അമ്മമ്മ എപ്പോഴാ ഏറ്റവുമധികം സന്തോഷിച്ചു കണ്ടേക്കുന്നത് , ഞാൻ ചോദിച്ചു.
അത് അമ്മമ്മയുടെ ചേച്ചി വരുമ്പോഴാണ്. ചേച്ചി വന്നാൽ അമ്മാമ്മ എല്ലാം പാചകം ചെയ്യാനും വീട് ഒരുക്കാനും മുന്നിട്ടിറങ്ങും.
അമ്മമ്മ പാടുന്നനത് കേട്ടാൽ ചേച്ചി മനസ്സിലാക്കിക്കോ അമ്മമ്മയുടെ ചേച്ചി വന്നു എന്ന്. ഉഷ ചിരിച്ചു കൊണ്ട് പറഞ്ഞു. ഞാൻ പോട്ടെ ചേച്ചി, നേരം ഇരുട്ടുന്നു. ഉഷ യാത്ര പറഞ്ഞിറങ്ങി.
പിറ്റെന്ന് രാവിലെ പള്ളിയിൽ പോയി അപ്പച്ചന് വേണ്ടി പ്രാർത്ഥിച്ചു, കൂടെ അമ്മമ്മയ്ക്കും. എന്തുകൊണ്ടോ അമ്മമ്മ ഉള്ളിൽ ഒരു നൊമ്പരമായി വിങ്ങുന്നു. അപ്പച്ചന് കൊടുക്കാൻ പറ്റാത്ത സാന്ത്വനത്തിൻടെ വിങ്ങലാകും.
പാചകം ചെയ്യുമ്പോഴും മോളെ ഒരുക്കുമ്പോഴുമൊക്കെ ഒരു കണ്ണും ഒരു കാതും അമ്മമ്മയുടെ വീട്ടിലേക്കു നീണ്ടു. ഇന്നും അമ്മമ്മ അരിശത്തിലാണ്, കൊച്ചുമോൾ അലക്കിവിരിച്ചതു ശരിയാകാത്തതാണ് കാരണം. എല്ലാവരും അമ്മമ്മയെ അവഗണിച്ചിട്ടു പോകുന്നത് സങ്കടത്തോടെ നോക്കി നിന്നു.
—————————————————————————————————————————
കുറച്ചു നാൾ കഴിഞ്ഞു. അമ്മമ്മയുടെ സന്തോഷം കണ്ടപ്പോൾ എനിക്ക് തോന്നി, ചേച്ചി വരുന്നുണ്ടാവും. ഇത് വരെ അമ്മമ്മ ഇവിടെ വരികയോ സംസാരിക്കുകയോ ചെയ്തില്ല. ഇന്ന് എന്തായാലും അമ്മമ്മയോടു സംസാരിച്ചു നോക്കാം. ഷൈനി ഗേറ്റിനരികെ ചെന്ന് അമ്മമ്മയോടു ചോദിച്ചു, നാളെ ഞാൻ സിനിമയ്ക്കു പോകുന്നുണ്ട്, ഉഷയെ കൊണ്ടുപോകട്ടെ, അമ്മമ്മയും വന്നാൽ നന്നായിരിക്കും. അമ്മമ്മ വിടർന്ന ചിരിയോടെ പറഞ്ഞു, സിനിമ കണ്ടിട്ട് വര്ഷങ്ങളായി. ലാലിൻറെ പടമാണോ?
അതെ, ഞാൻ പറഞ്ഞു. ശനിയാഴ്ച നൂൺഷോയ്ക്കു പോയാലോ?
അമ്മമ്മ സമ്മതിച്ചു.
അമ്മാമ്മ ചായ കുടിച്ചോ? ഞാൻ പരിപ്പുവട ഉണ്ടാക്കിയിട്ടുണ്ട്. വീട്ടിൽ ഇതുവരെ വന്നില്ലല്ലോ, വരൂ, ഇന്ന് ഒന്ന് കയറിയിട്ട് പോകാം.
ഇല്ല മോളെ, ഞാൻ നാളെ കഴിഞ്ഞു ചേച്ചിയേം കൂട്ടി വരാം. അമ്മമ്മ പറഞ്ഞു.
ശരി. നമുക്ക് സിനിമയ്ക്കു ചേച്ചിയേം കൂട്ടാം. ഞാൻ പറഞ്ഞു…..To be continued in next month