Cruise Day 1
അനേക നാളത്തെ കാത്തിരിപ്പിന് ശേഷമാണ് , ഞങ്ങളുടെ ക്രൂയിസ് യാത്ര വന്നെത്തിയത് ,
ഏകദേശം 1004 ഫീറ്റ് നീളവും എന്ന 4000 ഗെസ്റ്റും അതോടൊപ്പം 1400 എംപ്ലോയീസ് അടങ്ങിയ വലിയ കുടുംബമായിരുന്നു കാർണിവൽ മാജിക് എന്ന ഞങ്ങളുടെ ഷിപ്പിൽ ഉണ്ടായിരുന്നത് , വലിയ ഒരു അൻപതോളം 20 നില ഫൈവ് സ്റ്റാർ ഹോട്ടലുകൾ ഒന്നിച്ചു നിന്നാൽ എങ്ങനെയിരിക്കും അതിലും വലിപ്പം ആ കപ്പലിന് ഉണ്ടെന്നു എനിക്ക് തോന്നി .ഞങ്ങൾ ആറു ഫാമിലി ചേർന്നൊരുക്കിയ പ്ലാൻ Dec.22, 2024- ആണ് വർക്ക് ഔട്ട് ആയതു .
വളരെ ആകാഷയോടെയാണ് ഷിപ്പിലേക്കുള്ള യാത്ര , ഫ്ലോറിഡയിലെ മയമി ക്രൂയിസ് പോർട്ടിൽ എത്തിയപ്പോൾ കണ്ട കാഴ്ച അവര്ണനീയമായിരുന്നു , നിരനിര യായി കിടക്കുന്ന വലിയ ആഡംബര കപ്പലുകൾ , അതിൽ ഏതാണ് വലുത് , ഏതു ചെറുത് എന്ന് പറയുക അസാധ്യം . ഞാൻ ചെല്ലുമ്പോളേക്കും , ങ്ങളിൽ പലരും നേരത്തെ തന്നെ അതിൽ കയറി പറ്റിയിട്ടു ഫോട്ടോ അയക്കാൻ തുടങ്ങിയിരുന്നു , ശരിക്കും ഉത്സവ അന്തരീക്ഷം , ഞങ്ങളുടെ ചെക്കിങ്ങിനു ശേഷം അകത്തു കടന്നു , പിന്നെ ഒരു ബ്രിഡ്ജിലൂടെ കപ്പലിലേക്ക് , അവിടെ ഞങ്ങളെ എതിരേൽക്കാൻ ഷിപ്പിലെ ക്രൂ ഉണ്ടായിരുന്നു , അവർ പറഞ്ഞുതു അതിനു സരിച്ചു ഞങ്ങളെ ഒരു ട്രൈനിങ്ങിനു കൊണ്ടുപോയി , എന്തെങ്കിലും സംഭവിച്ചാൽ ഏതു രീതിയിൽ രക്ഷപെടാം എന്നുള്ള ചെറിയ ഒരു ഡെമോൺസ്ട്രേഷൻ , അങ്ങനെ ലൈഫ് ജാക്കറ്റ് ധരിക്കാം എവിടെ എത്തണം എന്നെല്ലാം അയാൾ ഞങ്ങൾക്കു വിവരിച്ചു തന്നു
ഷിപ്പിന്റെ ഒത്ത നടുക്കാണ് ആദ്യം എത്തിപ്പെട്ടത് , അത് ഒരു മായാ ലോകമായി എനിക്ക് തോന്നി , നല്ല ഇന്ദ്ര നീല കളറുകൾ പതിപ്പിച്ച വശങ്ങൾ , അതി ഭംഗിയേറിയ കാർപെറ്റ് . ചെന്ന് കയറിയ സ്ഥലത്തു നല്ല ബാറിന്റെ ഒരു അന്തരീക്ഷം വശങ്ങളിലായി ,ഭംഗിയുള്ള ഗ്ലാസ് ലിഫ്റ്റുകൾ മുകളിലേക്കും താഴേക്കും പോകുന്നു , മദ്ധ്യഭാഗത്തായി വലിയ ഒരു ക്രിസ്മസ് ട്രീ ഒരുക്കിയിരിക്കുന്നു , ഇത്രയും ഭംഗിയുള്ള ഒരു ലോബി എങ്ങും കണ്ടിട്ടേയില്ല , ഞങ്ങൾ ട്രൈനിംഗിന് ശേഷം 10-ആം നിലയിലേക്ക് പോയി , അവിടെ കണ്ട കാഴ്ച അതി മനോഹരമായിരുന്നു , ഒരു നല്ല ഓപ്പൺ സ്പേസ് , മധ്യ ഭാഗത്തായി സാമാന്യം വലിയ ഒരു സ്വിമ്മിങ് പൂള് , അതിൽ ചെറിയ കുട്ടികൾ നീന്തി തുടിക്കുന്നു , വശങ്ങളിൽ നല്ല ബീച്ച് ചെയർ അതിൽ ആളുകൾ ഇരിക്കുന്നു ചുറ്റിലും കസേരയും ടേബിളും , ചിലർ ആഹാരത്തുന്നു ക്യൂ നിൽക്കുന്നു , സമയം അതിക്രമിച്ചതിനാലും , നല്ല വിശപ്പ് ഉണ്ടായിരുന്നതിനാലും , ആഹാരത്തിനു വീണ്ടും കാശ് കൊടുക്കേണ്ടാത്തതിനാലും , ഞങ്ങളും ക്യൂ നിന്ന് നല്ല ആംഗലേയ വട്ടനെ (ബർഗർ ) സ്വന്തമാക്കി , സത്യത്തിൽ അതിനു പുറകിലായി ബൊഫെ സിസ്റ്റം ഉണ്ടായിരുന്നു , ഏതു തരത്തിലും ഉള്ള ആഹാരം ഉണ്ട് , തന്നെ സെർവ് ചെയ്തു കഴിച്ചാൽ മാത്രം മതി ,
മൂന്നര മുതൽ 5 മണിവരെ ഒരു നല്ല വെള്ളക്കാരൻ പയ്യൻ ആ സ്വിമ്മിങ് പൂളിന്റ കരയിൽ ചെറിയ സ്റ്റെപ്പിൽ കയറി നിന്ന് വലിയ വായിൽ പാടുന്നു , അതിനു മുകളിൽ വലിയ ടി.വി സ്ക്രീൻ സ്ഥാപിച്ചിരിക്കുന്നു , അതിലൂടെ എല്ലാം ആ സമയം തന്നെ കാണാം , അവന്റെ പാട്ടിന്റെ താളത്തിനൊത്തു കരയിൽ എല്ലാവരും സന്തോഷത്താൽ ആടുകയും പാടുകയും ചെയ്യുന്നു , താളബോധമില്ലാത്ത ഒരു തൈ കിളവൻ എല്ലാവരും പടിഞ്ഞാറോട്ടു നീങ്ങുമ്പോൾ അദ്ദേഹം കിഴക്കോട്ടു സ്റ്റെപ് വെയ്ക്കുന്നു , ആളിനെ കണ്ടപ്പോൾ മനസിലായി അതൊരു നോർത്ത് ഇന്ത്യൻ ആണ് , പുള്ളി അവരോടൊപ്പം ഡാൻസ് കളിയ്ക്കാൻ പാട് പെടുന്നു , ഏകദേശം തീരാറായപ്പോൾ , ആളുകൾ പതിയെ കരയിലേക്ക് മടങ്ങി , ഒരു കണ്ണ് അഞ്ജിപ്പിക്കുന്ന മഞ്ഞ നിറത്തിലുള്ള ടീഷർട് ധരിച്ച ആഫ്രിക്കൻ വളഞ്ഞു കുത്തി ഡാൻസ് കളിക്കുന്നു , അതിൽ ഒരുസ്റ്റെപ് കണ്ടപ്പോൾ നമ്മുടെ അച്ചുമ്മാമനെ ഓർത്തുപോയി , ഈ സ്റ്റെപ് ആദ്യം കണ്ടുപിടിച്ചത് ആരായിരിക്കും എന്നൊരു സന്ദേഹം എന്നിലുണ്ടായി
ചിലപ്പോൾ തോന്നും ഏതോ നാമമാത്രമായി വസ്ത്രം ധരിക്കുന്ന ജന വിഭാഗങ്ങൾക്കിടയിലാണോ എത്തിപ്പെട്ടത് എന്ന് , ഒരു അറുപതു ശതമാനം പേരും കറുത്ത വർഗക്കാർ, അവരുടെ വസ്ത്രധാരണം വളരെ രസകരമായി തോന്നി , കുടുതലും തൈ കിളവന്മാരും കിളവികളും , പലരുടെയും കുച കുംഭങ്ങൾ വസ്ത്രത്തിനുള്ളിൽ ഒതുങ്ങിയിരുന്നില്ല , അത് കടൽ കാറ്റു ഏറ്റു കോൾമയിർ കൊള്ളുവാൻ , വെളിയിലേക്കു എത്തിനോക്കികൊണ്ടിരുന്നു
അപ്പോളാണ് എനിക്ക് ഓര്മ വന്നത് നമ്മുടെ വിശ്വ കവിയുടെ ഏതാനും വരികൾ
കണ്ണടകൾ വേണം …
പല പല കുംഭം കണ്ടു മടുത്തു
കണ്ണടകൾ വേണം
കറുത്ത നിതംബം കണ്ടു മടുത്തു
കണ്ണടകൾ വേണം ….
തലമുടി നീളത്തിൽ പിന്നിയിടുന്നത് അവരുടെ ഒരു ഭാഷാനാണ് . ഒരിക്കൽ പിന്നിയാൽ പിന്നെ , ഒരു മാസം അങ്ങനെ തന്നെയിരിക്കും , “കുളി” …അതിനെക്കുറിച്ച് ചോദിക്കണ്ടല്ലോ ?
ഇവരുടെ യൂത്തന്മാർ ആണെങ്കിൽ വളരെ രസമാണ് . ഒരിക്കലും അരയിൽ നിൽക്കാത്ത ജീന്സിട്ടുകൊണ്ടു , ഇയർ ഫോൺ ഫിറ്റു ചെയ്തു , നല്ല പാട് കേട്ട് .. ആടിയാടി പോകുന്നവർ , വലിയ ഷൂസ് ഇട്ടിരിക്കുന്നത് കൊണ്ട് അത് മുഴുവനായി താഴേക്ക് പോരുകില്ല , അണ്ഡകടാഹം എല്ലാം കഴിഞ്ഞു , ജീൻസിന്റെ ബട്ടൺ സൗത്ത് പോളിൽ തട്ടി അവിടെ നിൽക്കും , ഇതൊരു വലിയ കാഴ്ച അല്ലാത്തതിനാൽ , ആഹാരത്തിനു ശേഷം കപ്പലിന്റെ അകത്തെ ഫുഡ് കോർട്ടിന്റെ വശത്തു കൂടി ഞങ്ങൾ നടന്നു നീങ്ങി ., അപ്പോളേക്കും എല്ലാവരും ബോര്ഡിങ് ആയി കഴിഞ്ഞിരുന്നു , നാലരയോടെ വലിയ ഹോൺ മുഴങ്ങി … ഇപ്പോൾ പുറപ്പെടും എന്ന് എനിക്ക് തോന്നി …..
ബാക്കി അടുത്ത എപ്പിസോഡിൽ….