Poet : Punya Parava
ഒരു പൊന്നോണം കുടി നാമ്പിടുന്നീ ചിങ്ങമാസ പുലരിയിൽ
ഒരു മധുര സ്മരണയ്ക്കായി ഓണമെന്നിലലിഞ്ഞിടുന്നു
ഇന്നിവിടയീ പട്ടിണിക്കോലങ്ങൾ ഒഴിഞ്ഞ വയറുമായി നിന്ന്
യാചിക്കുമ്പോളോർത്തു പോകുന്നു ഞാനീ ജഠരാഗ്നി
വിഫലമാം ആശതൻ ഭാണ്ഡങ്ങളിൽ നാറുന്ന വിഴുപ്പുകൾ
പേറി വിശപ്പുമാറ്റുവാൻ അലയുന്ന ജന്മങ്ങൾക്കിന്നേന്തോണം
കളത്ര പുത്രാ പുത്രീ സംരക്ഷണം പുരുഷന്റെ കർമ്മ മീ
ധാരയിൽ യത്നം ധീരനാം മർത്യന്റെ ജന്മം സുകൃതമാക്കീടും- എങ്കിലും
സുകൃത ക്ഷയമായി തീരുന്നു മർത്യനീ ഭൂമിയിൽ
വേനൽ ചൂടിൽ ഉരുകി ഒഴുകും രക്തം തിളക്കുമ്പോൾ
ഒരു തുള്ളി ദാഹ ജലം ലഭിക്കുന്നതുമോണം
കാടിന്റെ കോണിൽ തളച്ചിട്ട മർത്യർക്കു പട്ടയം കിട്ടുമ്പോളോ
വറ്റി വരണ്ട നീര് തടാകങ്ങളിൽ ജലം നിറയുമ്പോളോ
കേൾക്കാം മണ്ഡുക കരച്ചിലായി ഓണമാവർക്കു
താമസും രാജാസും ഒന്നായി നൃത്തം ചവിട്ടുന്ന അടിയന്റെ ഉള്ളം
ഒരു തേങ്ങലായി വിശപ്പിന്റെ നെടുവീർപ്പുകൾ ഉയരുമ്പോൾ
അടിയാനും മക്കൾക്കും പശിമാറാനെന്തുവേണം
ജഠരാഗ്നി മാറ്റുവാനീ ഒരോണം തന്നെ മതിയാവൂല
അന്ധതാമസിനെ വാരിപുണർന്നവർ തുടിപ്പോടെ
ചില്ലു കാശിട്ടു മുടിവെക്കുവാൻ മൺപാത്രങ്ങൾ തേടുന്നു
ഇനി നമുക്ക് ഒരുമിക്കാം ഈ നല്ല ഓണത്തെ
മാവേലി മന്നന്റെ നന്മയായി ഓണം
കാലം മറക്കാത്ത കിനാവുകൾ തീരാത്ത
പുത്തരി ചോറുണ്ട കാലമായി ഓണം
ഇനി ഈ പ്രളയത്തിലും ദുരിതത്തിലും നമുക്ക് പ്രാർത്ഥിക്കാം
ഇവിടെ ഓണമാഘോഷിച്ചിടാനൊരു പുതു ജന്മം തരു ഭവാനേ…
Nice lines 🌹🌹