Writer : AE M
ഒരോണം കുടി കടന്നുപോകാൻ തയ്യാറായി നിൽക്കുന്നു
സന്തോഷത്തിന്റെയും സമ്പത്സമൃദ്ധിയുടെയും വരവേൽപ്പായിരുന്നു പണ്ട് ഓണം . അതുകൊണ്ടു തന്നെ മഹാബലി തമ്പുരാന്റെ എഴുന്നെള്ളത്തു കൂടാതെ ഇത് ഒരു വിളവെടുപ്പ് ഉത്സവം കുടി ആണ് , ശരിക്കും പറഞ്ഞാൽ ഈ വര്ഷം എന്തോണം ? പ്രകൃതി ദുരന്തങ്ങൾ മനുഷ്യനെ പാഠം പഠിപ്പിച്ചിട്ടില്ല ഇപ്പോൾ കൊറോണയും . ഇടിവെട്ടിയവന്റെ തലയിൽ പാമ്പ് കടിച്ചതുപോലെയാണ് സത്യത്തിൽ കേരളത്തിലെ ജനത, പെട്ടിമുടിയിലെ ഉരുള്പൊട്ടലിന്റെ തീരാ വേദനയും അതോടൊപ്പം തകർത്താടുന്ന കോറോണയിൽ പൊലിയുന്ന ജീവനും , അതിനിടയിൽ അസ്തമയ സൂര്യൻ കാര്മേഘത്തിനിനിടയിലൂടെ വിഷാദഭാവത്തോടെ നമ്മെ നോക്കി ചിരിക്കാൻ വെമ്പുന്നതുപോലെ ഓരോ മനുഷ്യരും വിഷാദ ഭാവത്തിൽ ചിരിക്കാൻ ശ്രമിക്കുന്നു.
ഇത്രയധികം പ്രേശ്നങ്ങൾ കേരളത്തിൽ ഉണ്ടായിട്ടും കൊലപാതകവും ഗുണ്ടായിസവും പീഡനങ്ങളും കുറവില്ല , സൗഖ്യ ദായകരായ ആൾ ദൈവങ്ങളെ കാണാനില്ല , മനുഷ്യന്റെ ദൗർബല്യങ്ങളെ ചുഷണം ചയ്യാനാണ് എക്കാലവും ആൾ ദൈവങ്ങൾ പരിശ്രമിക്കുന്നത് കേൾക്കുമ്പോൾ വല്ലതെ നോവുന്നു
കോവിഡ് കാലത്തെങ്കിലും നമ്മൾ പാഠം പഠിച്ചിരുന്നു എങ്കിൽ എന്ന് ആശിച്ചു പോകുകയാണ്. അതെങ്ങനെ മാസ്ക് ധരിക്കുന്നതു താടി മറക്കാനാണ് എന്ന് കരുതുന്നവർ, ലോക്ക് ഡൌൺ കാണാൻ ഇറങ്ങി പുറപ്പെടുന്നവർ, രാഷ്ട്രീയ നേട്ടത്തിനുവേണ്ടി കൂട്ടം ചേർന്ന് സിന്ദാബാ വിളിക്കുന്നവർ എല്ലാം ചേർന്ന് കേരളത്തിന് കുറേക്കൂടി കൊറോണ രോഗികളെ പ്രദാനം ചെയ്യുന്നതൊഴിച്ചാൽ എന്ത് നേട്ടമാണ് ലഭിക്കുന്നത് എന്നറിഞ്ഞു കുട,
അഹോരാത്രം പണിയെടുക്കുന്ന ആരോഗ്യപ്രവർത്തകർ , ജീവിതത്തിന്റെ രണ്ടറ്റം കുട്ടിയോജിപ്പിക്കാൻ പാട് പെടുന്ന ഒരു പാടുപേര് , വെള്ളപ്പൊക്കവും കോവിടും ജീവിതം മാറ്റിമറിച്ചിരിക്കുന്നു. ഉള്ള സമ്പാദ്യം നഷ്ടപ്പെട്ടവർ , ജോലി നഷ്ടപ്പെട്ടവർ അതിനിടയിൽ വിഷാദത്തോടെ പുഞ്ചിരിക്കാൻ പാടുപെടുന്നവർ, പലപ്പോഴും ആ ചിരി ശരിക്കും നൊമ്പരം ഉളവാക്കുന്നതായിരിക്കും അതിനിടയിൽ ആഘോഷത്തിന് സമയമെവിടെ ? കാണം വിറ്റും ഓണം ഉണ്ണണം എന്നുള്ള ചൊല്ല് ഇപ്പോളാണ് ശരിക്കും അനുഭവിച്ചറിഞ്ഞത്, ഓണമുണ്ണണമെങ്കിൽ ഉള്ളത് വില്കണ്ട അവസ്ഥ ( സർക്കാർ നൽകുന്ന ഓണ കിട്ടു വിസ്മരിക്കുന്നില്ല, അത് മാറ്റിനിർത്തിയാൽ എന്താവും അവസ്ഥ )
കോവിഡിന് കീഴടങ്ങുന്നവരെ ശരിക്കും ഒന്ന് കാണാനോ, അന്ത്യകർമം ചെയ്യാനോ സാധിക്കാതെ സങ്കടം കടിച്ചിറക്കി ജീവിക്കേണ്ടി വരുമ്പോൾ ഓണം എന്ന രണ്ടക്ഷരത്തിന് എന്തർത്ഥം, ഇത് കാണുമ്പോളെങ്കിലും മറ്റുള്ളവർ സാമൂഹിക അകലം പാലിക്കും എന്ന് കരുതിയാൽ നമുക്ക് തെറ്റി, എനിക്ക് കൊറോണ വരില്ല, പക്ഷെ മറ്റുള്ളവർക്ക് അത് കൊടുക്കാൻ നമുക്ക് അവകാശമില്ലല്ലോ ? പലർക്കും അങ്ങനെ ഓണം ശരിക്കും ഒരു വെല്ലുവിളി ആയിത്തീർന്നിരിക്കുന്നു , ഓണ പാട്ടും , ഓണത്തിന്റേതായ പ്രത്യേക കളികളും മത്സരങ്ങളും പോയി മറഞ്ഞിരിക്കുന്നു , ഓണാഘോഷത്തിന്റെ രീതിയെ മാറിപ്പോയി , ഈ കാലഘട്ടം നമ്മെ അത്രയധികം മാറ്റിയിരിക്കുന്നു
അതെ സമയം ഒരു നല്ല നാളെ ഉണ്ടാകും എന്ന നമ്മുടെ പ്രതീക്ഷ അത് വലിയ സമാധാനം നൽകുന്നു. പിന്നെ ഈ വിഷാദങ്ങൾക്കിടയിലും അസ്തമയ സൂര്യന്റെ വിഷാദ പ്രഭ പോലെ ചെറുതായി പുഞ്ചിരിക്കാൻ നമുക്ക് കഴിഞ്ഞാൽ അത്രയും നന്ന്