മരണ ഭയം: By Sooraj Athipatta
ഞാൻ മരണത്തെ ഭയപ്പെടുന്നുണ്ട്..
അവശേഷിപ്പിക്കാത്ത കാൽപ്പാടിനെ ഓർത്ത്..
ഞാൻ മരണത്തെ ഭയപ്പെടുന്നുണ്ട്..
ഇനിയില്ലാത്ത നാളെകളെ കുറിച്ചോർത്ത്..
നനഞ്ഞ പഴന്തുണിക്കെട്ടിൽ..
അതിരുകളിലാത്ത ലോകത്തേക്കാണെങ്കിലും..
അതിരു തീർത്ത ബന്ധങ്ങൾ മുറിച്ച യാത്ര..
അതെന്നെ ഭയപ്പെടുത്തുന്നു…
കണ്ണികൾ മുറിഞ്ഞുപോകമ്പോൾ..
നൂലറ്റ പട്ടമായ് നീലവിഹായസ്സിലേക്ക്
പറന്നകന്നു പോകുന്ന പ്രാണൻ..
ഇല്ലാതാകുന്ന നാമം..
നഷ്ടപ്പെട്ട മേൽവിലാസം..
പാതി കത്തി കെട്ടുപ്പോയതിരികൾ ..
നിറവും മണവുമില്ലാത്ത ലോകം..
മരണഭയമില്ലാത്തവരാണ് ഇനിയെന്റെ കൂട്ടുക്കാർ..
മരണഭയമില്ലാത്തവരാണ് ഇനിയെന്റെ കൂട്ടുക്കാർ.