ഞാൻ,ഞാൻ….By Athma

ഒരല്പ നിമിഷമെങ്കിലും… 

മൗനിയാവാൻ ഞാൻ വെമ്പി…. 

ഒരല്പ ക്ഷണമെങ്കിലും, ഏകാന്തതയെ 

ഞാൻ ഭുജിച്ചു….. 

ഒരൽപ്പാന്ത കാലം ഞാൻ… 

തനിയെ നടക്കാൻ തുനിഞ്ഞു…. 

ഇനിയുമൊരൽപ്പകാതം, 

പുറകിലേക്കോടാൻ മനമാർത്തു.. 

എന്തോ…. ആവതില്ല… 

ഇന്നലെ എന്നിൽ ഞാൻ 

എന്നെ തന്നെ മറന്നു വച്ചു.. 

ഇന്നു ഞാൻ എന്നെ തേടിയലയുന്നു, 

ഓർക്കാൻ ഞാനെങ്കിലും അവശേഷിക്കണമല്ലോ…… 

ഇനിയുള്ള കാതം, 

ഞാൻ എന്നെ തേടിയലഞ്ഞാൽ…, 

Nb: പൂർത്തിയാക്കാനാവാതെ നാം മരണത്തിലേക്ക് മടങ്ങും പോലെ, ഇത്ര മാത്രമായി ഇതിവിടെ അവശേഷിക്കട്ടെ…. 

admin

About the author

Leave a Reply

Your email address will not be published. Required fields are marked *