Poverty Eradication Day

Oct.17 international poverty eradication day

അന്തർദേശീയ ദാരിദ്ര്യ നിർമാർജന ദിവസമാണ് Oct.17. National Zero waste counsil ന്റെ  ഒരു സർവ്വേ പ്രകാരം (2017)  കാനഡയിൽ ഒരു കുടുംബത്തിൽ നിന്നും 63% ശതമാനം  ഫുഡ് വേസ്റ്റ് ചെയ്യുന്നത് ഭക്ഷ്യയോഗ്യമാണ്,    അത് തന്നെ ഒരു വര്ഷം ഏതാണ്ട്   143 കിലോ വരും  (CD$1100)  .     നമുക്ക് ചുറ്റും ഒന്ന് കണ്ണോടിച്ചാൽ  കാണാവുന്ന ഒരു കാര്യം നമ്മൾ എല്ലാവരും ഒരുപാടു ആഹാര സാധനങ്ങൾ വെറുതെ പാഴാക്കി കളയുന്നതായി കാണാം . ഇന്ത്യയിൽ  ഫുഡ് വേസ്റ്റ് ഓരോ വർഷവും 67 Million ടൺ   ഉണ്ടാകുന്നു. മുബൈ സിറ്റിയിൽ മാത്രം ഉണ്ടാകുന്ന 9400 metric ton വെസ്റ്റിന്റെ  73% ഫുഡ് വേസ്റ്റ് ആണ്. നമ്മുടെ ഗോഡൗണിൽ   പോലും  ടൺ കണക്കിന് ഭക്ഷ്യസാധനങ്ങൾ നശിച്ചു പോകുന്നു എന്ന് കേൾക്കുമ്പോൾ എവിടയോ ഒരു പന്തികേട് ഉള്ളതുപോലെ തോന്നും

 ദാരിദ്ര്യം എന്ന് പറയുമ്പോൾ  അത് ആഹാരത്തിൽ മാത്രമല്ല  നല്ല ശുദ്ധജലം  ലഭിക്കുന്നതും നല്ല സാനിറ്റേഷൻ സൗകര്യവും പാർപ്പിടവും  എല്ലാം അതിൽ ഉൾപ്പെടും. ഉഗാണ്ട എന്ന രാജ്യത്തു മാത്രം 28 million  ആൾക്കാർക്ക് ശുദ്ധജലം ഇന്നും കിട്ടാക്കനിയാണ് . അതുകൊണ്ടു തന്നെ ഉണ്ടാകുന്ന പകർച്ച വ്യാധികളിൽ 70 ശതമാനവും നല്ല ജലവും സാനിറ്റേഷൻ സൗകര്യമില്ലാത്തതുമൂലവും ഉണ്ടാകുന്നതാണ് . ഇന്ത്യയിലെ ഡൽഹി ഉൾപ്പടെ 20 ഓളം സിറ്റികളിൽ  ഗ്രൗണ്ട് വാട്ടർ റിസേർവ് ഇല്ല  എന്ന പേടിപ്പെടുത്തുന്ന സത്യവും ഇതോടൊപ്പം ചേർത്ത് വായിക്കേണ്ടതാണ്  (NITI Ayog Report June)

ലോകത്തിൽ ഏറ്റവും കൂടുതൽ പട്ടിണിപാവങ്ങളുള്ളത് ആഫ്രിക്കൻ വന്കരയിലാണ് 47- 50  ശതമാനം പേരും പട്ടിണിയിലാണ് എന്നാണ് കണക്കു. വിശപ്പിനേക്കാൾ  വലുതായി മറ്റൊന്നുമില്ല ലോകത്തിൽ , നാട്ടിലായാലും മറ്റിതര രാജ്യത്തായാലും ആഹാരവും ജലവും പാഴാക്കി കളയരുത്.

യൂദ്ധ കെടുതികൾ , കാലാവസ്ഥാവ്യതിയാനം, ആഭ്യന്തര പ്രശ്നനങ്ങൾ ഇവയെല്ലാമാണ് പലപ്പോളും പല രാജ്യത്തെ ജനങ്ങളെയും പട്ടിണിയിൽ കൊണ്ടെത്തിക്കുന്നത് .. ദീര്ഘവീക്ഷണമില്ലാത്ത ഭരണ നേതൃതവും  വിദ്യാഭ്യാസത്തിന്റെ അപര്യാപ്തതയും മറ്റൊരുകോണിൽഒരു രാജ്യത്തെ വിഭവത്തിനനുസൃതമല്ലാതെ വർധിച്ചു വരുന്ന ജന പെരുപ്പം      ഇതെല്ലാം  ഒരു തരത്തിൽ അല്ലങ്കിൽ വേറൊരു തരത്തിൽ മനുഷ്യനെ പട്ടിണിയിലേക്ക് നയിക്കുന്നു. കൃഷി, വിദ്യാഭ്യാസം ചെറുകിട വ്യവസായങ്ങൾ സ്ത്രീ ശാക്തീകരണം, അടിസ്ഥാന സൗകര്യങ്ങളുടെ വികസനം, ചെറുകിട ലോണുകൾ ഇവയെല്ലാം ശരിയായ രീതിയിൽ ഭരണത്തിൽ ഇരിക്കുന്നവർക്ക് താഴേക്കിടയിൽ എത്തിക്കാൻ സാധിച്ചാൽ ഒരു വിധം പ്രശ്നം പരിഹരിക്കാൻ സാധിക്കും. തുറന്നു പറയട്ടെ ഇന്ന് ഇന്ത്യയിൽ ഓരോ നഗരസഭയും തീരുമാനിച്ചാൽ ഒട്ടുമുക്കാലും ദാരിദ്ര്യം എന്ന വലിയ വിപത്തു ഇല്ലായ്മ ചെയ്യാം നല്ല ഇച്ഛാശക്തിയുള്ള ഭരണകൂടങ്ങൾ അതിനു മുന്നിട്ടു ഇറങ്ങണം

2012 ലെ കണക്കനുസരിച്ചു 12.5% ആളുകൾ ഇന്ത്യയിൽ പോവെർട്ടി ലൈനിനു താഴെ ആയിരുന്നു . 29 ശതമാനത്തിൽ നിന്നുമാണ് 12.5 ശതമാനത്തിൽ എത്തിയതെന്ന് ഓർക്കുക        2020 – ആയപ്പോഴേക്കും 5-7 ശതമാനമായി കുറഞ്ഞു .. ഞാൻ    കണക്കു എന്റെ ഒരു സുഹൃത്തിനോട് പറഞ്ഞപ്പോൾ അദ്ദേഹം പറഞ്ഞത് പോവാർട്ടി ലൈൻ അല്പം താഴ്ത്തി വരച്ചാൽ പട്ടിണിപാവങ്ങൾ ദാരിദ്ര്യത്തിന് മുകളിൽ ആയിക്കൊള്ളും എന്നാണ് . ലോകത്തിൽ ഭരണാധികാരികൾ അങ്ങനെയും ചിന്തിക്കുന്നുണ്ടായിരിക്കും

പണ്ട് ഞാനും എന്റെ ഒരു സുഹൃത്തായ   ഡോക്ടറും കുടി  ഒരു റെസ്റ്റാറന്റിൽ ഭക്ഷണം കഴിക്കുവാൻ  പോയി കഴിച്ചതിനു ശേഷം വളരെ കുറച്ചു ചോറ് മിച്ചം വന്നു. അദ്ദേഹമത് ഒരു ചെറിയ പാർസൽ ആക്കി  കൂടെ കൊണ്ടുപോയി . ഞാൻ പറഞ്ഞു അത് അല്പം ചോറല്ലേയുള്ളു കളഞ്ഞേരെ എന്ന് , പക്ഷെ അദ്ദേഹ0 പറഞ്ഞു അങ്ങനെയല്ല ഒരിക്കലും നാ0 ഫുഡ് വേസ്റ്റ് ചെയ്യരുത് ,. ആവശ്യത്തിനുള്ളത് മാത്രം ഓർഡർ ചെയ്യുക, കഴിക്കുക, ലോകത്തിൽ അനേകം പേര് ഒരു നേരത്തെ ആഹാരത്തിനായി അലയുന്നുണ്ട് എന്നുള്ളത് നാം മറക്കാതിരിക്കുകഎനിക്ക് അദ്ദേഹത്തോട് വലിയ ആരാധന തോന്നി അതിനു ശേഷം ഞാൻ ആഹാരം കളയാൻ മുതിർന്നിട്ടില്ലഎന്റെ കൂടെ ജോലി ചെയ്ത ഒരു വെസ്റ്ബംഗാൾ  പ്രഫഷണൽ ഉണ്ടായിരുന്നു .. എന്നും ഉച്ചയ്ക്ക് ഞങ്ങൾ ഒന്നിച്ചിരുന്നു ലഞ്ച് കഴിക്കും അതിനു ശേഷം അദ്ദേഹം പറയും  ഭഗവാൻ ആജ് ഭി ഖാന ഖിലാദിയ ( ദൈവം ഇന്നും എനിക്ക് ആഹാരം തന്നു) എന്ന്

ഒരു വര്ഷം 67 ടൺ ഫുഡ് ആണ് ഇന്ത്യയിൽ മാത്രം വേസ്റ്റ് ചെയ്യുന്നത് 70 മില്യണിൽ  അധികം പട്ടിണിപാവങ്ങൾ ഉള്ള രാജ്യത്താണിത് എന്നോർക്കുകഅതെ ഇല്ലായ്മയിൽ ജീവിക്കുന്ന ഒരുപെടു പേര് നമുക്ക് ചുറ്റുമുണ്ട് നാം കണ്ണടച്ച് കളയുന്നതുകൊണ്ടാണ് പലപ്പോളും അവരെ കാണാൻ സാധിക്കാതെ പോകുന്നത്. പല കാര്യങ്ങളും നമുക്ക് ചെയ്യുവാൻ സാധിക്കും ഒന്നും ഒത്തില്ലങ്കിലും ആഹാരവും ജലവും പാഴാക്കാതിരുന്നുകുടെ ?

 

Alex Thomas

About the author

Leave a Reply

Your email address will not be published. Required fields are marked *