Little Flower

ഡോക്ടർ .. ഒരു എമർജൻസി കേസ് വരുന്നുണ്ട് … നേഴ്സ് ബീന, ഡോക്ടറോട്   പറഞ്ഞു

ടേബിൾ ക്ലീൻ ച്യ്തിട് ….  എന്നിട്ടു എമെർജൻസിയിൽ അഡ്മിറ്റ് ചെയ്യൂ,   

ഞാൻ വരുന്നു…

ഡോക്ടർ അനു ഹോസ്പിറ്റലിലെ ഓർത്തോപീഡിക് സെർജിയൻ ആണ്

നല്ല പ്രൗഢയായ ഒരു സ്ത്രീ ഏകദേശം പ്രായം 35 വയസു തോന്നിക്കും

അവർ എമർജൻസി ലക്ഷ്യമാക്കി   നടന്നു … നടക്കുമ്പോൾ അവർക്കു അല്പം മുടന്തുണ്ടു

ഈ സമയം ഏകദേശം 38 വയസു പ്രായമുള്ള ഒരാളെ എമെർജൻസിയിൽ പ്രവേശിപ്പിച്ചു .. ആക്സിഡന്റ് കേസ് ആണ്. , ഇട്ടിരുന്ന ജീൻസ് മുഴുവൻ രക്ത കറ, കൈയിൽനിന്നും കാലിൽനിന്നും ചോര ഒഴുകുന്നു,. കൈയ്യിൽ  ആരോ ചെറിയ തുണി കൊണ്ട് കെട്ടിയിരിക്കുന്നു , അവർ ആ കെട്ടുകൾ അഴിച്ചുമാറ്റി പതിയെ ഡ്രസ്സ് ചെയ്യാനാരംഭിച്ചു  ,

ഡോക്ടർ അയാളെ കണ്ടു ഒന്ന് ഞെട്ടി .. പെട്ടന്ന് മുഖം തിരിച്ചു , കുനിഞ്ഞു മുറിവുകൾ പരിശോധിക്കുവാൻ തുടങ്ങി,, എന്നിട്ടു പറഞ്ഞു, കാൽ മുട്ടിനാണ് ഇടി കിട്ടിയിരിക്കുന്നത് . ഒരു മുട്ടിനു സാരമായ പരിക്കുകൾ ഉണ്ട്, മുട്ട് ചിരട്ട പോയിരിക്കുന്നു വേണ്ട പ്രഥമ ശുശ്രുഷകൾ നൽകി, ഓപ്പറേഷൻ തീയേറ്ററിലേക്ക് മറ്റു,, ഇപ്പോൾ കാലിനു നീര് വന്നിട്ടില്ല പെട്ടന്ന് ഒരു സർജറി നടത്തിയാൽ കുഴപ്പമില്ലാതെ   മുന്നോട്ടു പോകാം വേഗം ഓപ്പറേഷൻ തിയേറ്ററിൽ അഡ്മിറ്റ് ചെയ്യൂ, ,കൂടാതെ എത്രയും പെട്ടന്ന് ഒരു  xray എടുക്കണം , അനു എന്തോ കുറിപ്പ് എഴുതി ഒരു നഴ്സിന് കൊടുത്തു. തിയേറ്റർ റെഡി അല്ലെ ? പിന്നെ  എമർജൻസി ആയി    x-ray   എടുത്തുട്ടു  എന്നെ അറിയിക്കു, ഞാൻ റൂമിൽ ഉണ്ട്

ഡോക്ടർ എന്തോ തീരുമാനിച്ചപ്പോലെ  … അവിടം വിട്ടു തന്റെ മുറിയിലേക്ക് പോയി … ആലാപസമയം ചിന്തഇവിഷ്ടയായി അവിടെ ഇരുന്നു ….

ഇന്ന് രാവിലെ മുതൽ ഓട്ടം ആരംഭിച്ചതാണ്   ഒരു മിനിറ്റ് പോലും  റസ്റ്റ് ഉണ്ടായിട്ടില്ല … ഇന്നത്തെ രണ്ടാമത്തെ ആസിഡെന്റ് കേസ് ആണ് അറ്റൻഡ് ചെയ്യുന്നത് എല്ലാം വാഹന അപകടം …  സ്പീഡ് കുറക്കണം എന്ന് പറഞ്ഞാൽ ആരും ചെയ്യുകയില്ല .. ഓവർ ഓവർ ടേക്കിങ്  പാടില്ല എന്ന് പറഞ്ഞാൽ അങ്ങനെ യെ പോകൂ, ഹെൽമെറ്റ് ധരിക്കണം എന്ന് പറഞ്ഞാൽ നടക്കില്ല .. പിന്നെ അപകടം എങ്ങനെ കുറയും … ഓരോരുത്തരും തന്റെ ജീവൻ വലുതല്ലെങ്കിൽ മറ്റുള്ളവരുടെ ജീവൻ വലുതാണ് എന്ന് ചിന്തിക്കണം അതില്ലലോ കയറൂരി കന്നാലിയെ മേയാൻ വിടുന്നതുപോലെ ആൾക്കാർ തലങ്ങും വിലങ്ങും പായുന്നത് കാണുമ്പോൾ ഇത്രയേ സംഭവിക്കുന്നുളളൂ  എന്ന് ആശ്വസിക്കാം  അനു ചെറുതായി പിറുപിറുത്തു        

പിന്നീട് പതിയെ കസേരയിൽ ചാരി കിടന്നു  .. ഇതൊരു പരീക്ഷണം ആയല്ലോ ദൈവമേ ? ഒരിക്കലും കാണരുത് എന്ന് ചിന്തിച്ച ഒരു അതിഥി ആണല്ലോ വന്നിരിക്കുന്നത്.. തന്റെ ഭൂതകാലത്തിലേക്കു  ചിന്ത പോയി … എത്ര വേഗം കാലം കടന്നു പോയിരിക്കുന്നു …. അവനെ എന്റെ കൈയ്യിൽ കിട്ടിയിരുന്നെങ്കിൽ ഈ ഓപ്പറേഷൻ കത്തികൊണ്ട് ദേഷ്യം തീരും വരെ വരഞ്ഞു കുത്തി മുറിവേൽപ്പിച്ചു എന്റെ പ്രതികാരം തീർക്കണം എന്ന് പലപ്പോളും കരുതിയതാണ് .. പക്ഷെ ഇന്നാ ചിന്തയില്ല കാരണം  ഒരു വിധത്തിൽ പറഞ്ഞാൽ ഞാൻ ഈ ഉദ്യോഗത്തിൽ എത്തുന്നത് അവൻ കാരണമാണ് , ഓർക്കാൻ ഇഷ്ടമില്ലാത്ത ഒരുപാടു വർഷങ്ങൾ പോയിക്കഴിഞ്ഞിരുന്നു … ഇനി എന്ത് ? ഞാൻ പലപ്പോളും വിചാരിച്ച ഒരു കാര്യം ഇന്ന് ശരിയാകാൻ പോകുന്നു … സാരമില്ല … ഒകെ ദൈവ നിശ്ചയമാണ് .. അല്ലങ്കിൽ എന്റെ മുൻപിൽ ഇങനെ വന്നു പെടുകയില്ലായിരുന്നല്ലോ?ജീവിതം വലിയ സമസ്യ തന്നെ എന്ന് തോന്നുന്നു , ആരെയാണോ കാണരുത് എന്ന് കരുതിയ ആൾ മുൻപിൽ എല്ലാം കറങ്ങി തിരിഞ്ഞു വീണ്ടും എത്തിയിരിക്കുന്നു  

ഡോക്ടറെ കണ്ട    അയാളുടെ മനസിലൂടെ പല ചന്തകൾ ഓടി

ഇത് ആ പഴയ ANU അല്ലെ ? നീണ്ട  പത്തു വർഷങ്ങൾ പോയിരിക്കുന്നു  തിരിഞ്ഞു നടന്ന അവരെ Joji പതിയെ  നോക്കി , അവർക്കു ചെറിയ മുടന്തുപോലെ, നേരത്തെ അങ്ങനെ ഉണ്ടായിരുന്നില്ലാലോ പിന്നെ എന്താണിത് ? എന്ത് പറ്റി, ഏയ് അത് ANU ആവില്ല,

പക്ഷെ അവരെ കണ്ടപ്പോൾ ഉള്ളിൽ ഒരു വലിയ വേലിയേറ്റം , പാഴായ ജന്മത്തിനു എന്ത് ചിന്ത , എന്നാലും  അവൾ ആവല്ലേ ദൈവമേ , നേരിടുവാനുള്ള കരുത്തു ഇല്ല ,

ഈ സമയം രണ്ടു നഴ്സസ് അയാളുടെ കാലിലെ രക്തക്കറ തുടച്ചുമാറ്റി പതിയെ പ്രഥമ ശുശ്രുഷ നൽകാൻ തുടങ്ങി, അയാൾ വേദന കൊണ്ട് പുളഞ്ഞു സാരമില്ല വേദനക്കുള്ള ഇൻജെക്ഷൻ തരാം

അതിലൊരാൾ അയാളുടെ കൈയ്യിൽ കുത്തിവെപ്പെടുത്തു … അതിനു ശേഷം സ്ട്രെക്ചർ വരുത്തി XRAY എടുക്കാൻ കൊണ്ട് പോയി   

അവിടെ ഓപ്പറേഷൻ തിയേറ്ററിൽ … ഡോക്ടർ അനു, ഡോക്ടർ  സണ്ണി

നഴ്സസ് : മായാ, ബീന, ആര്യ എന്നിവർ-

DR. Anu :  അനസ്‌തേഷ്യ കൊടുത്തോ…Dr.. സണ്ണി പറഞ്ഞു ഇതാ കൊടുക്കുകയാണ്, Dr. സണ്ണി അനസ്തേഷ്യ കൊടുക്കുന്നു …

ഈ സമയം പേഷ്യൻറ് … കിടന്നുകൊണ്ട്… കണ്ണുയർത്തി നോക്കുന്നു  … അടുത്ത് നിന്ന ഡോക്ടറിന്റെ നെയിം പ്ലേറ്റ് വായിക്കുന്നു..  Dr. അനു അലക്സാണ്ടർ . അയാൾ ഒന്ന് ഞെട്ടി എന്തോ പറയണം എന്ന് കരുതി പക്ഷെ നാക്കു പൊന്തുന്നില്ല .. അത് പഴയ Anu. തന്നെ സംശയമില്ല … ദൈവമേ … എന്നെ എന്റേതെങ്കിലും ചെയ്യുമോ … അയാൾ പതിയെ കൈ ഉയർത്താൻ ശ്രമിച്ചു  പക്ഷെ … അനസ്തേഷ്യ പെട്ടന്ന് പ്രവർത്തിച്ചുതുടങ്ങി , കണ്ണുകൾ പതിയെ അടയുന്നു ബോധം മറയുന്നു …. ബോധമനസിനെ മരുന്ന് കീഴ്പെടുത്തി .. പതിയെ ആ നെയിം പ്ലേറ്റ് വായിച്ചുകൊണ്ടു അയാളുടെ ബോധം മറഞ്ഞു

തുടരും

Alex Thomas

About the author

Comments

Leave a Reply

Your email address will not be published. Required fields are marked *