Little Flower -തുടർക്കഥ Part 2

by Punya parava

Little Flower Hospital ജില്ലയിലെ ഏറ്റവും നല്ല ഹോസ്പിറ്റലുകളിൽ ഒന്നാണ് അതിലെ ഇൻചാർജ് ആണ് Dr.Anu Alexander  

ഒരു ചെറിയ പ്രൈവറ്റ് Clinic  ആയിരുന്നത് ഇന്നത്തെ നിലയിലാക്കിയതിൽ നല്ല ഒരു പങ്കു അവർക്കു ഉണ്ടെന്നു ഉള്ളത് വളരെ വസ്തുതാപരമായ കാര്യമാണ്

നല്ല കൈപ്പുണ്യം ഉണ്ട് എന്ന് പലരും അവരെ കുറിച്ച് പറയും  വളരെ സൗഹൃദപരമായും സ്നേഹത്തോടെയും മാത്രമേ അവർ പെരുമാറുകയുള്ളു അതുകൊണ്ടു തന്നെ എല്ലാവര്ക്കും അവരെ ഇഷ്ടമാണ്    

ബോധം വീണപ്പോൾ അയാൾ ചുറ്റും പരാതി…(കാൽ മുട്ടിനു വലിയ കെട്ട്, കാൽ പാദത്തിലും )

Nurse : Beena – നേഴ്സ് അടുത്തുവന്നു

.. ആരാണ് എന്നെ ഓപ്പറേഷൻ ചെയ്തത് ..

Nurse : Beena. അതാണ്  ഇവിടുത്തെ പ്രധാന  ഓർത്തോപീഡിക് സെർജിയൻ … DR. അനു

Sree ;  എന്നെ എന്തിനാണ് അവർ ഓപ്പറേഷൻ ചെയ്തത്… അത് വേണ്ടായിരുന്നു ..

Nurse : Beena:

വെണ്ടയിരുന്നോ? നിങ്ങളുടെ കാൽമുട്ടിന് fracture ഉണ്ടായിരുന്നു … നല്ലവണ്ണം രക്തം പോയിരുന്നു .. ഉടനെ ആയതുകൊണ്ട് .. നിങ്ങള്ക്ക് രണ്ടുമാസത്തെ റസ്റ്റ് മതി … അല്ലായിരുന്നെങ്കിൽ … എന്തുപറ്റും എന്ന് പറയാൻ വയ്യ  

Sree : വേറാരും ഇവിടില്ലേ ..

Nurse : Beena : ഇല്ല ഡോക്ടർ അനുവാണ് അസ്ഥി ചികിത്സയുടെ പ്രധാന ഡോക്ടർ…

(അയാൾ പിന്നെ ഒന്നും മിണ്ടിയില്ല) … കണ്ണുകൾ അടച്ചു കിടന്നു

Dr. Anu വിനെ ഒന്ന് കാണണം എന്നുണ്ടായിരുന്നു പക്ഷെ കണ്ടില്ല… അവിടെയെല്ലാം മൂകമായി പരതി, ആദ്യം കാണുവാനോ അവർ സർജറി ചെയ്യുവാനോ താൽപ്പര്യപ്പെട്ടിരുന്നില്ല പക്ഷെ എന്തോ സര്ജറി കഴിഞ്ഞപ്പോഴേക്കും അങ്ങനെ ചിന്ത ഒന്നുമില്ല .. അവരെ കാണണം എന്ന് കൂടുതൽ ആഗ്രഹിക്കുകയും ചെയ്തു .. എന്തൊരു വിരോധാഭാസം .. ഇനി ജീവിതത്തിൽ ഒരിക്കലും കാണരുത് എന്ന് കരുതിയ ആൾ അരികിൽ അവയുടെ അരികിൽ ഒന്നും ചെയ്യാൻ സാധിക്കാതെ തളർന്നു കിടക്കുന്നു … ഒന്നും കാണാനോ കേൾക്കാനോ  സാധിക്കാതെ തളരുന്ന ജീവിതം ആയിരുന്നു എങ്കിൽ 

ഒരു അപകടം ഉണ്ടാവാന് അധികം സമയം വേണ്ട  അല്ലങ്കിൽ ഞാൻ അപകട സ്ഥലത്തു പോകണ്ട ഒരാവശ്യവും ഉണ്ടായിരുന്നില്ല  തിരക്ക് കുറവുള്ള റോഡ് ഉണ്ടായിട്ടും വഴി എന്തിനു തിരഞ്ഞെടുത്തു … വരാനുള്ളത് വഴിയിൽ താങ്ങുകയില്ലല്ലോ   അയാൾ പതിയെ എഴുന്നേറ്റു തലയിണയിൽ  ചാരിയിരുന്നു , കാൽ അനക്കാൻ വയ്യ , സർജറി കഴിഞ്ഞതല്ലേ ഉള്ളു

.ഇനി എപ്പോളാണാവോ വാർഡിൽ എത്തിക്കുന്നത് ?   അയാൾ തിരിഞ്ഞു ഡ്യൂട്ടി നഴ്സിനോട് ചോദിച്ചു ഇപ്പോളാണ് എന്നെ റൂമിൽ എത്തിക്കുക ? അവർ പറഞ്ഞു, ഒരല്പം ഉയരം കുറഞ്ഞ ഇരു നിറമുള്ള പെൺകുട്ടി പറഞ്ഞു നിങ്ങളുടെ ബോധം തെളിഞ്ഞതല്ലേ ഉള്ളു ഉടനെ തന്നെ സാധാരണ മുറിയിലേക്ക് മാറ്റും, ഇത് റിക്കവറി റൂം ആണ്,  ഒരല്പനേരം കുടി ഒബ്സെർവഷനിൽ കിടക്കേണ്ടി വരും  

താങ്കളുടെ അമ്മയും കൂട്ടുകാരനും വെളിയിലുണ്ട് ഞാൻ അവരെ  എത്തിക്കാം

ശരി അങ്ങനെ ആവട്ടെ   അയാൾ പറഞ്ഞു

അവർ പോയി അമ്മയെയും, കുട്ടുകാരെനെയും കുട്ടി വന്നു  ഒരു അറുപതു വയസു പ്രായമായ നല്ല പ്രൗഢിയോട് കൂടിയ ഒരു സ്ത്രീ കടന്നു വന്നു 

നിങ്ങള്ക്ക് അൽപ സമയം ഇവിടെ ചിലവഴിക്കാം   നേഴ്സ് പറഞ്ഞു , ശരി മോളെ അവർ …

എടാ എന്ത് പറ്റിയെടാ നിനക്ക് , ഞാൻ രാവിലെ പറഞ്ഞതാ പോകണ്ട , അനിയന്റെ കൂടെ കാറിനു പോയാൽ  മതി എന്ന് കേട്ടില്ല

അമ്മെ എനിക്ക് ഒന്നുമില്ല , കാലിന്റെ മുട്ടിനും കൈയ്ക്കും അല്പം പരിക്കുണ്ട് അത് ഒരുമാസം കൊണ്ട് ശരിയാകാനുള്ളതേയുള്ളു

അവർ വളരെ പരവേശപ്പെട്ടു അവന്റെ കാൽ മുട്ടിലും കൈയ്യിലും എല്ലാം തപ്പിനോക്കി

അമ്മെ ഒന്നുമില്ല ഇത്രയല്ലേ   പറ്റിയുള്ളൂ . ഒരുമാസത്തെ വിശ്രമം അതാണ് വേണ്ടത്  അയാൾ അമ്മയെ നോക്കി പറഞ്ഞു

ഇപ്പോള ഒരു സമാധാനം വീണത്

അമ്മെ ബാലു എവിടെ ? അവൻ രാവിലെ തന്നെ ബിസിനസ് ആവശ്യത്തിന്  പോയി, ഉടനെ വഴി വരും

എടാ നീയെങ്ങനെ അവിടെയെത്തി … ഞാൻ രാവിലെ ജോലിക്കുപോകാൻ ഇറങ്ങിയതാണ് , തൊട്ടപ്പുറത്തെ ബസ്റ്റോപ്പിൽ ഇറങ്ങിയപ്പോളാണ് ആൾക്കൂട്ടം കണ്ടത് ഓടി വന്നു നോക്കുന്പോൾ നീയാണ് , പിന്നെ ഒന്നും ആലോചിച്ചില്ല കിട്ടിയ വണ്ടിയിൽ ഇവിടെ എത്തിച്ചു ,

അന്നേരം നീ വന്നത് ഭാഗ്യമായി അല്ലങ്കിൽ രക്തം വാർന്നു ഒരുപക്ഷേ പരലോകം പൂകിയേനും   ഇവിടെ ആൾക്കാർ സഹായിക്കാൻ ഒന്ന് മടിക്കും കാരണം കേസിന്റെ നൂലാമാലകളിൽ പെടാതിരിക്കാൻ വേണ്ടി

അനിൽ ശ്രീയുടെ അയൽവക്ക കാരനാണ്.  അയാളാണ്  ശ്രീയെ  ആശുപത്രിയിൽ എത്തിച്ചതും  ശ്രീയുടെ അമ്മക്ക് ഫോൺ ചെയ്തു വിവരം അറിയിച്ചതും    

Sree  നന്ദിയോടെ അയാളെ നോക്കി .. ഇപ്പോൾ കുഴപ്പമില്ല എല്ലാം ശരിയാകും .. നീ ഇംഗ്ളണ്ടിൽ   നിന്നും  വന്നതല്ലേയുള്ളു കുറച്ചു വിശ്രമിക്കു

സമയം നേഴ്സ് അടുത്ത് വന്നു പറഞ്ഞു , ഒരുപാടു സ്‌ട്രെയിൻ തല്ക്കാലം കൊടുക്കണ്ട , അയാൾ ഒന്നുറങ്ങട്ടെ , താമസിയാതെ വാർഡിൽ എത്തിക്കും അന്നേരം കാണാം  

ശരി അവർ വളരെ സഹതാപത്തോടെയും സങ്കടത്തോടെയും  മുറി വിട്ടു   അയാൾ പതിയെ ഉറക്കത്തിലേക്കു വഴുതിവീണു

തുടരും

 

admin

About the author

Comments

Leave a Reply

Your email address will not be published. Required fields are marked *