By : CK Usha Bai
അകന്നും ഒറ്റപ്പെട്ടും അലഞ്ഞ മേഘങ്ങൾ
ആകാശത്തു ഒന്നിക്കാൻ വെമ്പുന്നു
ആനന്ദ ബാഷ്പം തുകനായി ശ്രമിക്കുന്നു
ഇങ്ങു ദുരെ ഒത്തുചേരലിനായ്
അലയുന്നു അനാഥർ
ദുഖവും ഭീതിയും
പകർച്ചവ്യാധികളെപോലെ
ജീവിതത്തിൽ പാടില്ലെന്ന തോന്നൽ
ആലോചനകൾക്കു ആഴം കൂട്ടുന്നു
കാണാൻ ആയി കൊതിക്കുന്നു
കേൾക്കാനായി കാതോർക്കുന്നു
പ്രതീക്ഷകൾ കൈവിടാതെ ….
എങ്കിലും എങ്ങും ശൂന്യത മാത്രം
വരുമെന്ന് ഉറപ്പുണ്ട് അതും തോന്നൽ
ശൂന്യതയുടെ ഇരുട്ടറകൾ തുറക്കുമെന്ന് തോന്നൽ
അസ്തമിച്ച പോകുന്ന അനാഥത്ത്വമെല്ലാം
ഉണർന്നു ചിരിക്കുന്ന കാലം വരുമെന്ന തോന്നൽ
ഉറക്കം നഷ്ടപെടുന്ന ഇരുണ്ട രാത്രിയുടെ
ഉൽകണ്ഠ അവസാനിക്കുമെന്ന തോന്നൽ
അകാലത്തിൽ പൊഴിയുന്ന യൗവ്വനം
വിരുന്നു കാരനായി വരുമെന്നാ തോന്നൽ
കുടപ്പിറപ്പിന് കരസ്പര്ശമേല്ക്കുമെന്ന തോന്നൽ
ചുറ്റിലും കലപില ശബ്ദം വര്ധിക്കുമെന്ന തോന്നൽ
എല്ലാം വെറും തോന്നൽ മാത്രം
നഷ്ട വസന്തവും തിരിയെ പിടിക്കാൻ
സാധിക്കുമെന്ന തോന്നൽ
എല്ലാം സൃഷ്ടിച്ചു ഒന്നുമില്ലാത്തവരായി
കഴിയുന്നൊരാവസ്ഥക്കൊരന്ത്യം വരുമെന്ന തോന്നൽ
അറിഞ്ഞതിനെ ഓർക്കാതെ
അറിയേണ്ടതിനെ ഓർത്താൽ
തോന്നൽ വെറും മിഥ്യ
എല്ലാം വെറും തോന്നലാണന്നറിയുമ്പോൾ
മിഴിച്ചു നിൽക്കുന്ന നീയുണ്ടല്ലോ
നീതന്നെയാണ് നിന്റെ ശത്രു
ck