Irul

ഇരുൾ: By Tom

രാവേറെയായി നേരം വെളുക്കുവാൻ ഇനിയെത്ര നേരം

ഇരുളിന്റെ നിറത്തിനു എന്തെ കറുപ്പ് നിറം

നിശ്ശബ്ദതമാ കൂരിരുട്ടിൽ ഇടറുന്ന ശബ്ദമോടെ ചീവീടുകൾ

ഇരുളിന്റെ തേർവാഴ്ചയിലെങ്ങോ നിറയും കുളിരായി

ഒരു നുറുങ്ങു വെട്ടമായി മിന്നാമിനുങ്ങുകൾ

ഇരുളിന്റെ മറവിലായി ക്രൂരമായി ദ്രംഷ്ടകൾ കാട്ടും

നരിച്ചീറുകൾ , അലയും ഗതികിട്ടാ പ്രേതങ്ങൾ

ഇരുട്ടി വെളുക്കട്ടെ നോക്കാം ഇനിയെത്ര യാമങ്ങൾ

അണയാതെ ഒരു മെഴുതിരി വെട്ടമായി ആയുസിറ്റാതെ… ഞാൻ മാത്രം 

Alex Thomas

About the author