ബുറെവി

ബുറെവി എന്ന ചുഴലി കൊടുങ്കാറ്റു ബംഗാൾ ഉൾക്കടലിൽ നിന്നും ഇന്ത്യൻ തീരത്തോട് അടുക്കുന്നു എന്ന ഉദ്വെഗമായ വാർത്തയാണ് ഈ മാസം ആദ്യം നമുക്ക് ശ്രവിക്കുവാൻ സാധിച്ചത് .  

ശ്രീലങ്കന്‍ തീരത്തു എത്തിയ ചുഴലി കൊടുങ്കാറ്റു ശ്രീലങ്കിയിൽ അനേകം മരങ്ങൾ കടപുഴക്കി . അതെ സമയം  ശക്തി കുറയുന്നു എന്ന സൂചനകളും ഉണ്ട് . മണിക്കൂറിൽ 85 മുതൽ 115   കിമി വരെയാണ് കാറ്റിന്റെ വേഗത രാമനാഥപുരം, കന്യാകുമാരി, തിരുനെല്‍വേലി, ശിവഗംഗ ജില്ലകളില്‍ അതീവ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. . കേരളത്തിന്റെ തെക്കൻ ജില്ലകളിൽ ഇന്നും നാളെയും റെഡ് അലർട്ടും വടക്കൻ ജില്ലയിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്….

എന്താണ്  ബുറെവി … ഒരു വലിയ അളവിലുള്ള വായു  ന്യൂന മർദ്ദമുള്ള പ്രദേശത്തേക്ക്  പെട്ടന്ന് പ്രവഹിക്കുന്നു അതിന്റെ ഫലമായി വായു പെട്ടന്ന് ചുറ്റിക്കറങ്ങി താണിറങ്ങുന്നു. അതായതു കൂടിയ പ്രഷർ ഉള്ളഭാഗത്തുനിന്നും കുറഞ്ഞ മർദ്ദമുള്ള സ്ഥലത്തേക്ക് വൃത്താകൃതിയിൽ വളരെ ശക്തിയായി വായു പ്രവേശിക്കാനിടവരുന്നു. ഈ കാറ്റ് അന്തരീക്ഷത്തിലെ മർദ്ദ വത്യാസമനുസരിച്ചു ശക്തി കൂടുകയും കുറയുകയും ചയ്യും     ക്രമേണ ശക്തികുറഞ്ഞു നോര്മലാകുന്നു , പക്ഷെ അപ്പോളേക്കും വലിയ ഭീമമായ അളവിൽ കാറ്റ് അനുഭവപ്പെട്ട സ്ഥലത്തു നാശം വിതച്ചിരിക്കും  

admin

About the author

Leave a Reply

Your email address will not be published. Required fields are marked *