Poet : Joshnson Kadammanitta
കൊലവിളിയുമായ് എത്തി കൊറോണ
കൊന്നൊടുക്കുന്നു ജനലക്ഷങ്ങളെ
കൊതിതീരാതെ ഈ മഹാവ്യാധി
കൊന്നുകൊണ്ടേ ഇരിക്കുന്നു ഇപ്പൊഴും
കാരണമെന്തെന്നു കണ്ടെത്താനായില്ല
കണ്ടെത്താനായില്ല മറുമരുന്നും
കരയിക്കുന്നു ലോക ജനതയേ
കാരുണ്യം ലേശവുമില്ലതെ വിലസുന്നു
കുബേര കുചേല വ്യത്യാസമില്ലാതെ
കുലവും മതവും ജാതിയുമില്ലാതെ
കുടിലും കൊട്ടരവും കടന്നു ചെല്ലും
കോമാളിയായ ഈ കൊലയാളി
നിഗളിച്ചു നടന്നു ലോക ജനത
നിർമ്മിച്ച ദൈവത്തെ മറന്നുപോയി
പണമാണെല്ലാം എന്നു കരുതി
പിണമായ് തീരുന്നു മനുഷ്യജന്മം
അനവധിയായ പ്രതികൂലങ്ങൾ
ആഞ്ഞടിച്ചു ജീവിതത്തിൽ
അനുതപിച്ചില്ല മനുഷകുലം
അനുഭവിക്കുന്നു മറ്റൊരു വിപത്ത്
നിപ്പ വന്നു പിന്നെ ചിക്കൻ ഗുനിയയും
നിലയ്ക്കാതെ പ്രക്രുതി ക്ഷൊഭങ്ങളും
നിലവിളി ഉയർന്നു നാനാദിക്കിൽ നിന്നും
നിരന്തരം മരണത്തിൻ ഭിതിയതും
കണ്ടാലറിയില്ല സഹോദരർ പോലും
കണ്ണില്ല കാണുവാൻ സാധുക്കളേയും
കൂട്ടിലടയ്ക്ക പെട്ടതുപോലായ് ജനം
കൂട്ടിരിക്കുവാൻ തുണയുമില്ലാതെ
കയ്യടക്കി വച്ചു പലതും സ്വന്തമായ്
കഷ്ടപ്പാടില്ലാത്ത നാളുകൾക്കായ്
കഞ്ഞിയും പയറും എങ്കിലും ഒരു നേരം
കിട്ടിയാൽ മതിയെന്ന അവസ്ഥയായിന്ന്
ആലയമണികൾ മുഴങ്ങാതെയായി
ഇല്ല ബാങ്കുവിളിയും ഓംകാര ശബ്ദവും
ഉരുകിതീരും മെഴുകുതിരികളായ്
ഉടയവൻ മുൻപിൽ താണുവണങ്ങാം
ഒന്നിനും തളർത്താനാവില്ല നമ്മെ
ഒന്നിച്ചു പോരാടും മഹാമാരിക്കെതിരെ
ഒരുമയോടെ നാം കൈകോർത്തു നിന്നാൽ
ഓടിയൊളിക്കും ഏതു കൊറോണയും
The poem is very apt to the situation
thanks and congrats Johnson