വൈകിട്ട് ഏകദേശം നാലര യോടെ 10- നിലയിലെ പാട്ടും ഡാൻസും അവസാനിച്ചു , ഞങൾ എല്ലാവരും കപ്പലിന്റെ മുകളിൽ കയറി , അത് പുറപ്പെടുന്നത് കാണാൻ വേണ്ടി നിലയുറപ്പിച്ചു ,നല്ല ചുടു ഉണ്ട്, എന്നാലും ചെറിയ കടൽ കാറ്റു എറ്റ് , ആ വലിയ കൊട്ടാരം ചലിക്കാൻ തുടങ്ങി , അവിടെ പോർട്ടിൽ പലതരത്തിൽ കപ്പലുകൾ വരിയായി കിടന്നിരുന്നു , അതിനെ മറി കടന്നു കടലിൽ ഓളങ്ങളുണ്ടാക്കി കപ്പൽ മുന്നോട്ടു നീങ്ങി , ഒന്നും അറിയാനിയില്ല , ഒരു ചെറിയ ആട്ടം അത്രമാത്രം, അത് കടലിലെ ഓളത്തിന്റെ താരാട്ടുപോലെ
മണിക്കുറുകൾ കഴിയും തോറും ആകാംഷ കുറഞ്ഞുകൊണ്ടിരുന്നു , കാരണം ഓരോന്നും നമ്മൾ പരിചയപെട്ടു തുടങ്ങി , ഉച്ച ഭകഷണം കേമമായി , എന്ത് വേണമെങ്കിലും കിട്ടും, പലതരം പഴവര്ഗങ്ങള് , സാലഡുകൾ , ബർഗർ , ഫ്രെയിസ് , ഓംലറ്റുകൾ , നല്ല ചായ കോഫീ , എന്ന് വേണ്ട എല്ലാ സാധനങ്ങളും , ആദ്യത്തെ ആക്രാന്തം കുറഞ്ഞു കൊണ്ടിരുന്നു , വൈകിട്ട് വീണ്ടും റൂമിലെത്തി , റൂം കണ്ടുപിടിക്കുന്നതാണ് ഏറ്റവും വലിയ പ്രശനം , കാരണം ഒരറ്റം മുതൽ അടുത്ത അറ്റം വരെയുള്ള നടപ്പു , ക്രമേണ അതും പരിചയത്തിലായി , മുറിയിൽ എത്തിയപ്പോൾ ങ്ങങ്ങളുടെ ബാഗ് എല്ലാം എത്തിയിരുന്നു , ചെറിയ ഒരു മുറി , അതിൽ ട്രെയിന്റെ ബോഗിയിലെപോലെ നാലു ബെഡ് ഒരു ചെറിയ വാഷ്‌റൂം , കൂടാതെ കപ്ബോർഡ് , ടേബിൾ എല്ലാം , ഒരു നല്ല പഞ്ചനക്ഷത്ര ഹോട്ടലിലെ റൂം പോലെ എല്ലാം നല്ല സെറ്റപ്പിൽ ആയിരുന്നു , മുറിക്കു അത്രയും വലിപ്പമില്ല എന്ന് മാത്രം , അന്ന് വൈകിട്ട് ഞങൾ എല്ലാവരും കപ്പലിന്റെ ഡെക്കിൽ ഒത്തു കുടി അവിടെ എത്തിയതിനെ കുറിച്ച് വിവരിച്ചു, കാരണം ചിലർ ഡ്രൈവ് ചെയ്തും , മറ്റു ചിലർ ഫ്ലൈറ്റ് എടുത്തുമാണ് എത്തി ചേർന്നത് , അതുകൊണ്ടു തന്നെ എല്ലാവർക്കും ഓരോ കഥകൾ പറയുവാനുണ്ടായിരുന്നു , നല്ല കടൽ കാറ്റ് , കപ്പൽ അറ്റ്ലാന്റിക് സമുദ്രത്തെ കീറിമുറിച്ചു വേഗത്തിൽ പൊയ്ക്കൊണ്ടിരുന്നു , ഈ ഡെക്കിൽ നിൽക്കുമ്പോളാണ് , ടൈറ്റാനിക്കിലെ നായകനും നായികയും എന്തുകൊണ്ടാണ് കൈവരിച്ചു പിടിച്ചു ഡെക്കിൽ നിന്നതു എന്ന് എനിക്ക് ബോധ്യമായത് , ആ രീതിയിൽ ഞാനും ഒന്ന് നിൽക്കാൻ ശ്രമിച്ചു , കുട്ടുകാർ ആരോ വിളിച്ചു പറഞ്ഞു , അദ്ദേഹത്തെ ക്രൂശിക്കരുതെ … എന്ന് , അതോടെ ഫോട്ടോ എടുപ്പും അവസാനിച്ചു
ഈ കപ്പലിന്റെ ഡെക്കിൽ കയറി നിന്ന് മുന്നോട്ടു നോക്കുമ്പോൾ അതി വിശാലമായ സമുദ്രം , അലകൾ തീരെയില്ല , പക്ഷെ നല്ല കാറ്റുണ്ട് , അവിടെ കിലോമീറ്ററുകൾ ആഴത്തിൽ ജലമുണ്ട് , എനിക്ക് രണ്ടു കാര്യങ്ങളിലാണ് അത്ഭുതം തോന്നിയത് , 15 ആം നൂറ്റാണ്ടിൽ (1490-1502) കൊളംബസ് സാന്ത മാറിയ എന്ന ചെറിയ പായ്ക്കപ്പലിൽ ഒരു യന്ത്ര സഹായവുമില്ലാതെ ഈ കടൽ മുഴുവനും താണ്ടി അമേരിക്ക യിലെത്തി എങ്കിൽ അദ്ദേഹം എന്തൊരു ധീരൻ ആയിരുന്നിരിക്കും , എങ്ങനെയാണു വെളിച്ചം , എന്ത് ഭക്ഷിച്ചിരിക്കും , കാറ്റു വീശുന്ന ദിക്കിലേക്ക് കപ്പൽ പോകുമ്പോൾ അനേക നാളുകൾ കടലിൽ ഒഴുകി നടക്കുകയില്ല എന്ന് എങ്ങനെയാ പറയാൻ കഴിയുക … കണ്ണുകള് എത്തുന്നതിനും വളരെ ദൂരെയാണ് കര , അങ്ങനെ എല്ലാം വിഴുങ്ങുന്ന ആഴി ഓളങ്ങൾ തീർത്തുകൊണ്ടു മഹാ അത്ഭുതമായി വിരാചിക്കുന്നു
രണ്ടാമത് എനിക്ക് തോന്നിയത് ബിഗ് ബാംഗ് എന്ന തിയറിയുടെ പൊള്ളത്തരമാണ് , എത്രമാത്രം വാതകങ്ങൾ കുട്ടി യോചിപ്പിച്ചാലും ഇത്രയധികം ജലം ഉണ്ടാകില്ല , കിലോമീറ്ററുകൾ ആഴത്തിൽ അളക്കാൻ കഴിയാത്ര അത്ര ജലം , ഇത് കാണുമ്പോൾ ആണ് ഈ പരിണാമ സിദ്ധാന്തം , ബിഗ് ബാംഗ് തിയറി ഒന്നും മനുഷ്യനെ ദൈവത്തിൽ നിന്ന് അകറ്റാൻ മാത്രമേ ഉപകരിക്കു എന്ന് എനിക്ക് തോന്നുന്നത് , വിപരീത അഭിപ്രായം ഉണ്ടാകാം , അത് മാനിക്കുന്നു
അന്ന് വൈകിട്ട് എല്ലാവരും നേരത്തെ ഉറങ്ങാൻ പോയി കാരണം പകലത്തെ യാത്രയും ചൂടും എല്ലാം കൊണ്ടും എല്ലാവരും തളർന്നിരുന്നു , നല്ല തൊട്ടിലിൽ കിടന്നു ആടുന്നതുപോലെയുള്ള ചെറിയ ഒരു മൂവിങ് , ആ ആട്ടത്തിൽ ഞാൻ പതിയെ ഉറക്കത്തിലേക്കു വഴുതി വീണു . എതെക്കൊയോ മായാ ലോകത്തിൽ കുടി ഞാനും എന്റെ ഷിപ്പും കൂട്ടുകാരും സഞ്ചരിച്ചു കൊണ്ടേയിരുന്നു . അന്ന് രാവിലെ കപ്പൽ ചെറിയ ഒരു ദ്വീപിൽ എത്തിച്ചേർന്നു , ബഹാമാസ് എന്ന ദ്വീപിന്റെ ഭാഗമാണത് , ആൾതാമസമില്ല , പക്ഷെ ടൂറിസ്റ്റ് സെന്റർ ആയതുകൊണ്ട് ചുരുക്കം ചില വ്യാപാര സ്ഥാപനങ്ങൾ മാത്രം
ഞങ്ങൾ കപ്പലിൽ നിന്ന് രണ്ടു നിലയുള്ള ചെറിയ ഒരു ബോട്ടിൽ കയറി , കാരണം കപ്പൽ ആ ദ്വീപിനോട് അത്ര അടുക്കുമായിരുന്നില്ല , നല്ല നീലയും പച്ചയും കലർന്ന തെളിഞ്ഞ ജലം . പെട്ടന്ന് ,കയറിയ ബോട്ട് അലപം ഒന്ന് ഒരു വശത്തേക്ക് ചരിഞ്ഞു , ഒരു ചെറിയ ശബ്ദവും ഞങ്ങൾ അല്പം പേടിച്ചു , ബിഗ് ബാംഗ് തിയറി ഓർത്തപ്പോളെക്കും സംഭവിച്ചോ എന്ന് നോക്കിയപ്പോൾ പ്രശ്‌നമൊന്നും ഇല്ല , വലിയ ഏകദേശം ഒരു ടൺ തോന്നിക്കുന്ന ഒരു ആഫ്രിക്കൻ വംശജ ബോട്ടിലേക്ക് കൽ വെച്ചതാണ് , അൽപ നേരത്തിനു ശേഷം ഞങ്ങൾ അടുത്ത കരയെ ലക്ഷ്യമാക്കി ആ ബോട്ടിൽ യാത്ര തിരിച്ചു , ഏകദേശം നൂറോളം പേര് അതിൽ ഉണ്ടാവും എന്ന് ഞാൻ ഊഹിച്ചു , ഞങൾ മനോഹരമായ ബഹാമാസ് എന്ന ദ്വീപിൽ എത്തിച്ചേർന്നു ,
ബാക്കി അടുത്ത ലക്കത്തിൽ