ഓർമയിൽ തെളിയുന്നു ഓണ നിലാവ്
ഒരായിരം സ്‌മൃതികൾ ഉണർത്തുന്നു
ഓണക്കളികളും ഓണത്തപ്പനും
ഓണപുടവയും ഓണവില്ലും
ഓണക്കോടി ഉടുത്തു നിരന്നു
ഒന്നല്ലൊരായിരം മലയാളി മങ്കമാർ
ഒരുപിടി വർണ പൂത്താലമേന്തി
ഓണത്തപ്പനെ വരവേൽക്കാൻ
ഓണപ്പാട്ടുകൾ മൂളി നടക്കും
ഓണത്തുമ്പികൾ എങ്ങെങ്ങും
ഒത്തിരി വർണ ചിറകു വിടർത്തി
ഒരായിരം ചിത്ര ശലഭങ്ങളും
അത്തം പത്തിന് തിരുവോണം
ആവേശത്തിന് ആഘോഷം
ആരവമുണരും ആദി തിമിർക്കും
ആനന്ദ ഘോഷം തിരുവോണം
മുല്ലയും തുമ്പയും പിച്ചിയും പൂക്കളാൽ
മുറ്റത്തു വിരിയുന്നു വർണ പൂക്കളം
മനസിന്റെ മുറ്റത്തു തുള്ളിക്കളിക്കുന്ന
മായാത്ത വാടാത്ത മന്ദാര പൂക്കൾ
ഉഞ്ഞാലിലാടുന്നു ആബാലവൃന്ദം
ഊഷ്മള സ്നേഹത്തിന് ആനന്ദത്തിൽ
ഉയരുന്നു എങ്ങെങ്ങും ആർപ്പുവിളികൾ
ഉത്തമ സംസ്കാര സൂചകമായി
തിരുവാതിരയും വഞ്ചി പാട്ടും
കൈകൊട്ടിക്കളി കോൽ കളിയും
തിരുവോണത്തിന് മാറ്റ് കൂട്ടാൻ
തുമ്പി തുള്ളലും കാൽപ്പന്തും
നാക്കിലയിൽ നിറക്കുന്നു ഓണ സദ്യ
നാവിൽ നിറയുന്നു രുചിഭേദങ്ങൾ
നന്മ വിളമ്പി നാടിന് പ്രതീകമായി
നറുമണമോടെ നാനാവിധമായി
മാവേലി പണ്ട് വാണൊരു നാട്
മാനുഷർ ഒന്നായി ജീവിച്ചി ഈ
മണ്ണിൽ സ്വാർഗം തീർത്തൊരു നാട്
മാമല നാട് മലയാള നാട്
സൗഹൃദത്തിന് സന്ദേശവുമായി
സ്നേഹത്തിന് പ്രതിരൂപവുമായി
സന്തോഷത്തിന് പൂക്കൾ വിടർത്തി
സകലർക്കുംനേരുന്നുനന്മയുടെഓണം