
കുട്ടുകാർ എന്നോട് ചൊല്ലി
ഒരു കവിത ചൊല്ല് ….
ഇല്ല ഞാൻ ചൊല്ലില്ലാ
അലര്ജിയുണ്ടാക്കും കവിതകൾ
ഓടിയൊളിക്കും കേൾക്കാൻ ആളില്ല
കവിത എന്നോട് പിണങ്ങി
ആത്മഹത്യാ ചെയ്യാൻ ശ്രമിച്ചു
അവൾ ഒരു പൂഞ്ചേല ചുറ്റി നവ്യ
നവോഢയെപ്പോൽ കുണുങ്ങി നിന്ന്
കാതിൽ കിന്നാരം ചൊല്ലി
എൻ ഹൃദയതാളത്തിൽ എത്തിനോക്കി
മധുരമൊഴിയാൽ മനം കവർന്നു
നിറമുള്ള താളുകളിൽ എറുമ്പിനെപോലെ
അക്ഷര കുട്ടങ്ങളിൽ മനമുടക്കി
രാത്രിയാമങ്ങളിൽ എൻ മനസുണർത്തി
നിരര്ഥക സമയങ്ങൾ കൊഴിഞ്ഞു വീണു
താളത്തിൽ ലയങ്ങളില്ല , പാട്ടിനുള്ളിൽ വൃത്തമില്ല
അർത്ഥവും വ്യക്തമല്ല
പിന്നെ ഞാനെന്തിന് താങ്കളോടൊപ്പം കഴിയണം
കവിത , അവൾ പിണങ്ങി
കവിതയെ താലോലിക്കും കവികളോടൊപ്പം കുടി
അങ്ങനെ ടീച്ചർ സുഗതകുമാരിയും കവയത്രിയായി
കവയിത്രിയോടൊപ്പം ഈ മഞ്ചത്തിൽ കവിതയും യാത്രയായി
അവസാനം ഞാൻ മാത്രമായി
“നാടിൻറെ പ്രിയപ്പെട്ട കവയത്രി ശ്രീമതി സുഗത കുമാരി ടീച്ചർക്ക് ആദരാഞ്ജലികൾ