KILLARNEY – A PLACE OF DREAMS …Episode 1

ഒരു വെള്ളിയാഴ്ച്ചയായിരുന്നു , ഞങ്ങൾ കിലാർണയലിലേക്കു     പോകാൻ തയാറെടുത്ത ദിവസം , അതിമനോഹരമായ ജലാശയവും , ചുപ്പ്  പാറക്കെട്ടുകളും നിറഞ്ഞതാണത്രേ KILLAARNEY   അത് 10 square  കിമി ഉള്ള വലിയ പാർക്കാണ് , ജോർജിയൻ ബേ ക്കു അടുത്താണ് സ്ഥിതി ചെയ്യുന്നത് ,  1820… സ്ഥാപിച്ചതാണ് ആ പാർക് , Sudburi യിൽ നിന്നും ഏകദേശം 45 മിനിറ്റ് ഡ്രൈവ് കാണും ഈ കില്ലർണി പാർക്കിലേക്ക്. 

നീണ്ടു നിവർന്നു കിടക്കുന്ന ഹൈ വേയിൽ വാഹനങ്ങൾ വളരെ കുറവ് , പ്രധാന ടൗണിന്റെ ഭാഗം കഴിഞ്ഞപ്പോൾ വിശാലമായ പാടങ്ങളും, വന പ്രദേശവും , ചുവപ്പുകലർന്ന വൻ പാറക്കെട്ടുകൾ രണ്ടു വശവും ഇടകലർന്നു കാണപ്പെട്ടു , ഹേമടൈറ്റ്   കുടുതലുള്ളതുകൊണ്ടാണതെ ഈ കല്ലുകൾ ചുവപ്പു നിറത്തിൽ കാണപ്പെടുന്നത് എന്ന് ഞാൻ എവിടെയോ വായിച്ചിട്ടുണ്ട് , മനോഹരമായ ഇടതൂർന്ന പച്ചില വനങ്ങൾ … ഫാൾ  സീസണിൽ കാണാൻ നല്ല രാസമാണത്രെ  

യാത്രയിൽ ആരും അധികം സംസാരിച്ചില്ല എല്ലാവരും കിലാർണയിൽ കിട്ടുന്ന സ്വീകരണത്തെക്കുറിച്ചു  വളരെ ആകാംക്ഷയിൽ  ആയിരുന്നു  വിജനമായ പാതയിലൂടെ മെയിൻ ഹൈവേ യിൽ നിന്നും ഏകദേശം   60 കിമി പിന്നിട്ടപ്പോൾ , പ്രശാന്ത സുന്ദരമായ കിലാർണി, ഞങളെ എതിരേറ്റു , പാർക്കിലെ ചെക്ക് ഇൻ കഴിഞ്ഞു ചെറിയ ഒറ്റയടി പാതയിലൂടെ മുന്നോട്ടു നീങ്ങുമ്പോൾ , അവിടെ അവിടെയായി ചില വെള്ളക്കാർ  , ട്രെയിലറുകൾ പോലെയുള്ള വണ്ടിയിൽ എത്തി എല്ലാ സന്നാഹവുമായി താമസിക്കുന്നു , ചിലർ പുസ്തകം വായിക്കുന്നു , ഇവർ വല്ല ആദിവാസികളുമാണോ , എനിക്ക് സംശയം തോന്നി , പക്ഷെ അല്ല , നല്ല പരിഷ്‌കൃതരായ വർഗക്കാരാണ് , ഒരു പക്ഷെ സുഖലോലുപതയിൽ കഴിഞ്ഞവർ എല്ലാമുപേക്ഷിച്ചു വന്നു കഴിയുന്നതാവും ,ഇവരുടെ സന്യാസ ജീവിതം ഞാൻ കരുതി, കുറ കുടി മുൻപോട്ടു നീങ്ങിയപ്പോൾ എന്നെ അതിശയിപ്പിച്ചുകൊണ്ടു , ഒരു കൂട്ടം  ആളുകൾ , ഞാൻ അവിടെ വണ്ടി നിർത്തി, എല്ലാവരും എന്റെ ചുറ്റും കുടി , അവർ കലപില എന്തൊക്കെയോ സംസാരിക്കുന്നുണ്ട് , എന്റെ വണ്ടി ഒരല്പം പഴയതാണ് ,ഇതിലാണോ ഇത്ര ദുരം വന്നത് എന്ന് ആശ്ചര്യത്തോടെ പലരും നോക്കുന്നുണ്ടായിരുന്നു , ആ ടെന്റിനു സമീപത്തായി ചെറിയ ടെന്റുകൾ വേറെ ,അതിനപ്പുറം  വരിവരിയായി ടെന്റുകൾ , ഇവർ ആവും ആദിവാസികൾ -( ആദ്യമായി വന്നു വസിച്ചവർ)

പക്ഷെ എന്നെ അതിശയിപ്പിച്ചത് , അവർക്കെല്ലാം എന്റെ ഏകദേശ നിറവും , സംസ്കാരവും ആണെന്നുള്ളതാണ്  , ഈ സമയം   നല്ല ചിക്കന്റെ എരിവുള്ള മണം മൂക്കിലേക്ക് തുളഞ്ഞു കയറി , ഒന്ന് രണ്ടു പേര് എന്തോ ഒരു മഞ്ഞ ദ്രാവകം ഇടയ്ക്കു കുടിച്ചുകൊണ്ട്   ഒരു മെഷീനിൽ ചിക്കൻ പൊരിക്കുന്നു , അതിൽ അലപം ഉയരവും ക്ലീൻ ഷേവുമായ ഒരാൾ വന്നു എന്തോ ചോദിച്ചു , , ചോദ്യം മനസിലായി , വിശപ്പുണ്ടോ ? എന്തെങ്കിലും വേണോ എന്നാണ് ഉദ്ദേശിച്ചത്    അദ്ദേഹമാണ് ഈ ഗ്രൂപ്പിന്റെ മൂപ്പൻ എന്ന് എനിക്ക് മനസിലായി , കൂടാതെ കരിക്കുന്ന ചിക്കന്റെ ഫോട്ടോ എടുക്കുന്നുണ്ട് , അദ്ദേഹത്തിന് ഒരു നാൽപതു വയസു തോന്നും , ഇത്ര പ്രായം കുറഞ്ഞ മൂപ്പനോ , പക്ഷെ പിന്നെ മനസിലായി അദ്ദേഹത്തിന് ഏകദേശം 60 വയസു നടപ്പാണെന്നു.  ചില സ്ത്രീകൾ  ഓടി നടന്നു കുക്ക് ചെയ്യുന്നു , അതിൽ ഒരാൾ നല്ല ചിരിയോടെ എല്ലാത്തിലും എന്റെ കൈ തന്നെ വേണം എന്നുള്ള രീതിയിൽ ജോലി ചെയ്യുന്നു , ഏകദേശം 24 വയസു പ്രായം തോന്നുന്ന അവർ കോളേജിൽ നിന്നും ഡിഗ്രി കഴിഞ്ഞു ഇറങ്ങിയത് പോലെയുണ്ട്     പിന്നീടാണ് അറിഞ്ഞത് , മൂപ്പന്റെ സഹ ധര്മിണിയാണ് , അതാണ് പുള്ളിക്കാരി വെച്ച് കരിക്കുന്ന ഫോട്ടോ എടുക്കാൻ മൂപ്പൻ ധൃതി കൂട്ടുന്നത് എന്ന് ,

ഈ സമയം മൈക്കിൾ ജാക്‌സണിനെ പോലെ ഒരാൾ , വട്ടത്തൊപ്പിയും , വെളുത്ത കാൾസറായും, കറുത്ത ഫുൾ സ്ലീവ്സ് ഷർട്ടും ഇട്ടു പ്രത്യക്ഷപെട്ടു , ഏതോ ഡാൻസ് പരിപാടിക്ക് വന്നപോലെയുണ്ട് , പിന്നെ മനസിലായി ഈ ക്യാമ്പിന്റെ സോൾ  എന്ന് പറയുന്ന ആളാണ് പോലും …എല്ലാം എവിടെയാണ് , എങ്ങോട്ടു പോകണം എന്ന് അദ്ദേഹം  പറയും , അത് അനുസരിച്ചു മറ്റുള്ളവർ നീങ്ങും   ഏതു കാട്ടിലും ടെന്റ് കെട്ടാൻ മിടുക്കനാണത്രെ ,കൂടാതെ ഏതു വിന്ററിലും അദ്ദേഹം ക്യാമ്പിങ്ങിനു തന്നെ പൊയ്ക്കളയും .

ഇടയ്ക്കു ആളുകൾ അമ്പ്ലേറ്റ്…ആമ്പ്ലേറ്റ് …എന്ന് പറയുന്നുണ്ട് , എന്താണെന്നു മനസിലായില്ല , 

ഈ സമയം അതിലൊരു ലേഡി ഏകദേശം 25 വയസു പ്രായം തോന്നിക്കും   ഒരു മുട്ട ഓംലെറ്റ് ഉണ്ടാക്കി അതും ബ്രെഡും കഴിക്കാൻ തന്നു , അപ്പോളാണ് എനിക്ക് ആമ്പ്ലേറ്റിന്റെ  അർഥം മനസിലായത് ….ഇദ്ദേഹമാണത്രെ നമ്മുടെ ലീഡർ ജാക്‌സന്റെ സഹധർമിണി , എല്ലാവർക്കുമുള്ള ആഹാരം കൃത്യമായി ഉണ്ടാക്കാൻ വേണ്ട ജോലികൾ ചെയ്യുന്നത് ഇവർ രണ്ടുപോരും കൂടാണ്, മറ്റുള്ളവർ സഹായിക്കുന്നു , അവരുടെ കൂട്ടായ്മ എന്നെ അത്ഭുത പെടുത്തി

കുറെ കുട്ടികൾ ,ഇതിനു അപ്പുറത്തു ഒരു ഇരുമ്പു അടുപ്പിൽ വിറക്കിട്ടു പുകക്കുന്നുണ്ട് , വേറെ ഏതോ ഭാഷയിൽ കല പില  സംസാരിക്കുന്നുണ്ട് , ഈ സംസാരം ഇഷടമാക്കാത്ത അടുത്ത ക്യാമ്പിലെ വെള്ളക്കാരൻ ഇടയ്ക്കു ഡോബർമാൻ എണീറ്റ് നോക്കുന്നതുപോലെ നോക്കുന്നുണ്ട് , ഒന്ന് മുരണ്ടിട്ടു, വീണ്ടും അദ്ദേഹം പുസ്തകം വായിക്കാൻ നോക്കുന്നു … 

എനിക്ക് മനസിലാകാത്ത ഒരു കാര്യം ഇടയ്ക്കു എല്ലാവരും , കയ്യിലും കാലിലും ആഞ്ഞു കൈപ്പത്തിവെച്ചു തല്ലുന്നു, എന്തിനാണ് സ്വന്തം ശരീരത്തു ഇങ്ങനെ തല്ലുന്നത്  എന്ന് ആദ്യം എനിക്ക് മനസിലായില്ല , അല്പം  കഴിഞ്ഞപ്പോൾ സൂചികൊണ്ട് ആരോ  കാലിൽ കുത്തുന്നു , ഞാൻ നോക്കി അറിയാതെ കൈ കൊണ്ട് അടിച്ചു , ഒരു ചെറിയ വിചിത്ര ജീവി, അവർ അതിനെ കൊതുകു എന്ന് വിളിക്കുന്നു , അതാണ് ഇടയ്ക്കു അവർ സ്വന്തമായി തല്ലുന്നത്.. പിന്നീട് വളരെ താളാത്മകമായി പാട്ടു മൂളികൊണ്ടു എന്റെ ചെവിയിൽ വരുന്ന ആ ജീവിയെ ഞാനും അടിച്ചു കൊല്ലാൻ തുടങ്ങി, പലരും പല ശബ്ദത്തിൽ കയ്യിലും കാലിലും തല്ലുമ്പോൾ ഉണ്ടാകുന്ന ശബ്ദം അതിന്റെ ഇടയിൽ കേൾക്കുന്ന കൊതുകിന്റെ രാഗത്തിനു മ്യൂസിക് ഇടുന്നതുപോലെ തോന്നി …ഇത്ര ചെറിയ ജീവിക്കു എങ്ങനെ  കുത്താൻ സാധിക്കുന്നു എന്ന് ഞാൻ ചിന്തിച്ചു , ഈ സമയം നല്ല  കുടവയറും ഉയരവുമുള്ള ഒരാൾ എത്തി , പുള്ളിയെ കൊതുകു കടിക്കാറില്ല പോലും …അപ്പോൾ അടുത്ത് നിന്ന ഒരാൾ പറഞ്ഞു , കൊതുകിന്റെ കൊമ്പ് ഒടിഞ്ഞു പോകും അതാണ് കാരണം , എല്ലാവരും കുലുങ്ങി ചിരിച്ചു …  ഈ സമയം നമ്മുടെ ജാക്‌സൺ എനിക്കും ആ മഞ്ഞ ദ്രാവകം തന്നു , ഏതാണ് എന്നുള്ള ആകാംക്ഷയിൽ ഞാൻ ഒരിറക്ക് കഴിച്ചു…അതെന്റെ തൊണ്ടയിൽ എരിഞ്ഞിറങ്ങി ,… നല്ല കൈപ്പു , ഇതാണോ ഇത്ര അവശത്തൂടെ കുടിക്കുന്നത് എന്ന് എനിക്ക് അത്ഭുതം തോന്നി … പിന്നെയും വേണം എന്ന് കലശലായ തോന്നൽ … എന്നാൽ പിന്നെ ഇവിടെ ടെന്റ്  കെട്ടിയാലോ? പിന്നെ ഒന്നും നോക്കിയില്ല അവർ ചൂണ്ടിക്കാണിച്ച  സ്ഥലത്തു ഞാൻ എന്റെ കൂടാരം അടിച്ചു

കാരണം ആ മഞ്ഞ ദ്രാവകത്തിന്റെ ഫലം അങ്ങനെ ആദ്യ ദിവസം കടന്നു പോയി

……To be continued in … next episode

Alex Thomas

About the author