Kadamkadha

കടം കഥയ്ക്ക് ഉത്തരം കണ്ടുപിടിക്കാം – Tom Arathu

താഴെ തന്നിരിക്കുന്ന കടം കഥയ്ക്ക് ഉത്തരം കണ്ടു പിടിക്കു, ശരിക്കുള്ള ഉത്തരങ്ങൾ അടുത്ത ലക്കത്തിൽ 

1.ഞെട്ടില്ലാ വട്ടയില\ ?

2 അങ്ങേലെ ചങ്ങാതി വിരുന്നു വന്നു കായ്ക്കാത്ത പൂക്കാത്ത ചെടിയുടെ ഇലവേണം ?:

3ഒരമ്മ പെറ്റതെല്ലാം തൊപ്പിക്കാര് ?

4, അക്കരെ നിക്കും തുഞ്ചാണി ഇക്കരെ നിക്കും
തുഞ്ചാണികൂട്ടിമുട്ടും ഏന്താണു??


5, അങ്ങേ വീടിലെ മുത്തശ്ശിക്ക് ഇങ്ങേ വീട്ടില്‍ മുറ്റമടി?

6, അങ്ങോട്ടും ഇങ്ങോട്ടും സംഭന്തം വീട്ടമ്മക്കിതു നിര്‍ബന്തം 
7, അകത്തു നിന്നു നോക്കി കാണും കണ്ടതെല്ലാം ഉള്ളിലാകും ?

8, അരിപ്പുള്ളി നായരും തേങ്ങാപ്പുള്ളി നായരും കൂടി മുളപ്പുള്ളി നായരുടെ വീട്ടില്‍ വിരുന്നു ചെന്നു, കോല്‍പ്പുള്ളി നായരു കുത്തിപ്പുറത്താക്കി ?

9, ആവശ്യക്കാരന്‍ വങ്ങുന്നില്ല….വാങ്ങുന്നവന്‍ അറിയുന്നില്ല..?
10, അഞ്ചുവരും കുഞ്ഞുവരും ഗുഹകാണാന്‍ പോയി അഞ്ചുവരിങ്ങോട്ടും കുഞ്ഞുവരങ്ങോട്ടും പോയി 
  
11, അടി മുള്ള്‍ നടു കാട് തല പൂവ് ?

 12, അടിക്കൊരുവെട്ടും നടുക്കൊരു കെട്ടും തലക്കൊരു ചവിട്ടും?


 13, അപ്പത്തിനുകൂടും അടിക്കുകൂടില്ല ?    

 14, അമ്പലത്തിലുള്ള ചേംബകത്തിനു കൊമ്പില്ല  ?

admin

About the author

Comments

Leave a Reply

Your email address will not be published. Required fields are marked *