Half Moon Cay – Cruise Second Day Ctd

ഇന്ന് രണ്ടാം ദിവസം ഞങ്ങളുടെ യാത്ര ബഹാമാസ് എന്ന ചെറു ദീപിലേക്കാണ് , ഫ്ലോറിഡയിലെ മിയാമിയിൽ നിന്നും ഏകദേശം നൂറു കിലോമീറ്റര് അകലെയാണ് ഈ ദ്വീപ്  

നേരം വെളുത്തപ്പോൾ ഞങ്ങൾ ബഹാമാസ് എന്ന  ദ്വീപിന്റെ   സമീപം എത്തി ക്രൂയിസ് നങ്കുരമിട്ടു , അവിടെ നിന്നും ദ്വീപിലേക്ക്‌ കുറച്ചു ദൂരമുണ്ട്  . ക്രൂസിന്റെ മൂന്നാം നിലയിൽ നിന്നാണ് ഞങ്ങൾക്ക് പോകാനുള്ള വഴി , ഒൻപതാം നിലയിൽനിന്നും , അവിടെ എത്തിയപ്പോൾ നല്ല ക്യൂ ആണ് , നിയന്തിരിക്കാനും    പറഞ്ഞു തരാനും സ്റ്റാഫുണ്ട് , അതിലെ ഇറങ്ങി നേരെ വലിയ ഒരു ബോട്ടിലേക്കാണ് യാത്ര , അവിടെ അവർ എല്ലാവരുടെയും പാസുകൾ ചെക്ക് ചെയ്തു , അതിനുശേഷം ബോട്ടിലേക്ക് കയറി , അത് പതിയെ ഓളം ഉണ്ടാക്കി കൊണ്ടിരുന്നു ബഹാമാസിലേക്കുള്ള ബോട്ട് യാത്ര മനോഹരമായിരുന്നു , ദുരെ നല്ല പച്ചപ്പോടെ തല ഉയർത്തി നിൽക്കുന്ന ചെറിയ ദ്വീപ് , നല്ല പച്ച നിറമുള്ള ജലം , ഇടയ്ക്കു സമുദ്ര ജലത്തിന് നീല കളർ , അതെന്നെ അത്ഭുതപ്പെടുത്തി , രണ്ടു നിറത്തിൽ കടലിലെ ജലം കാണപ്പെടുന്നു , നല്ല ഓളമുണ്ടാക്കി കൊണ്ട്  ബോട്ട് മുന്നോട്ടു പോയിക്കൊണ്ടിരുന്നു , കപ്പലിൽ നിന്നും ഏകദേശം ഒരു കിലോമീറ്റര് എങ്കിലും ദുരം കാണും ദ്വീപ് , കടലിലെ ഓളത്തിൽ ബോട്ട് ചാഞ്ചാടി കൊണ്ടിരുന്നു

ഒരു കാലത്തു ബ്രിട്ടീഷ് കോളനി ആയിരുന്നു ബഹാമസ് . വെസ്റ്റ് ഇൻഡീസിന് വടക്കു കിഴക്കായി സ്ഥിതി ചെയ്യുന്ന സ്ഥലമാണിത് . 1973 ലാണ് ബഹ്മാസ് ഒരു സ്വതന്ത്ര രാജ്യമായതു . ഇത് 700 ഓളം ദ്വീപുകളുടെ ഒരു   സമൂഹമാണ് , പക്ഷെ അതിൽ ഏകദേശം 30 ദ്വീപിൽ മാത്രമേ ആൾ താമസമുള്ളൂ , ഞങ്ങൾ പോകുന്ന ദ്വീപിൽ ആള് താമസമില്ല , പകരം ചില ഷോപ്പിങ് സെന്ററുകൾ മാത്രമുള്ള നല്ല മനോഹരമായ ഒരു ദ്വീപ് .പക്ഷെ ടൂറിസ്റ്റുകൾ മുടങ്ങാതെ വരുന്നുണ്ട് , എല്ലാ ക്രൂയിസ് ടൂറിസ്റുകളും ഇവിടെ എത്തി ഒരു പകൽ മുഴുവൻ ചിലവഴിക്കുന്നു ഈ ദ്വീപിന്റെ പേര് ഹാഫ് മൂൺ കേ എന്നാണ് , അത് കാർണിവൽ ക്രൂയിസിന്റെതാണ് , അവിടെയാണ് ഞങൾ ഇപ്പോൾ എത്തി നിൽക്കുന്നത് ,

ദുരെ അതിമനോഹരമായി ആകാശത്തു മഴവില്ലു വിരിഞ്ഞു നില്കുന്നു , അപ്പോൾ ശരിക്കും പ്രകാശവും ചൂടും നിറഞ്ഞ അന്തരീക്ഷം എന്നിട്ടും എന്തുകൊണ്ടാണ് മഴവില്ലു എന്ന് എനിക്ക് അജ്ഞാതമായി തോന്നി , മനോഹരമായ പ്രകൃതി  

ദ്വീപിൽ എത്തുമ്പോൾ ഒരു ചെറിയ വെൽക്കം ബോർഡാണ് , അതിന്റെ മുൻപിൽ അനേകം ആളുകൾ ഫോട്ടോ എടുക്കാൻ തിരക്ക് കൂട്ടുന്നു , ഞാനും ഒരു ഫോട്ടോ എടുക്കാൻ നോക്കി പക്ഷെ തിരക്ക് കാരണം വേണ്ട എന്ന് വെച്ച് മുൻപോട്ടു നടന്നു , അതിന്റെ ഒരു വശം നല്ല പച്ചയ്മ് നീലയും നിറത്തോടുകൂടിയ സമുദ്രമാണ് , അതിന്റെ മുൻപിൽ വിശാലമായ ബീച്ചും , നല്ല ക്ലീൻ ജലം , മനോഹരമായ ബീച്ച്, അൽപ വസ്ത്രധാരിയായ തരുണീമണികളുടെ ബഹളം ,  അവിടെ ഏതോയപ്പോളാണ് ഒരു കാര്യം മനസിലായത്  ഞങ്ങളുടെ ക്രൂയിസ് മുഴുവൻ മധ്യവയസ്കരുടെ ബഹളം പലരും പെൻഷനായവർ, തങ്ങളുടെ ബാക്കി ജീവിതം ഉഷാറാക്കാൻ വന്നവര് ആണ് , ഇവരുടെ ഇടയിൽ കിടന്നു മെഴുകാൻ ഒരു താല്പര്യവും തോന്നിയില്ല , അങ്ങനെയിരിക്കുമ്പോൾ ഒരു പച്ച തുരുത്തായി ഈ ബഹാമസ് ബീച്.  ഞങ്ങൾ അവരുടെ ഇടയിലൂടെ നടന്നു നീങ്ങി ,

ഞങ്ങൾ നേരെ വെൽക്കം ബോർഡ് പിന്നിട്ടു ബീച്ചിലേക്ക് അടുത്തു , ഞാൻ വെള്ളത്തിൽ ഇറങ്ങി നോക്കി , പല സ്ഥലത്തും പച്ച കളറും ചില സ്ഥലത്തു നീല കളറും , അതിനു കാരണം അന്വഷിച്ചപ്പോളാണ് മനസിലായത് ഒരു തര0 സെഡിമെറ്ററി റോക്ക് ആണ് അവിടമെല്ലാം അതിൽ നിറച്ചും  പായൽ പോലെയുള്ള ലൈക്കനുകൾ വളരുന്നു , അതുകൊണ്ടാണ് പച്ച കളർ , അതില്ലാത്ത സ്ഥലത്തു വെള്ളത്തിന്  ഡാർക്ക് ബ്ലൂ കളർ പലപ്പോഴും എനിക്ക് തോന്നിയത് ചില നല്ല ചിത്രത്തിൽ കാണുന്നപോലെ തന്നെയുള്ള മനോഹരമായ മണൽ തിട്ടകൾ , നല്ല പളുങ്കു ജലം , അതിനു തീരത്തു നല്ല ചെടികളും ചെറിയ കുറ്റിച്ചെടികളും . ചിലർ വലിയ എയർ ടുബിൽ കയറി യിരുന്നു സമുദ്രത്തിൽ പൊങ്ങി കിടന്നു ഉല്ലസിക്കുന്നു , ചിലർ അൽപ വസ്ത്രധാരിയായി ചുറ്റി കറങ്ങുന്നു , ദാ കണ്ടോ എന്ന് വിളിച്ചു പറയുന്നത് പോലെ തോന്നി ,

അപ്പോളേക്കും നല്ല ചുടു ആയി തുടങ്ങി . പലരും മണലിൽ കിടക്കുന്നു , ഞാനും കിടന്നു നോക്കി , നല്ല ചുടു പൃഷ്ഠത്തിൽ അടിച്ചു തുടങ്ങിയപ്പോൾ എഴുന്നേറ്റു , പിന്നെ ഞാനും അൽപ വസ്ത്ര ധാരിയായി വെള്ളത്തിലേക്ക് , നല്ല തെളിഞ്ഞ കടൽ വെള്ളം , പക്ഷെ ഉപ്പു രസം അല്പം കൂടുതൽ ആയി തോന്നി ,  കുറെ സമയം അതിൽ ഇങ്ങനെ നീന്തി തുടിച്ചു അതിനു ശേഷം അവിടെ നിന്ന് പതിയെ ഭക്ഷണം കഴിക്കാൻ പോയി , ഇന്ന് അവിടെ ഭക്ഷണം ഫ്രീ ആണ് , എല്ലാം ഉണ്ട് , ബീച്ചിനു എതിർ വശത്തായി വലിയ പാർക് പോലുള്ള സ്ഥലം അതിൽ ഭക്ഷണം ഒരുക്കിയിരിക്കുന്നു , ഞങൾ പോയി ഭക്ഷണം കഴിച്ചു , പലതരം ഭക്ഷണ വിഭവങ്ങൾ ഒരുക്കിയിരിക്കുന്നു പലതും ക്രൂയിസിൽ കിട്ടിയത് തന്നെയാണ് , എന്നാലും നല്ല വിശപ്പുണ്ടായതുകൊണ്ടു അവിടെ നിന്നും നല്ലവണ്ണം  കഴിച്ചു , ഏകദേശം നാലു മണിയോടെ ഞങ്ങൾ അവിടെ നിന്നും വീണ്ടും തിരികെ ബോട്ടിൽ കയറി വീണ്ടും ക്രൂയിസിലേക്കു … to be continued

Alex Thomas

About the author