തുടർ കഥ
By Dincy Santhosh
By Dincy
പുതിയ വീട്ടിൽ
താമസം തുടങ്ങിയിട്ട് രണ്ടു ദിവസമായി. ഇന്നെങ്കിലും അയൽക്കാരെ പരിചയപ്പെടാൻ
പോകണം. ഷൈനി ഓർത്തു.
അടുത്ത വീട്ടിലെ
അമ്മമ്മ എന്തിനാണോ എന്നും മരുമകളുമായും കുട്ടികളുമായും ഒച്ചയിടുന്നത്.
ഒട്ടും സന്തോഷമില്ലാത്ത ഒരമ്മ.
“അമ്മാമ്മക്ക് ചെറിയമ്മയുടെ വീട്ടിൽ പോയി നിന്നൂടെ”
ആതാരാവും പറഞ്ഞത്
എന്നറിയാൻ ജനലിൽ കൂടി നോക്കി. പതിനേഴു വയസ്സ് കാണും, ഒരു മിടുക്കി
പെൺകുട്ടി. കാർന്നോന്മാരെ സ്നേഹിക്കാൻ മറക്കുന്ന തലമുറയെയാണോ കുഞ്ഞുങ്ങളെ
സ്നേഹിക്കാൻ അറിഞ്ഞുകൂടാത്ത മുതിർന്നവരെയാണോ പഴിക്കേണ്ടത്.
ഇപ്പോൾ അങ്ങോട്ട് പോകേണ്ട എന്ന് തീരുമാനിച്ചു.
വൈകുന്നേരമായപ്പോൾ
അല്പം പായസവും എടുത്തു കൊണ്ട് ആ വീട്ടിലേക്കു നടന്നു. കൂടെ ഇസബേലിനെയും കൂടി.
പുതിയ താമസക്കാരാ,
അല്ലെ? നിറഞ്ഞ ചിരിയോടെ
മരുമകൾ അകത്തേക്ക് ക്ഷണിച്ചു. അമ്മമ്മ ചെറുതായി ഒന്ന് ചിരിച്ചു.
എന്താ പേര്?
ഞാൻ ചോദിച്ചു.
ലളിത.
ഇത് ചേട്ടൻ്റെ
അമ്മയാണ്. ഇത് ഞങ്ങളുടെ മകൾ ഉഷ, ഡിഗ്രിക്ക്
പഠിക്കുന്നു. ഒരു മോൻ എഞ്ചിനീറിംഗിന് പഠിക്കുന്നു. അവൻ ഹോസ്റ്റലിൽ നിന്ന്
വെള്ളിയാഴ്ച വൈകിട്ട് വരും.
ഞാൻ പായസം
അമ്മമ്മയുടെ കൈയിൽ കൊടുത്തിട്ടു എന്നെ പരിചയപ്പെടുത്തി. ഇസബെൽ ചേച്ചിയുമായി
ചങ്ങാത്തത്തിലായി കഴിഞ്ഞു.
അമ്മമ്മ പായസം
രുചിച്ചിട്ടു പറഞ്ഞു, ഇങ്ങനാണോ പായസം വയ്കുന്നെ? അവർ അതെടുത്തു
കളയുന്നതിനു മുൻപേ ലളിത അത് വാങ്ങി അകത്തു കൊണ്ട് പോയി വച്ച്. ഒരു ക്ഷമാപണത്തോടെ
അവർ പറഞ്ഞു, ‘അമ്മയുടെ ഇഷ്ട്ടങ്ങൾ വേറെയാണ്, ഒന്നും തോന്നരുത്.
ഉള്ള കാര്യം
പറയുന്നതാണ് എനിക്ക് ശീലം, അമ്മമ്മ എടുത്തടിച്ചു.
അത് സാരമില്ല,
ഞാൻ ചിരിച്ചു
കൊണ്ട് പറഞ്ഞു. എന്ത് കൊണ്ടോ അമ്മമ്മയെ കൂടുതൽ അറിയണമെന്ന് തോന്നി. അമ്മമ്മ നാളെ
വീട്ടിലേക്കു വരൂ. ഞാൻ ക്ഷണിച്ചു. എല്ലാവരെയും പരിചയപ്പെടാം.
To be Continued….next edition