Munroe Island

By: Soja Saiju

കേട്ടറിവിനേക്കാള്‍ വലുതാണ് മണ്‍റോ തുരുത്ത് എന്ന സത്യം”…

കേട്ടും വായിച്ചും അറിഞ്ഞിരുന്നു മൺറോ തുരുത്തിനെ  ഒന്ന് കാണണമെന്ന മോഹവും ആയി ഉള്ള യാത്ര… പച്ചച്ചായം പൂശി പ്രകൃതിയൊരുക്കിയിരിക്കുന്ന ഒരു തുരുത്ത്.   ഇതുവരെ കേട്ടതൊന്നും വെറുതെയല്ല എന്നുതോന്നും ഒരിക്കൽ ഇവിടെ എത്തിയാൽ പിന്നെ മനസ്സിലാകും കേട്ടറിവിനേക്കാള് എത്രയോ വലുതാണ് മണ്റോ തുരുത്ത് അഥവാ പ്രകൃതിയുടെ വിസ്മയത്തുരുത്ത് എന്ന സത്യം….

അഷ്ടമുടിക്കായലും കല്ലടയാറും സംഗമിക്കുന്നിടത്ത് ചെമ്മീന് കെട്ടും കണ്ടല്കാടും കണ്ട് ചെറിയ പാലങ്ങളും കായലിലേക്ക് ചാഞ്ഞു കിടക്കുന്ന മരച്ചില്ലകളും പിന്നിട്ട് തോടിന്റെ  കൈവരിയിലുടെ ഉള്ള ദൃശ്യവിസ്മയം… ആ യാത്രയാണ് മൺറോ  തുരുത്തിനെ സഞ്ചാരികളുടെ മനസ്സിൽ പ്രശസ്തമാക്കുന്നത്… മൂന്നുവശത്തും കല്ലടയാറിനാല് ചുറ്റപ്പെട്ടു കിടക്കുന്ന ഈ സുന്ദരിയുടെ ഒരു ഭാഗം മാത്രമാണ് അഷ്ടമുടിക്കാലയിനു സ്വന്തം. സുന്ദരമായ ആ കൊച്ചു ഗ്രാമത്തിലെ കാഴ്ചകൾ കണ്ടുകൊണ്ട് മൺറോ തുരുത്തിൽ നിന്ന് വിട പറഞ്ഞു…മഴക്കാലത്തെ ഒരു പ്രഭാതത്തിൽ, വഞ്ചി സവാരിക്കായി വീണ്ടും അവിടെയെത്തും എന്നുറപ്പിച്ചു കൊണ്ട്….

 ചില ഉള്ളൂ നോവിക്കുന്ന കാഴ്ചകൾ കാണാൻ ഉള്ള ഒരു ഇടം കൂടെ ആവുന്നു ഇൗ തുരുത്ത് ….. അന്നു അന്നത്തെ അന്നത്തിനു വേണ്ടി മാത്രം അല്ല യാത്രയുടെ ലഹരി കൂടി ആഘോഷം അക്കാൻ കൂടിയാകുന്നു, ഓരോ വള്ളാകരുടെയും തുഴച്ചിൽ ….ഒരുപാട് കഥകൾ പറഞ്ഞു, കേട്ടും അനുഭവിച്ചും ഉള്ള തുരുത്ത് യാത്ര…. ചില യഥാർത്ഥ ജീവിത യാത്ര…

കഷ്ടപ്പാടിന്റെ വില അറിയുവാൻ കൂടെ ഉള്ള യാത്ര… അതിനു അവസാനം ജീവിത പാഠം പഠിക്കാൻ ഉള്ള അവസരവും ലഭിക്കുന്നു എന്നതാണ് നമ്മുടെ തുരുത്തിനെ വിഷ്മയ തുരുത്ത് ആക്കുന്നത്

Soja

Alex Thomas

About the author

Comments

Leave a Reply

Your email address will not be published. Required fields are marked *