By Punya Parava
സ്ഥലം ഒരു ഹോസ്പിറ്റൽ വെയ്റ്റിംഗ് ഏരിയ –
ചില ആളുകൾ അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്നു
രണ്ടു നഴ്സസ് നടന്നു വരുന്നു ( എന്തൊക്കെയോ സംസാരിക്കുന്നു)
(വരുമ്പോൾ എതിരെ വരുന്ന .. ആളിനെ നോക്കി ഒരു നേഴ്സ് ചോദിക്കുന്നു).
ബീന : ഹ.. ഇതാരാ അനിലോ? അവർ ചോദിച്ചു അനിലിനെ ബീനക്ക് നേരത്തെ അറിയാം – അവരെ രണ്ടുപേരെയും നോക്കി ബീന ചിരിച്ചു എന്തായിവിടെ?
അത് ഞങ്ങൾക്ക് DR. അനുനെ ഒന്ന് കാണണം .
എവിടെയാണ് റൂം ? അനിൽ ചോദിച്ചു ,
അവർ ആ ഹാളിന്റെ അങ്ങേയറ്റത്തേക്കു കൈ ചുണ്ടി , അവിടെയാണ് റൂം , അവിടെ നിൽക്കുന്ന നഴ്സിനോട് ചോദിച്ചാൽ മതി
ഇപ്പോൾ രോഗികൾ ഉണ്ടാകും ഒന്ന് വെയിറ്റ് ചെയ്യണ്ടതായി വരും
ശരി വളരെ നന്ദി ? അത് പറഞ്ഞു അവർ പതിയെ നടന്നു ,
റൂമിന്റെ അരികിൽ എത്തുന്നു
അവിടെ നിന്ന നഴ്സിനോട് … ഡോക്ടറെ ഒന്ന് കണ്ണൻ പറ്റുമോ ? അവർ റൂമിന്റെ വാതിലിൽ നിന്ന സിസ്റ്ററിനോട് ആരാഞ്ഞു
ഡോക്ടറിന്റെ റൂമിൽ ഇപ്പോൾ പേഷ്യന്റ്സ് ഉണ്ട് ..ഒന്ന് വെയിറ്റ് ചയ്യു
അവർ അതിനു സമീപം മാറി നിൽക്കുന്ന്
അകത്തെ രോഗി പോയി കഴിഞ്ഞപ്പോൾ നേഴ്സ് അകത്തേക്ക് പോകുന്നു
നല്ല ഒരു ഹോസ്പിറ്റൽ റൂം
അകത്തു Dr Anu, എന്തോ കുറിക്കുന്നു, സാമാന്യം നല്ല സ്മാർട്ട് ആയ ഒരു 35 വയസു പ്രായം തോന്നുന്ന ഒരു സ്ത്രീ വെള്ള യൂണിഫോം
കഴുത്തിൽ സ്റ്റെതസ്കോപ്പ് ..
ഡോക്ടർ.. ഡോക്ടറിനെ കാണാൻ രണ്ടുപേർ വന്നിരിക്കുന്നു നേഴ്സ് ചോദിച്ചു
ശരി വരാന് പറയു … അവർ പറഞ്ഞു
നേഴ്സ് അകത്തേക്ക് ചെല്ലാൻ ആംഗ്യം കാണിക്കുന്നു
രണ്ടുപേരും അകത്തേക്കു വരുന്നു …
Good Morning Doctor അനിൽ വിഷ് ചെയ്തു, കൂടെ ശ്രീയും
Good Morning, Good Morning . ….
ആളിനെ കാണ്ടപ്പോൾ … ഡോക്ടർ ചെറുതായി ഒന്ന് ഞെട്ടി
ശ്രീ : ഓർമയുണ്ടോ.?
ഡോക്ടർ അനു: പിന്നെ, ശ്രീയെ . മറക്കാൻ പറ്റുമോ ….. ആദ്യത്തെ ഷോക്കിൽ നിന്നും മുക്തിനേടി അവർ പറഞ്ഞു, ഇരിക്ക്,
അവർ കസേരയിൽ ഇരിക്കുന്നു
ഡോക്ടർ അനു : ആക്സിഡന്റായി വന്നു കണ്ടപ്പോഴേ മനസിലായി:.
ഒരു പത്തു വര്ഷം വലിയ കാലയളവാണെങ്കിലും .. മനസ്സിൽ പതിഞ്ഞ ഒരാളിന്റെ രൂപം മറക്കാൻ കഴിയില്ലല്ലോ – അവർ മനസ്സിൽ പറഞ്ഞു
ഡോക്ടർ അനു : പിന്നെ എന്തോക്കെയാണ് വിശേഷങ്ങൾ … എവിടെയായിരുന്നു ഇത്രനാളും… ഇതാരാണ് ?
ശ്രീ : വിശേഷങ്ങൾ ഇതൊക്കെത്തന്നെ ഇത് മൈ ഫ്രണ്ട് : Anil , ഞങ്ങൾ ഒരു നാട്ടുകാരും പഴയ സുഹൃത്തുക്കളും ആണ്
ഡോക്ടർ അനു : അപ്പോൾ കുടുംബം?
ശ്രീ : . അതൊരു നീണ്ട കഥയാണ് … പിന്നീട് പറയാം
ഡോക്ടർ അനു : അത് ശരി, ഇപ്പോൾ എന്താ ഈ വഴി
Anil : അത്.. പോരുമ്പോൾ ഡോക്ടറോട് ഒരു നന്ദി പറയാൻ സാധിച്ചില്ല , അതുകൊണ്ടാണ് വീണ്ടും വന്നത് , അനിൽ പറഞ്ഞു
അനുവിന് എങ്ങനെ ഇങ്ങനെ സംസാരിക്കാൻ കഴിയുന്നു ? ശ്രീ അത്ഭുത പെട്ടു? ഒരു ദേഷ്യമോ പരിഭവമോ ഇല്ല, ഞാൻ കരുതി ആട്ടിയിറക്കുമെന്നു അയാൾ ചിന്തിച്ചു
ഡോക്ടർ അനു : അത് സാരമില്ല, എത്രയോ പേര് രോഗം ഭേദമായി പോകുന്നു , ചിലർ നന്ദി പറയും ചിലർ വീണ്ടും വന്നു കാണും, ചിലർ ഒന്നുമുണ്ടാകയില്ല , എത്ര ഉപകാരം ചെയ്താലും ചിലർക്ക് ചതിക്കാനാണ് തോന്നുന്നത് , അങ്ങനെയല്ലേ ജീവിതം ,.. അവർ ശ്രീയെ നോക്കി ?
എന്തോ ചില അർഥം വെച്ചുള്ള വാക്കുകൾ എന്ന് അനിലിന് തോന്നി
ശ്രീ : അനു ന്റെ ഫാമിലി. അയാൾ ചോദിച്ചു
….ഫാമിലി….. ഫാമിലി….അവർ വിക്കി …പിന്നെ പറഞ്ഞു .. അച്ഛനും അമ്മയും ഉണ്ട് … സഹോദരൻ ഫാമിലി ആയി താമസിക്കുന്നു
അപ്പോൾ അനുവിന്റെ ഹസ്?… അയാൾ ഒന്ന് നിർത്തി
നല്ല ഒരാളിനെ കിട്ടിയില്ല അതുകൊണ്ടു …. തന്നെയല്ല ഒരുമുടന്തിയെ ആർക്കു വേണം……
അത് കേട്ട് അയാൾ ഞെട്ടിയിരുന്നു ? എന്ത് പറയണമെന്ന് അറിയില്ലായിരുന്നു ? മുടന്തി ? മുടന്തി …. അയാൾ ആ വക്കുകൾ മനസിൽ ഇട്ടു പരുവപ്പെടുത്തി , ശരിയാണ് ഒരു തവണ മാത്രമേ കണ്ടുള്ളു അന്നേരവും നടക്കുന്നത് ശ്രദ്ധിച്ചില്ല … ദൈവമേ … അയാൾ കുനിഞ്ഞിരുന്നു , ഒന്നും പറയാൻ നാവു പൊന്തിയില്ല …
തുടരും