By soja saiju


കഴിഞ്ഞുപോയ ഏതോ ജന്മത്തിലെ
ഒരാത്മബന്ധം നമ്മള് തമ്മില്‍ ഉണ്ട് ,
ഒരു അദൃശ്യ ശക്തിയാല്‍തീര്‍ത്ത
വളരെ ലോലമായ ഒന്ന് …
നിറഞ്ഞ മിഴികളാലും നിഷ്ക്കളങ്കസ്നേഹത്താലും
അനുദിനം ശക്തിപ്രാപിക്കുന്ന എന്തോ ഒന്ന്
അതിനെകീഴടക്കിക്കൊണ്ടിരിക്കുന്നു ….
ആത്മാവില്‍ ആളുന്ന സ്നേഹാഗ്നിയില്ദഹിപ്പിക്കുന്നുണ്ട്
നിന്നിലെ ഓരോപോരായ്മകളെയും….
ഹൃദയത്തോട് ചേര്ത്തുവച്ചുഓമനിക്കുന്നുണ്ട്
നിന്റെ കുസൃതിയും ഇഷ്ട്ടങ്ങളും…
നിശ്വാസത്തോടൊപ്പം നിറയ്ക്കുന്നുണ്ട്ഞാന്
എന്നില്‍ നിന്റെ സ്നേഹവും ഓര്മ്മയുംഅകന്നിരുന്നാലും
എന്നരികില്‍ ഉണ്ട് നീയെപ്പോഴും…. By soja saiju
Thank you