Story by : Punya Parva
പെട്ടന്ന് Dr. Anu അവിടെ എത്തി … “ഇയാൾക്ക് ബോധം തെളിഞ്ഞോ” ? അവർ അടുത്ത് വന്ന നഴ്സിനോട് ആരാഞ്ഞു ,
“അതെ ബോധം തെളിഞ്ഞു: Nurse Beena പറഞ്ഞു , ഇപ്പോൾ ഉറങ്ങുകയാണ്,
“ശരി ഒരുമണിക്കൂർ കുടി ഒബ്സെർവഷനിൽ ഇരുന്നിട്ട് റൂമിലേക്ക് മാറ്റിയാൽ മതി . ഞാൻ എഴുതി തന്ന മരുന്ന് കൊടുത്തില്ലേ .. നല്ല വേദനയുണ്ടാകും അത് കഴിക്കുമ്പോൾ മാറും … അവർ അത് പറഞ്ഞിട്ട് അടുത്ത ബെഡിലേക്കു പോയി”,
അപ്പോളാണ് ശ്രീ അവരെ കണ്ടതും ശ്രദ്ധിച്ചതും … അനസ്തേഷ്യയുടെ ക്ഷീണമോ അതോ മരുന്നിന്റെയോ അറിയില്ല നല്ല ക്ഷീണമായിരുന്നു പതിയെ കണ്ണടഞ്ഞു പോയി, അവർ വരുമ്പോൾ നന്ദി പറയണം എന്ന് കരുതി പക്ഷെ അതുണ്ടായില്ല , വന്നതും കണ്ടതും അറിഞ്ഞില്ല … സംസാരം കേട്ടാണ് ഉണർന്നത് പക്ഷെ അപ്പോളേക്കും അവർ മറ്റു രോഗികളുടെ അടുത്തേക്ക് പോയി കഴിഞ്ഞിരുന്നു … ഒരു കണക്കു പറഞ്ഞാൽ ഈ ഡോക്ടര്സിനെ സമ്മതിക്കണം ആരോഗ്യപ്രവർത്തകർ എത്ര പ്രശംസിച്ചാലും മതിയാവില്ല , അവർ ചെയ്യുന്ന സേവനത്തിനു വിലയിടാനും സാധിക്കുകയില്ല .. എത്ര പ്രശ്നങ്ങൾ ഉണ്ടായാലും പരിഭവമില്ലാതെ തങ്ങളുടെ ജോലി ഉത്തരവാദിത്തത്തോടെ ചെയ്തുതീർക്കുമ്പോൾ ഒരു പക്ഷെ അനേകം പേര് അവർക്കുവേണ്ടി പ്രാര്ഥിക്കുന്നുണ്ടാവും .. അവരുടെ പേരുകൾ സ്വർഗത്തിൽ എഴുതപ്പട്ടിട്ടുണ്ടാവും …
ഈ അടുത്ത കാലത്താണ് ശ്രീ ഇംഗ്ലണ്ടിൽ നിന്നും എത്തിയത് , വളരെ കാലം കൂടിയാണ് ബൈക്ക് എടുത്തത് , അത് ഇത്തരം ഒരു അപകടത്തിൽ കൊണ്ടെത്തിച്ചു , ഒരല്പം പരിചയ കുറവാണ്,
രാവിലെ കോട്ടയത്തിനു പോകാൻ ഇറങ്ങിയതാണ് പക്ഷെ എതിരെ വന്ന കാറുകാരൻ ഇടിച്ചു .. ആരുടെ ഭാഗത്താണ് മിസ്റ്റേക്ക് എന്ന് പറയാൻ പറ്റില്ല കാരണം ബോധം തെളിയുമ്പോൾ ആശുപത്രിയിലേക്കുള്ള ആംബുലൻസിൽ ആണ്
അതെങ്ങനാ വാഹനങ്ങൾ പോകുമ്പോൾ ഒരു എത്തിക്‌സോ അല്ലങ്കിൽ നിയമങ്ങളോ ഒന്നും പാലിച്ചല്ല പോകുന്നത് , മുൻപിൽ പോകുന്നത് ഏതു വാഹനമായാലും അതിനെ മറികടന്നു പോകാൻ എല്ലാവര്ക്കും നല്ല വിരുതാണ്, എന്തിനാണ് ഇങ്ങനെ പോകുന്നത് എന്നിട്ടു നല്ല ട്രാഫിക് ജാം ഉണ്ടാക്കുകയും ചെയ്യുന്നു , അപകടങ്ങൾക്കു ഒട്ടും കുറവുമില്ല, ഒരു വാഹനവുമായി പുറപ്പെട്ടാൽ വീട്ടിൽ തിരിച്ചെത്തും വരെ എത്രപേരുടെ ഹോൺ മുഴക്കങ്ങളും പരിഭവവും കേൾക്കണം , ചിലരോട് ശണ്ഠ കൂടണം , മറ്റു ചിലരോട് വാക് പോരും , അതെ സമയം ഓരോരുത്തരെയായി പോയാൽ ഒരു ട്രാഫിക്കും ഉണ്ടാകില്ല, സമയവും ലാഭിക്കാം , അപ്പോൾ പറയും മുൻപിൽ പോകുന്നവർ വളരെ പതിയെ ആണ് പോകുന്നത് അതാണ് കാരണം എന്ന് , പതിയെ പോകുമ്പോൾ അപകടം കുറയുന്നു എന്ന് മനസിലാക്കാൻ പലപ്പോളും നാം മിനക്കെടാറില്ല
ഒരു പക്ഷെ ചെറിയ പരിചയ കുറവാകും ഒരു പാട് നാളായില്ലേ ഇവിടെ ഡ്രൈവ് ചെയ്തിട്ട്, അതാണ് പെട്ടന്ന് വാഹനം കണ്ടപ്പോൾ അറച്ചതും അയാൾ ഇടിച്ചതും
അതുകൊണ്ടു ഒരു ഗുണമുണ്ടായി , അനുവിനെ ഒന്ന് കാണാൻ പറ്റി, എവിടെ ആവും എന്ന് തിരയണം എന്ന് കരുതിയിരിക്കുമ്പോളാണ് ഈപ്രശ്നം
“കാലിന്റെ മുട്ടിനു ഇടി കിട്ടിയതാണ് മുട്ട് ചിരട്ട പോയിട്ടുണ്ട് ഒരു രണ്ടു മാസം ക്ലച്ച് ഉപയോഗിക്കുക”, ആശുപത്രി വിടുമ്പോൾ … DR. Sunny പറഞ്ഞു.
Sree : ശരി തല കുലുക്കുന്നു
രണ്ടു ദിവസം കിടക്കേണ്ടി വന്നു, അവിടെ നിന്ന് പടിയിറങ്ങുമ്പോൾ ശ്രീ ചിന്തിച്ചു , ദൃ.അനുവിനെ ഒന്ന് കണ്ടിരുന്നു എങ്കിൽ ? അത് അടുത്ത് നിന്ന നഴ്സിനോട് തിരക്കി , അനുവിനെ ഇന്ന് കണ്ടില്ല , രാവിലെ വന്നിരുന്നു ഡിസ്ചാർജ് എഴുതി തന്നിട്ട് അത്യാവശ്യമായി വെളിയിൽ പോയി , ഇനി ഉച്ച കഴിഞ്ഞേ വരൂ … ശരി ഞാൻ പോയി എന്ന് പറയണം , ഒരു നല്ല നന്ദി എനിക്കുവേണ്ടി പറയണം , ശരി അങ്ങനെ ആകട്ടെ ഒന്ന് കാണാൻ പറ്റിയില്ലല്ലോ എന്നുള്ള നിരാശ അയാളുടെ മുഖത്തു ഉണ്ടായിരുന്നു …. സാരമില്ല .. ഇവിടെ ഉണ്ടല്ലോ പിന്നീട് വന്നു നന്ദി പറയാം അയാൾ മനസില്ല മനസോടെ അവിടം വിട്ടു
പഴയ കൂട്ടുകാരനും പ്രായമുള്ള അമ്മയും കുടി ശ്രീയെ താങ്ങി കൊണ്ടുപോകുന്നു
ഇതിന്റെ അപ്പുറത്തെ ബ്ലോക്ക് അത് എന്തിനാണ് ? വണ്ടിയിൽ കയറുമ്പോൾ ശ്രീ ചോദിച്ചു
അത് പ്രധാനമായും മറ്റുള്ള രോഗികൾക്കുള്ളതാണ് , ഈ വാർഡ് അസ്‌തിചികിത്സക്കും കൂട്ടുകാരൻ പറഞ്ഞു
“നല്ല ആശുപത്രിയാണ് ഇത് , അസ്‌തിചികിത്സക്ക് പ്രശസ്തിയാർജിച്ചതാണ് , ആ ഡോക്ടർ മോള് നല്ല കൈപുണ്യമുള്ളതാണ്” അവന്റെ ‘അമ്മ പറഞ്ഞു …
ശരിക്കും ഗുഢമായി അയാൾ ഒന്ന് ചിരിച്ചു
“Dr.അനു അല്ലെ അമ്മെ” … അയാൾ ചോദിച്ചു ,
“ആ അതാണ് അവരുടെ പേര് എന്ന് തോന്നുന്നു .. പേര് അറിയില്ല എന്തായാലും ആറു അപകടത്തിൽ പെട്ടാലും ഇവിടെയാണ് കൊണ്ടുവരുന്നത് , കാരണം Little Flower എന്ന് പേര് കൊടുത്തു ഒരു നല്ല പ്രൈവറ്റ് ഹോസ്പിറ്റൽ അവർ ആക്കിയെടുത്തതാണ്” അവർ പറഞ്ഞു
പോകുമ്പോൾ അയാൾ ഓർത്തു ഒരു പാട് കഥ പറയാനുണ്ടാകും ഈ ആശുപത്രിക്കു , എത്രയോ പേര് സുഖമായി പോയിട്ടുണ്ടാകും
ആശുപത്രികൾ ശരിക്കും പുണ്യ സ്ഥാപനങ്ങൾ തന്നെ .. ദൈവം അനുഗ്രഹിക്കട്ടെ
തുടരും