌ ഈസ്റ്റർ ആചരിക്കുന്നത്. ക്രിസ്തുമത വിശ്വാസികളും ഈ‍ ദിവസം സുപ്രധാന പുണ്യദിനമായി ആചരിക്കുന്നു .ക്രൈസ്തവ വിശ്വാസത്തിന്റെ കേന്ദ്ര ബിന്ദുവായ  പുനരുത്ഥാനത്തെ അനുസ്മരിക്കുന്ന ഈ ദിവസത്തിൽ ആദിമ പൗരസ്ത്യ സഭകളിലെ വിശ്വാസികൾ പരസ്പരം ഉപചാരം കൈമാറിയിരുന്നത് ഒരു വിശ്വാസപ്രഖ്യാപനത്തിലൂടെയാണ്.

‘ക്രിസ്തു ഉയിർത്തെഴുന്നേറ്റു’ എന്നൊരാൾ പറയുമ്പോൾ ‘സത്യം സത്യമായ് അവിടുന്ന് ഉയിർത്തെഴുന്നേറ്റിരിക്കുന്നു’ എന്ന് മറ്റേയാൾ പ്രതിവചിക്കുമായിരുന്നത്രേ. ആദ്യത്തെ മൂന്ന് നൂറ്റാണ്ടുകളിൽ പാസ്ക്ക (Pascha) എന്ന പേരിൽ ഈസ്റ്റർ ആചരിച്ചിരുന്നു. പാസ്ക്ക എന്ന പദം യഹൂദരുടെ പെസഹാ ആചരണത്തിൽ നിന്നാണ് ഉരുവായത്. ഈ പാസ്ക്ക പെരുന്നാൾ പീഡാനുഭവും മരണവും ഉയിർപ്പും ചേർന്ന ഒരു സമഗ്ര ആഘോഷമായിരുന്നു.

അതെ ഇന്ന് നമ്മൾ  അതി ഭൗതികതയിൽ ഈസ്റ്റര് ആഘോഷിക്കുമ്പോൾ , കർത്താവിന്റെ  അന്ത്യ അത്താഴവും,കുരിശുമരണവും ഉത്ഥാനവും നമ്മുടെ ജീവിതത്തെ സ്വാധീനിക്കേണ്ടിയിരിക്കുന്നു , നമ്മുടെ ആത്മാവിനെ നേടിയെടുക്കേണ്ടിയിരിക്കുന്നു , എന്റെ കർത്താവും എന്റെ ദൈവവുമേ എന്ന് മനസുരുകി പറയുവാൻ നമുക്ക് ഇടയാകട്ടെ

എല്ലാവര്ക്കും ഈസ്റ്ററിന്റെ ആശംസകൾ

Alex Thomas

About the author