Halloween

By Alex

.

ഒക്ടോബര് 31 ഹലോവെൻ ആണ്, ഹാലോവീൻറെ കഥകളുമായി  FM 91.1 സ്റ്റേഷൻ , ഏതോ ഒരു സ്ത്രീ മധുരമായി  kadha പറയുന്നു , ഹോണ്ടഡ് house അതാണ്  വിഷയം സമയം പ്രേതങ്ങളെ കുറിച്ച് വളരെ വാചാലമായി അവർ പറയുന്നു  കേട്ട് അൽപ സമയം പ്രേതങ്ങളുടെ രാജ്യത്തേക്ക് ഊളിയിട്ടു പോയി

ഏകദേശം 7 മണിയോടെ അടുക്കുന്നു, ചെറിയ മഴയും കാറ്റുമുണ്ട്,   നാട്ടിൽ കള്ളിയങ്കാട്ടു നീലിയും പ്രേതങ്ങളും അലഞ്ഞു തിരിയുന്നുണ്ട്, പക്ഷെ ഇവിടെയും പ്രേതമുണ്ടോ ?…വരുന്ന വഴിക്കു ഒരു ചെറിയ സെമിത്തെരിയുടെ വശത്തു കുടി ഡ്രൈവ് ചെയ്യണ്ടതായി വന്നു , വഴിയിൽ എങ്ങും വാഹനങ്ങൾ ഒന്നും കാണുന്നില്ല , വല്ലപ്പോളും ഒരു വണ്ടി എതിരെ വരുന്നതൊഴിച്ചാൽ എല്ലാം വിജനം ഒരു പക്ഷെ അനേകം പേര് ഇവിടെ അലഞ്ഞു തിരിയുന്നുണ്ടാകാം ചിന്ത പെട്ടന്ന് തന്നെ ആത്‌മക്കളുടെ ജീവിതത്തിലേക്ക് പോയി … നേരം ഇരുട്ടി,  നിർത്താതെ കരയുന്ന കൊച്ചുകുട്ടിയെപോലെ പ്രകൃതി നിന്ന് ചിണുങ്ങി,  റോഡിൽ വെളിച്ചവും കുറവ് , ഹോണ്ടഡ് hause   കേട്ടപ്പോൾ ചെറിയ ഭയം അരിച്ചരിച്ചു ഉള്ളിലേക്ക് കടന്നു, ഈ സമയം  സെമിത്തേരിക്കടുത്തു കണ്ട ബസ്റ്റോപ്പിൽ അറിയാതെ വണ്ടി നിർത്തി. ഡോർ തുറന്നടയുന്ന ശബ്ദം , പ്രേതം  …അറിയാതെ പറഞ്ഞു….

നല്ല തണുപ്പ് ഉള്ള കാലാവസ്ഥ അതൊഴിവാക്കാൻ വണ്ടിയിലെ ഹീറ്റർ ഇട്ടു, പെട്ടന്ന് ചുടു കാറ്റിനൊപ്പം നല്ല ഒരു ലേഡീസ് പെർഫ്യൂമിന്റെ മണം, സാധാരണയായി വണ്ടിയിൽ ഇന്നലത്തെ ടിഫ്ഫിൻ ബോക്സിൽ നിന്നുള്ള ചീഞ്ഞ മണമാണ് ഉണ്ടാകാറുള്ളത് , പക്ഷെ ഇപ്പോൾ … മണം ശക്തമായികൊണ്ടിരുന്നു  പുറകിലെ സീറ്റിലേക്ക് മുന്നിൽ ഉള്ള ഗ്ലാസിൽകുടി തല ഉയർത്തി നോക്കി  

പെട്ടന്ന് ബാക് സീറ്റിൽ ഒരാൾ സീറ്റിലേക്ക് ചേർന്നിരിക്കുന്നതുപോലെ  കണ്ടു , ഞാൻ വീണ്ടും നോക്കി എന്റെ ചങ്കിടിപ്പ് കുടി.. ദൈവമേ  സെമിത്തെറിയുടെ അരികിലൂടെ വന്നപ്പോൾ ഏതോ ഇംഗ്ലീഷ് പ്രേതം കടന്നിട്ടുണ്ട് ? അവർക്കു എവിടെ വേണമെങ്കിലും കടക്കാമല്ലോ … എന്റെ കാൽ പതിയെ ബ്രേക്കിൽ അമർന്നു … ഒരു പക്ഷെ ഇവിടമെല്ലാം പ്രേതങ്ങളുടെ വിഹാരരംഗമായിരിക്കാം , ആക്രാന്തം മൂത്ത പ്രേതങ്ങൾ കിട്ടിയാൽ കമ്പകോള കുടിക്കുന്നതുപോലെ ചോര വലിച്ചു കുടിക്കും ഒരു സംശയവും വേണ്ട … എന്താ വണ്ടി നിർത്തിയത്, പിറകിൽ നിന്നും മധുരമായ ശബ്ദം , മലയാളം സംസാരിക്കുന്ന പ്രേതമോ ? പ്രേതത്തിനു ഭാഷ പ്രേശ്നമല്ലല്ലോ ?  ആരാ ? ഞാൻ വിറച്ചുകൊണ്ട് ചോദിച്ചു ? … എന്നെ ആആ ഓൾഡ് ഏജ് ഹോമിൽ ഒന്നിറക്കണം … അപ്പോൾ ഇവർ   അവരുടെ പ്രേതങ്ങളായ കുട്ടുകാരെ കാണാൻ പോകുന്നതാണ് ഒരു സംശയവും വേണ്ട   അപ്പാർട്മെന്റിൽ  കുട്ടുകാർ ഒത്തുചേരുന്നുണ്ട്… ഇന്ന് അവരുടെ ദിവസമാണ് , അപ്പാർട്മെന്റിൽ എല്ലാവരും ഒത്തുചേർന്നിട്ടു , ചോര കുടിക്കാൻ പോകാനുള്ള പ്ലാനാണ് , അവരെ ആരാധിക്കുന്ന വീടുകളിൽ പോകുവാരിയിരിക്കും ,

    അവരുടെ കണ്ണുകൾ തിളങ്ങിയതുപോലെ തോന്നുന്നു, ഇവർ മറ്റുള്ളവരെ ഇങ്ങോട്ടു വിളിക്കുമോ …. ഞാൻ വല്ലാതെയായി, തൊണ്ട വറ്റി, പതിയെ വണ്ടി മുന്നോട്ടെടുത്തു , ആരോ വളരെ നീട്ടി ഹോണടിക്കുന്നു , ഒന്നും നോക്കാൻ പറ്റുന്നില്ല …ഡ്രൈവിംഗ് ശരിയല്ല …ഒരു പക്ഷെ ഒരാശ്വസമുള്ളതു ഞാൻ ഒരു കറമ്പനോ വെളുമ്പനോ അല്ല, ബ്രൗൺ കളറുകാരനെ ഒരു പ്കഷെ ഇംഗ്ലീഷ് പ്രേതം പിടിക്കാൻ ചാൻസ് കുറവാണു .. ഞ്ഞാൻ അല്പം ആശ്വസിച്ചു…    എനിക്ക് കൂടുതൽ നോക്കാൻ മനസ്സുവന്നില്ല ഓൾഡ് ഏജ് ഹോമിൽ കൊണ്ടുചെന്നിറക്കി … ഇറങ്ങി കഴിഞ്ഞപ്പോൾ അവർ അടുത്തേക്ക് വന്നു   താങ്ക്സ് … എന്ന് പറഞ്ഞു .. ഞാൻ  ഞെട്ടി പിന്നെ പറഞ്ഞു വേണ്ട …. അവർ വല്ലാതെയായി   പിന്നെ എത്ര കെഎം സ്പീഡിലാണ് വീട്ടിൽ എത്തിയത് എന്ന് ഒരു ഉദ്ദേശവുമില്ല ,

വീട്ടിലെത്തിയപ്പോളാണ് എനിക്ക് കാര്യം പിടികിട്ടിയത് 

ഒരു മലയാളി   സ്ത്രീ ,  അവർ ബസ്റ്റോപ്പിൽ വണ്ടി കത്ത് നിന്നതാണ് , എന്നിട്ടു വെറുതെ കൈ കാണിച്ചു , നിർത്തിയ വണ്ടിയിൽ അവർ കയറി, ഓൾഡ് ഏജ് ഹോമിൽ നൈറ്റ് ഡ്യൂട്ടിക്ക് പോകുന്ന ഒരു നേഴ്സ് , പിന്നെ എനിക്ക് കാര്യങ്ങൾ മനസിലായപ്പോൾ ഒരു ചെറിയ ചിരി……. നിങ്ങള്ക്ക് തോന്നുന്നുവോ ഞാൻ പേടിച്ചു പോയി എന്ന് ഏയ് അതില്ല പിന്നെ ട്രൗസർ അല്പം നനഞ്ഞു അത്രയേ ഉണ്ടായുള്ളൂ… അതായിപ്പോ വല്യ കാര്യമായാണ്

ഈ   FM സ്റ്റേഷൻ വരുത്തിവച്ച വിന, അല്ലാതെന്താ

admin

About the author

Leave a Reply

Your email address will not be published. Required fields are marked *