സൗഹൃദം..By Soja Saiju

1,028,269 Friends Photos - Free & Royalty-Free Stock Photos from Dreamstime

നമ്മുടെയല്ലാവരുടെയും ജീവിതത്തിലും പറഞ്ഞറിയിക്കാൻ പറ്റാത്ത തരത്തിലുള്ള ഒരുപാട് മനോഹരമായ ഓർമ്മകൾ നൽകി കൂടെയുള്ള സൗഹൃദമില്ലേ.. പുറെമെന്ന് നോക്കിയാൽ പ്രണയമെന്നു തോന്നിപ്പിക്കും വിധത്തിലുള്ള ഒരു സൗഹൃദം.. കരയിപ്പിക്കുന്ന പ്രണയത്തേക്കാൾ ഒരുപാട് മനോഹരമാണെല്ലേ ചിരിപ്പിക്കാനും ചിന്തിപ്പിക്കാനും കഴിയുന്ന സൗഹൃദത്തിന്.. എല്ലാർക്കുമിടയിലും കാണും  പ്രണയമെന്നു തോന്നിപ്പിക്കുന്ന തരത്തിൽ കൂട്ടായ ഒരു കൂട്ടുകാരനോ കൂട്ടുകാരിയോക്കെ.. കാമുകിയേക്കാളും കാമുകനെക്കാളുമെല്ലാം ഒരു പടി മുന്നിലാണെനും അവർക്കുള്ള സ്‌ഥാനം.. കൂടെപിറക്കാതെ കൂടെപ്പിറപ്പായി മാറിയവൻ.. വഴക്കിടാതെ കടന്നുപോകുന്ന ഒരു ദിനം അപൂർവമായിരിക്കും ഒരു പക്ഷെ അവർക്കിടയിൽ.. ആങ്ങളെയും  പെങ്ങളെയും  പോലെ തല്ലുകൂടിയും ഇണങ്ങിയും ജീവിക്കുന്നവർ.. സന്തോഷത്തിലും സങ്കടത്തിലും നിനക്ക് ഞാനില്ലെ എന്ന്  പറഞ്ഞു താങ്ങും തണലുമായി  നിൽക്കുന്നവർ.. എത്ര പറഞ്ഞാലും തീരില്ല അവരെ പറ്റി.. വാക്കുകളാൽ നിർവചിക്കാനാകാത്ത ബന്ധം.. എന്നും മനസിൻകോണിൽ സ്‌ഥാനം നേടിയവര്‍.. പ്രാണനാണ് കൂട്ടുകാരൻ അന്നും ഇന്നും  എന്നും .. പക്ഷെ ഇതൊന്നും മനസിലാക്കാൻ പറ്റാത്ത ഒരു സമൂഹമാണ് നമ്മുക്ക് ചുറ്റുപാടുമുള്ളത്.. ഒരു ആൺക്കുട്ടിക്കും പെൺകുട്ടിക്കും ഇടയിലുള്ള ബന്ധത്തെ പ്രേമം എന്ന രണ്ടക്ഷരങ്ങളിലൂടെ കാണാനുള്ള കണ്ണാണ് സമൂഹത്തിനുള്ളത്.. മനസിലാകുന്നിലവർ അവർക്കിടയിൽ പ്രേമം എന്ന രണ്ടക്ഷരത്തെക്കാൾ ഏറെ മനോഹരമായ സൗഹൃദമെന്ന മൂന്ന് അക്ഷരങ്ങൾ കൂടെയുണ്ടെന്ന് ഇന്നത്തെ സമൂഹവും സമൂഹത്തിലെ ഓരോ വ്യക്തിത്വവും ഓർക്കേണ്ടതുണ്ട്.. ഇണക്കങ്ങളും പിണക്കങ്ങളുമായി കടന്നുപോകുന്ന നിമിഷങ്ങൾ.. ഒരു പാത്രത്തിലുണ്ടും കിട്ടുന്നത് എല്ലാം പങ്കു വെച്ച് കഴിക്കുന്ന നിമിഷങ്ങൾ എല്ലാം പ്രണയത്തിൽ മാത്രമല്ലടോ സൗഹൃദത്തിൽ അതിമനോഹരമായുണ്ട്.. തമ്മിൽ പങ്കുവെക്കുന്ന സങ്കടങ്ങളും സന്തോഷങ്ങളും തൊട്ടതിനും പിടിച്ചതിനുമുള്ള ഇണക്കവും പിണക്കങ്ങളും.. സ്വന്തം ആങ്ങളയായി വാത്സല്യവും കരുതലും സ്നേഹവും നൽകി കൂടെ നിൽക്കുന്ന ഒരു കൂട്ടുകാരൻ ഒരു പെണ്കുട്ടിയുടെ ജീവിതത്തിൽ കിട്ടാവുന്നതിൽ വെച്ചുള്ള ഒരു വലിയ നിധിയാണ്.. അങ്ങനെ ഒരു കൂട്ടുകാരനും സൗഹൃദവുമെല്ലാം ഒരു ഭാഗ്യമാണ്..ഒരുപക്ഷെ   പ്രണയത്തിൽ കാമുകനും കാമുകിക്കും ഇടയിലുള്ള പര്സപര മനസിലാക്കലുകളെക്കാളേറെ രണ്ട് സുഹൃത്തുക്കൾക്ക്‌ പരസ്പരം മനസിലാക്കാൻ കഴിയും.. തിരിച്ചൊന്നും പ്രതീഷിക്കാതെ സ്നേഹവുമായി കൂടെ കൂടുന്നവർ.. ഏത് പാതിരാത്രിയും ഏത് സന്തര്ഭത്തിലും വിളിച്ചാലും ഓടിയെത്തുന്നവൻ.. ആശ്വസിപ്പിച്ചു താങ്ങും തണലായും കൂടെ നിൽക്കുന്നവൻ.. ശാസിക്കേണ്ട നേരത്ത് ശാസിച്ചും.. സ്നേഹിക്കേണ്ട നേരത്ത് സ്നേഹിച്ചു തെറ്റുകണ്ടാൽ തിരുത്തിയും ഒപ്പം നിൽക്കുന്നവൻ.. എന്നാൽ എല്ലാ കുരുത്തക്കേടിനും കൂട്ട് നിൽക്കുന്ന പങ്കാളി.. ജീവനും ജീവിതവുമായി മാറിയ കൂട്ടുകാരൻ.. ജീവിതമെന്ന മൂന്നക്ഷരത്തിന്റെ അവസാന നാൾ വരെ വിള്ളൽ തട്ടാതെ സൂക്ഷിക്കാൻ ഏത് സൗഹൃദബന്ധങ്ങൾക്കും പറ്റും.. ഒരിക്കലും അവസാനിക്കുന്നില്ല ഒരു സൗഹൃദവും നീണ്ടു നില്കും തോറും കാലങ്ങൾ മാഞ്ഞുപോകും തോറും മധുരമേറി വരുന്ന ഒന്ന്.. കുശുമ്പും പിണക്കവുമായി കടന്നുപോകുന്ന കാലം.. നമ്മുടെ ബെസ്റ്റ് ഫ്രണ്ട് നമ്മളെക്കാളേറെ മറ്റു ആരോടേലും മിണ്ടിയാലോ കൂട്ടുകൂടിയാലോ ഒരു കുഞ്ഞു കുശുമ്പ് പൊട്ടി മുളക്കില്ലേ നമ്മുടെ ഉള്ളിൽ അതാണ് നമ്മുക്ക് അവരോടുള്ള സ്നേഹ കൂടുതൽ.. സൗഹൃദത്തിനിടയിലെ അതിരുകടന്ന സ്നേഹത്തെ കാണുന്നവർക്ക് അവരുടെയുള്ളിൽ സംശയത്തിന്റെ നിഴൽമരത്താൽ ഒരുപാട് ചോദ്യങ്ങളുയരും.. അങ്ങനെ ഒരു ചോദ്യം ചെയ്യൽ അഭിമുഖീഖരിക്കേണ്ട വന്ന സൗഹൃദങ്ങളെറെയുണ്ടാകാം .. പ്രണയത്തെക്കാൾ മനോഹരമാണ് സൗഹൃദമെന്നത് മനസിലാക്കിയാൽ തീരാവുന്ന പ്രശ്നമേ ഉള്ളൂ.. ഇണങ്ങാനോ പിണങ്ങാനോ കാര്യമായ കാരണങ്ങളൊന്നും വേണ്ട അതുപോലെതന്നെ ആ പിണക്കത്തിന് ആയുസ് കുറവായിരിക്കും.. ചുരുങ്ങിയ നിമിഷം നീണ്ടു നിൽക്കുന്ന പിണക്കം.. ഞാൻ നിന്നോട് മിണ്ടില്ല ഞാൻ പോകുന്നു എന്ന് പറഞ്ഞു പിണങ്ങി പോന്നു അഞ്ചു മിനിറ്റ് കഴിയുമ്പോഴേക്കും തിരികെ ചെന്ന് സോറി പറഞ്ഞു പരിഭവങ്ങൾ  പറഞ്ഞ് തീർത്തു  കൂട്ട് കൂടുന്ന തരത്തിൽ മനോഹരമായ സൗഹൃദം.. പിന്നെ അവരെ ദേഷ്യംപിടിപ്പിക്കാനും ദേഷ്യം തോന്നാനോക്കെ ഒരൊറ്റ കാരണം മതി.. അവരേക്കാളേറെ മറ്റൊരു ആണ്കുട്ടിയോട് മിണ്ടുകയോ കൂട്ടുകൂടുകയോ അവരെപ്പറ്റി പറയുകയോ ചെയ്താൽ പെട്ടെന്ന് ദേഷ്യ പെട്ട് പോകുന്ന നിമിഷം..ഓർത്താൽ ചിരിവരും.. പിന്നീട് അവിടെന്ന് തുടങ്ങുകയാണ് തല്ക്കൂട്ടത്തിന്റെ ഒരു അധ്യായം.. ദേഷ്യപ്പെട്ടു തല്ലുകൂടി ബൈ പറഞ്ഞു പോകുമെങ്കിലും ഒരു സോറിയിൽ തീരുന്ന പ്രശനങ്ങൾ.. കൂട്ടുകാരനും കൂടെപ്പിറപ്പുമായി സന്തോഷത്താൽ കടന്നുപോകുന്ന നിമിഷങ്ങൾ.. ഇതുപോലെ ഉള്ള ബന്ധങ്ങൾക്ക് സംശയ ദൃഷ്ടി പതിപ്പിക്കുന്ന കണ്ണുകളും മനസുകളും മാറി ചിന്തിക്കേണ്ട സമയം ഒരുപാട് അതിക്രമിച്ചിരിക്കുന്നു.. ആൺ പെൺ സൗഹൃദം മനസിൽകാനാകുന്ന ഒരു മനസ് ഓരോരുത്തരുടേയുമുള്ളിൽ ഉടലെടുക്കണം.. കണ്ണുനനയിച്ച പ്രണയത്തേക്കാൾ ഒരുപിടി മുന്നിലാണ് സൗഹൃദങ്ങളെന്നും.. ആ സൗഹൃദങ്ങൾക്കിടയിൽ ഒരിക്കലും ആൺ പെൺ വരമ്പുകൾ കെട്ടാതിരിക്കുകയാണ് നാം ഓരോരുത്തരും ചെയേണ്ടത്.. ആ സൗഹൃദത്തെ സൗഹൃദമായി കാണാൻ ശ്രമിക്കുക.. സൗഹൃദം പിറക്കുന്നത് രണ്ട് മനുഷ്യർക്കിടയിലാണെന്ന് ഓർക്കുക.. മാറ്റിടണം സദാചാര ചിന്തകളും ദൃഷ്ടികളും.. അറിയണം സൗഹൃദമാം മൂന്നക്ഷരത്തിന് മഹത്വം.. പ്രണയത്തിനപ്പുറം സൗഹൃദമെന്ന ലോകമുണ്ടെന്ന് ചിന്തിക്കാനാകണം സമൂഹത്തിനും അതിലെ ഓരോ വ്യക്തിത്വത്തിനും…..

admin

About the author

Comments

  1. Thank you so much CHINKARAARTS for publishing my article….we all r thankful to the admins for giving us such a great opportunity…. This is real platform for us to show the society what we r ❤

Leave a Reply

Your email address will not be published. Required fields are marked *