നമ്മെ ചിന്തിപ്പിച്ച് ഉണർത്തുകയും ഉയർത്തുകയും ചെയ്യുന്ന എഴുത്തച്ഛന്റെ തത്ത്വോപദേശങ്ങളിൽ ചിലത് .
1കണ്ണാടി കാൺ മോളവും തന്നുടെ മുഖമേറ്റം
നന്നെന്ന് നിരൂപിക്കുമെത്രയും വിരൂപന്മാർ . C മഹാഭാരതം ]
2 ആപത്ത് വരുംകാലം
താപത്തിൽ മുഴുകായ്ക (മഹാഭാരതം )
3. ജാതനായാൽ മൃതനാമവനെന്നൊരു
നീതി ചമച്ചി തു നീരജ സംഭവൻ
കാലചക്രഭ്രമം പാർത്തുകണ്ടാൽ ഒരു കാലവും ദുഃഖിപ്പതിനില്ല കാരണം (വിദുരോപദേശം]
4 താൻ താൻ നിരന്തരം ചെയ്യുന്ന കർമങ്ങൾ
താൻ താനനുഭവിച്ചീടുകെന്നേ വരൂ (രാമായണം).
5. നിത്യമല്ലേതുമേ ദേഹാദി കളിതു നിത്യ നാക്കുന്നതു നിശ്ചയമീശ്വരൻ. (സ്ത്രീ പർവം. ]